കാലിക്കറ്റ് സർവകലാശാല അറിയിപ്പുകൾ പിജി പ്രവേശനം ∙കാലിക്കറ്റ് സർവകലാശാലാ വിമൻ സ്റ്റഡീസ് പഠനവകുപ്പിൽ 2024 - 2025 അധ്യയന വർഷത്തേക്കുള്ള പിജി പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകളിലേക്കു പ്രവേശനം 29 നു നടക്കും. പ്രവേശന മെമ്മോ ഇ മെയിൽ ചെയ്തിട്ടുണ്ട്.അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം രാവിലെ 10.30 ന് വിമൻ സ്റ്റഡീസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാലിക്കറ്റ് സർവകലാശാല അറിയിപ്പുകൾ
പിജി പ്രവേശനം
∙കാലിക്കറ്റ് സർവകലാശാലാ വിമൻ സ്റ്റഡീസ് പഠനവകുപ്പിൽ 2024 - 2025 അധ്യയന വർഷത്തേക്കുള്ള പിജി പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകളിലേക്കു പ്രവേശനം 29 നു നടക്കും. പ്രവേശന മെമ്മോ ഇ മെയിൽ ചെയ്തിട്ടുണ്ട്.അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം രാവിലെ 10.30 ന് വിമൻ സ്റ്റഡീസ് പഠനവകുപ്പിലെത്തണം. ഫോൺ: 8848620035, 9497785313.
കോൺടാക്ട് ക്ലാസ്
∙സർവകലാശാലാ വിദൂര ഓൺലൈൻ വിദ്യാഭ്യാസ കേന്ദ്രത്തിനു കീഴിലെ അഞ്ചാം സെമസ്റ്റർ ബിഎ, ബികോം, ബിബിഎ (2022 പ്രവേശനം) വിദ്യാർഥികൾക്കുള്ള കോൺടാക്ട് ക്ലാസുകൾ ഓഗസ്റ്റ് 10 മുതൽ വിവിധ കേന്ദ്രങ്ങളിൽ ആരംഭിക്കും. വിദൂര വിഭാഗം വെബ്സൈറ്റിൽ കോണ്ടാക്ട് ക്ലാസ് ഷെഡ്യൂൾ പരിശോധിച്ച് അനുവദിച്ചിട്ടുള്ള കേന്ദ്രങ്ങളിൽ ക്ലാസ്സിനെത്തണം. കൂടുതൽ വിവരങ്ങൾ വിദൂര വിഭാഗം വെബ്സൈറ്റിൽ. ഫോൺ: 0494 2400288, 2407356.
പ്രാക്ടിക്കൽ പരീക്ഷ
∙നാലാം സെമസ്റ്റർ ഏപ്രിൽ 2024 ബിവോക് ഓർഗാനിക് ഫാമിങ് (2022 ബാച്ച്) പ്രാക്ടിക്കൽ പരീക്ഷകൾ 30നും ബിവോക് ഇസ്‌ലാമിക് ഫിനാൻസ് പ്രാക്ടിക്കൽ പരീക്ഷകൾ ഓഗസ്റ്റ് നാലിനും ബിവോക് അഗ്രികൾചർ പ്രാക്ടിക്കൽ പരീക്ഷകൾ ഏഴിനും തുടങ്ങും. പരീക്ഷാ കേന്ദ്രങ്ങൾ യഥാക്രമം മലബാർ ക്രിസ്ത്യൻ കോളജ് കോഴിക്കോട്, ഇഎംഇഎ കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ് കൊണ്ടോട്ടി, പഴശ്ശിരാജാ കോളജ് പുൽപള്ളി.
∙രണ്ടാം സെമസ്റ്റർ ഏപ്രിൽ 2024 ബിവോക് ഹോട്ടൽ മാനേജ്മെന്റ് (2022 ബാച്ച്) പ്രാക്ടിക്കൽ പരീക്ഷകൾ ഓഗസ്റ്റ് എട്ടിനു തുടങ്ങും. 
കേന്ദ്രം: അമൽ കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് നിലമ്പൂർ. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
സൂക്ഷ്മപരിശോധനാ ഫലം
∙ഒന്നാം സെമസ്റ്റർ എംബിഎ ജനുവരി 2024 പരീക്ഷയുടെ സൂക്ഷ്മപരിശോധനാ ഫലം പ്രസിദ്ധീകരിച്ചു.
നേത്ര ചികിത്സാ ക്യാംപ് നാളെ
വടകര∙ ഡോ.ചന്ദ്രകാന്ത് നേത്രാലയയും ബാലജനസഖ്യം യൂണിയനും ചേർന്നു സംഘടിപ്പിക്കുന്ന നേത്ര ചികിത്സാ ക്യാംപ് നാളെ 9 മുതൽ 1 വരെ ചെരണ്ടത്തൂർ തറമ്മൽ പീടികയ്ക്കു സമീപം നടക്കും. 9497501833.
ഇഗ്‌നോ റജിസ്ട്രേഷൻ
വടകര∙ ഇഗ്‌നോ ഓപ്പൺ യൂണിവേഴ്സിറ്റി ജൂലൈ സെഷനിലേക്ക് റീ റജിസ്ട്രേഷൻ നൽകാനുള്ള അവസാന തീയതി 31. 0496–2525281
സ്പോട്ട് അഡ്മിഷൻ
കല്ലാച്ചി∙ ഗവ. കമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ദ്വിവത്സര ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് സെക്രട്ടേറിയൽ പ്രാക്ടിസിനു ഒഴിവുള്ള സീറ്റുകളിലേക്ക് 29 നു 10നു  സ്പോട്ട് അഡ്മിഷൻ. 9074870862.
‌സീറ്റ് ഒഴിവ്
കുറ്റ്യാടി∙ മൊകേരി ഗവ. കോളജിൽ 3ാം സെമസ്റ്റർ ഡിഗ്രി ക്ലാസുകളിൽ സീറ്റുകൾ ഒഴിവുണ്ട്. ബിഎ ഫങ്ഷനൽ ഇംഗ്ലിഷ് ഓപ്പൺ 1, ബിഎ ഹിസ്റ്ററി എസ്ടി 1, ബിബിഎ എസ്‌സി 1, ബിഎസ്‌സി കെമിസ്ട്രി റിസർവേഷൻ കാറ്റഗറി 4, 3ാം സെമസ്റ്റർ എംകോം ക്ലാസിൽ മുസ്‌ലിം 1, എംഎസ്‌സി മാത്തമാറ്റിക്സിൽ എസ്‌സി 1, എസ്ടി 1 വീതം സീറ്റുകൾ ഒഴിവുണ്ട്. 29നു 10.30നു ഹാജരാകണം.  9188900232.
അധ്യാപക ഒഴിവ്
വാകയാട്∙ ഹയർ സെക്കൻഡറി സ്കൂൾ എച്ച്എസ്എസ്ടി ജൂനിയർ ബോട്ടണി, മലയാളം അധ്യാപക കൂടിക്കാഴ്ച 30 ന് രാവിലെ 10ന് സ്കൂൾ ഓഫിസിൽ നടക്കും.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT