അധ്യാപക നിയമനം നടുവണ്ണൂർ ∙ അവിടനല്ലൂർ എൻ.എൻ.കക്കാട് സ്മാരക ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ കായികാധ്യാപക നിയമനത്തിന് ഇന്റർവ്യൂ 29ന് രാവിലെ 10.30ന്. കൊയിലാണ്ടി∙ എസ്എആർബിടിഎം ഗവ.കോളജിൽ ഫിസിക്കൽ എജ്യുക്കേഷൻ, സ്റ്റാറ്റിസ്റ്റിക്സ്, മലയാളം എന്നീ വിഷയങ്ങളിൽ അതിഥി അധ്യാപകരുടെ ഒഴിവുകളുണ്ട്.ഓഗസ്റ്റ് ഒന്നിന് രാവിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അധ്യാപക നിയമനം
നടുവണ്ണൂർ ∙ അവിടനല്ലൂർ എൻ.എൻ.കക്കാട് സ്മാരക ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ കായികാധ്യാപക നിയമനത്തിന് ഇന്റർവ്യൂ 29ന് രാവിലെ 10.30ന്.

കൊയിലാണ്ടി∙ എസ്എആർബിടിഎം ഗവ.കോളജിൽ ഫിസിക്കൽ എജ്യുക്കേഷൻ, സ്റ്റാറ്റിസ്റ്റിക്സ്, മലയാളം എന്നീ വിഷയങ്ങളിൽ അതിഥി അധ്യാപകരുടെ ഒഴിവുകളുണ്ട്.ഓഗസ്റ്റ് ഒന്നിന് രാവിലെ 10 ന് ഫിസിക്കൽ എജ്യുക്കേഷൻ , ഉച്ചയ്ക്ക് 12 ന് സ്റ്റാറ്റിസ്റ്റിക്സ് , ഉച്ചയ്ക്ക് 2 ന് മലയാളം എന്നീ ക്രമത്തിൽ ഇന്റർവ്യൂ നടത്തുന്നതാണ്.

മരുതോങ്കര∙ സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി  മലയാളം തസ്തികയിൽ താൽക്കാലിക അധ്യാപക നിയമനത്തിനുള്ള അഭിമുഖം 30നു 10ന്.

സീറ്റ് ഒഴിവ്
വടകര∙ കടത്തനാട് ആർട്സ് ആൻഡ് സയൻസ് കോളജിൽ ബിഎസ്‌സി. ഫുഡ്‌ ടെക്നോളജി, സൈക്കോളജി, ബിഎ ഇംഗ്ലിഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ എന്നീ കോഴ്സുകളിൽ സീറ്റ് ഒഴിവ്. 6282904949.

ഡിഗ്രി കോഴ്സുകൾ
പയ്യോളി∙ കാലിക്കറ്റ് സർവകലാശാലയുടെ കീഴിലുള്ള എ.വി.അബ്ദുറഹ്മാൻ ഹാജി ആർട്സ് ആൻഡ് സയൻസ് കോളജിൽ  ബിഎസ്‌സി ഫിസിയോളജി, ബിഎ ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ എന്നീ കോഴ്സുകളിലേക്ക് ഏതാനും  സീറ്റുകൾ ഒഴിവുണ്ട്. ഓഗസ്റ്റ് ഒന്നിനു മുൻപ്  കോളജ് ഓഫിസുമായി ബന്ധപ്പെടുക. 9447611004.

ബാലുശ്ശേരി ∙ ഡോ.ബി.ആർ.അംബേദ്കർ മെമ്മോറിയൽ ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിൽ മൂന്നാം സെമസ്റ്റർ ബിഎസ്‌സി മാത്തമാറ്റിക്സ് 6, ബിഎ ഡവലപ്മെന്റ് ഇക്കണോമിക്സ് 1, ബികോം കോ ഓപ്പറേഷൻ (എസ്ടി) 1 എന്നീ വിഷയങ്ങൾക്ക് സീറ്റ് ഒഴിവുണ്ട്. കൂടിക്കാഴ്ച ഇന്ന് രാവിലെ 11ന്. 9526746843.

