കയാക്കിംഗ്: ഫ്രീസ്റ്റൈൽ മത്സരം 25ന്; ശക്തമായ ഒഴുക്കും ചുഴികളും പിന്നിട്ടു മുന്നേറുന്ന ആവേശക്കാഴ്ച
ജൂലൈ 25 ന് ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് മീൻ തുള്ളിപാറയിൽ വെച്ച്നടക്കുന്ന അന്താരാഷ്ട്ര റിവർ ഫെസ്റ്റിവലിന്റെ ഒരുക്കങ്ങൾ പൂർത്തി യായി.. 25 വിദേശ രാജ്യങ്ങളിൽ നിന്നും കായക്കിംഗ് മത്സരത്തിനെത്തുന്ന പുരുഷ -വനിത താരങ്ങളെ രാവിലെ 9 മണിക്ക് വാദ്യ മേളങ്ങളോടെ കേരളവേഷം ധരിച്ച നൂറുകണക്കിന് വനിതകളും

കോഴിക്കോട് ∙ ചക്കിട്ടപാറ മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി വൈറ്റ് വാട്ടർ കയാക്കിങ് ചാംപ്യൻഷിപ് ഫ്രീസ്റ്റൈൽ മത്സരം 25ന് രാവിലെ 9 മുതൽ കുറ്റ്യാടി പുഴയിലെ പറമ്പൽ മീൻതുള്ളിപ്പാറയിൽ നടക്കും. റഷ്യ, ഇറ്റലി, ജർമനി, ഫ്രാൻസ്, ന്യൂസീലൻഡ്, നോർവേ, നേപ്പാൾ, സ്പെയിൻ എന്നീ രാജ്യങ്ങളിലെ കയാക്കർമാരാണു മീൻതുള്ളിപ്പാറയിൽ എത്തുന്നത്.
സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ നേതൃത്വത്തിൽ കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി, ഡിടിപിസി എന്നിവ ജില്ലാ പഞ്ചായത്തുമായി സഹകരിച്ചാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. കടന്തറ പുഴയുടെയും മൂത്തേട്ട് പുഴയുടെയും സംഗമ സ്ഥലത്തിനു സമീപമാണ് കുറ്റ്യാടി പുഴയിലെ മീൻതുള്ളിപ്പാറ. ശക്തമായ ഒഴുക്കിലും ചുഴികളിലും ബോട്ട് ഉയരുന്നത് കാണികൾക്ക് ആവേശമാണ്. നേപ്പാൾ റെസ്ക്യൂ ടീം സുരക്ഷയുടെ ഭാഗമായി പുഴയിൽ ഉണ്ടാകും. കൂടാതെ അഗ്നിരക്ഷാ സേന, പൊലീസ് എന്നിവരും സുരക്ഷഒരുക്കും.
ഫ്രീ സ്റ്റൈൽ മത്സരങ്ങളുടെ ഫ്ലാഗ് ഓഫ് ടി.പി.രാമകൃഷ്ണൻ എംഎൽഎ നിർവഹിക്കും. മത്സരത്തിന് ഒരുക്കങ്ങൾ പൂർത്തീകരിച്ചതായി ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റും, സ്വാഗതസംഘം ചെയർമാനുമായ കെ.സുനിൽ, കൺവീനർ എം.പി. പ്രകാശൻ എന്നിവർ അറിയിച്ചു.
രാജ്യാന്തര റിവർ ഫെസ്റ്റിവലിന്റെ ഒരുക്കങ്ങൾ പൂർത്തിയായി
കോഴിക്കോട്∙ ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് മീൻ തുള്ളിപാറയിൽ നടക്കുന്ന രാജ്യാന്തര റിവർ ഫെസ്റ്റിവലിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. 25 വിദേശ രാജ്യങ്ങളിൽ നിന്നും കയാക്കിംഗ് മത്സരത്തിനെത്തുന്ന പുരുഷ -വനിത താരങ്ങളെ രാവിലെ 9 മണിക്ക് വാദ്യ മേളങ്ങളോടെ കേരളീയവേഷം ധരിച്ച നൂറുകണക്കിന് വനിതകളും ബഹുജനങ്ങളും ചേർന്ന് സ്വീകരിക്കും.
ഫെസ്റ്റിവൽ നടക്കുന്ന മീൻതുള്ളി പാറയും പരിസരവും ബഹുജനങ്ങളുടെ പങ്കാളിത്തോടെ ശുചീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സുനിൽ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ എം.എം.പ്രദീപൻ അധ്യക്ഷത വഹിച്ചു. സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാരായ സി.കെ.ശശി, ഇ.എം.ശ്രീജിത്ത്, എം.പി.പ്രകാശൻ, വിനിഷ ദിനേശൻ, വിനീത മനോജ്, കെ.പി.കുഞ്ഞിക്കണ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.