ADVERTISEMENT

കൂരാച്ചുണ്ട് ∙ കഴിഞ്ഞ മാർച്ച് 5ന് കക്കയത്ത് കൃഷിയിടത്തിൽ കാട്ടുപോത്ത് ആക്രമണത്തിൽ കർഷകൻ പാലാട്ടിയിൽ ഏബ്രഹാം കൊല്ലപ്പെട്ടതിനെ തുടർന്ന് സമരം ചെയ്തവർക്ക് എതിരെ പൊലീസ് കേസെടുത്തതിൽ പ്രതിഷേധം ഉയരുന്നു. കർഷകന്റെ മരണത്തിൽ പ്രതിഷേധിച്ച് കക്കയം ഫോറസ്റ്റ് സ്റ്റേഷനിലേക്ക് നടത്തിയ പ്രതിഷേധ ധർണയിൽ പങ്കെടുത്തവർക്ക് എതിരെ പെരുവണ്ണാമൂഴി റേഞ്ച് ഫോറസ്റ്റ് ഓഫിസർ നൽകിയ പരാതിയെ തുടർന്നാണ് പൊലീസ് കേസെടുത്തത്.

അന്യായമായി സംഘം ചേർന്ന് മാർഗതടസ്സം സൃഷ്ടിച്ചതിനെ എതിരെ ഐപിസി 143, 147, 149, 283 വകുപ്പുകൾ പ്രകാരമാണ് കേസ്. കർഷക സംഘടന നേതാക്കളായ കുര്യൻ ചെമ്പനാനി, സണ്ണി പാരഡൈസ്, കിഫ സംസ്ഥാന ചെയർമാൻ അലക്സ് ഒഴുകയിൽ, സന്ദീപ് കളപ്പുരയ്ക്കൽ, സുനീർ പുനത്തിൽ, ജോസ്ബിൻ കുര്യാക്കോസ്, അനു കടുകൻമാക്കൽ ഉൾപ്പെടെ 10 പേർക്കെതിരെയാണ് ഇപ്പോൾ സമൻസ് വന്നിരിക്കുന്നത്. തുടർന്ന് കേസിലെ കണ്ടാലറിയാവുന്ന ബാക്കിയുള്ളവർക്ക് എതിരെ നടപടി വരും.

മലയോരത്തെ കർഷകരെ ദ്രോഹിക്കുന്ന സർക്കാർ , ഉദ്യോഗസ്ഥ സമീപനത്തിന് എതിരെ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്. കൃഷിയിടത്തിൽ ജോലിയെടുക്കുമ്പോൾ കാട്ടുപോത്ത് ആക്രമിച്ച് മരണപ്പെട്ട കർഷകന്റെ വേർപാടിലാണു നാട്ടുകാർ പ്രതിഷേധിച്ചത്. മലയോര മേഖലയിൽ ജനങ്ങളുടെ ജീവനും, സ്വത്തിനും വന്യമൃഗങ്ങൾ നിരന്തരം ഭീഷണി ഉയർത്തുന്നത് ഇപ്പോഴും തുടരുകയാണ്. ന്യായമായ സമരം ചെയ്ത കർഷകരെയും, വിവിധ സംഘടന നേതാക്കളുടെയും പേരിൽ കേസെടുത്ത നടപടിയെ നിയമപരമായി നേരിടാനാണ് കർഷക സംഘടനകളും, രാഷ്ട്രീയ പാർട്ടി നേതാക്കളും തീരുമാനിച്ചിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com