ADVERTISEMENT

കർഷകർക്ക് അവാർഡ് നൽകുന്നു
അത്തോളി∙ ചിങ്ങം ഒന്നിനു കർഷകദിനത്തിൽ അത്തോളി പഞ്ചായത്തിലെ മികച്ച കർഷകർക്ക് അവാർഡ് നൽകുന്നു. വിവിധ വിഭാഗങ്ങളിൽ അവാർഡുണ്ട്. താൽപര്യമുള്ള കർഷകർ ഈ മാസം 31 നുള്ളിൽ കൃഷിഭവനിൽ അപേക്ഷ സമർപ്പിക്കണമെന്ന് കൃഷി ഓഫിസർ അറിയിച്ചു.

കർഷകരെ ആദരിക്കുന്നു
ഓർക്കാട്ടേരി∙ ഏറാമല പഞ്ചായത്തും കൃഷിഭവനും ചേർന്ന് കർഷക ദിനത്തിൽ മികച്ച കർഷകരെ ആദരിക്കും. ജൈവ കർഷകർ, കൃഷി ചെയ്യുന്ന വിദ്യാർഥി / വിദ്യാർഥിനി, കർഷക വനിത, പട്ടിക ജാതി / വർഗ കർഷകർ, ക്ഷീര കർഷകർ, കർഷകത്തൊഴിലാളി, യുവകർഷകർ, മുതിർന്ന കർഷകർ എന്നീ വിഭാഗങ്ങളിൽ അർഹതയുള്ളവർ 31 നകം കൃഷി ഭവനിൽ അപേക്ഷ നൽകണം.

ADVERTISEMENT

ഉന്നത വിജയികളെ എംഎസ്എസ് അനുമോദിക്കും
കോഴിക്കോട്∙ ജില്ലയിൽ നിന്ന് എസ്‌എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ കേരള, സിബിഎസ്‌സി, ഐസിഎസ്‌ഇ സിലബസുകളിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ മുസ്‌ലിം, പട്ടികജാതി–പട്ടികവർഗ വിഭാഗങ്ങളിലെ വിദ്യാർഥികളെ എംഎസ്‌എസ് ജില്ലാ കമ്മിറ്റി അനുമോദിക്കുന്നു. 9496345937

ജില്ലാ സ്കൂൾ ചെസ് ഓഗസ്റ്റ് 20ന്
കോഴിക്കോട്∙ ഓൾ കോഴിക്കോട്  ചെസ് അസോസിയേഷൻ ദേവഗിരി സാവിയോ ഹയർ സെക്കൻഡറി സ്കൂളിൽ ഓഗസ്റ്റ് 20ന് രാവിലെ 9.30ന് സ്കൂൾ ടീം ചെസ് ചാംപ്യൻഷിപ് നടത്തും. എൽകെജി മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർഥികൾക്ക് പങ്കെടുക്കാം. ഓഗസ്റ്റ് 16നു മുൻപ് റജിസ്റ്റർ ചെയ്യണം. 8848621993

ADVERTISEMENT

നേത്ര പരിശോധന
നടുവട്ടം ∙ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉമ്മൻ ചാണ്ടി സ്മൃതിയുടെ ഭാഗമായി കോംട്രസ്റ്റ് കണ്ണാശുപത്രിയുടെ സഞ്ചരിക്കുന്ന നേത്രചികിത്സാ ക്ലിനിക്കിന്റെ സഹകരണത്തോടെ നേത്ര പരിശോധന നടത്തുന്നു. ഓഗസ്റ്റ് 4ന് നടുവട്ടം മിൽമ പാൽ കമ്പനിക്ക് സമീപം രാവിലെ 9 മുതലാണ് പരിശോധന. 79949544016.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT