കോടഞ്ചേരി∙ പെരുമഴയിൽ പാറക്കെട്ടുകളിൽ തലതല്ലിപ്പതഞ്ഞൊഴുകുന്ന ചാലിപ്പുഴ. മഴയെത്തോൽപിച്ച്, പുഴയുടെ കുത്തൊഴുക്കിനെ തുഴകൊണ്ട് വകഞ്ഞെറിഞ്ഞ് അവർ വരികയാണ്, കയാക്കിങ്ങിന്റെ സൂപ്പർതാരങ്ങൾ. കയാക്ക് ക്രോസ് ഒളിംപിക് ക്വാളിഫയർ മത്സരമായ മലബാർ റിവർ ഫെസ്റ്റ് രാജ്യാന്തര വൈറ്റ്‌വാട്ടർ കയാക്കിങ് മത്സരങ്ങളുടെ പുരുഷ,

കോടഞ്ചേരി∙ പെരുമഴയിൽ പാറക്കെട്ടുകളിൽ തലതല്ലിപ്പതഞ്ഞൊഴുകുന്ന ചാലിപ്പുഴ. മഴയെത്തോൽപിച്ച്, പുഴയുടെ കുത്തൊഴുക്കിനെ തുഴകൊണ്ട് വകഞ്ഞെറിഞ്ഞ് അവർ വരികയാണ്, കയാക്കിങ്ങിന്റെ സൂപ്പർതാരങ്ങൾ. കയാക്ക് ക്രോസ് ഒളിംപിക് ക്വാളിഫയർ മത്സരമായ മലബാർ റിവർ ഫെസ്റ്റ് രാജ്യാന്തര വൈറ്റ്‌വാട്ടർ കയാക്കിങ് മത്സരങ്ങളുടെ പുരുഷ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോടഞ്ചേരി∙ പെരുമഴയിൽ പാറക്കെട്ടുകളിൽ തലതല്ലിപ്പതഞ്ഞൊഴുകുന്ന ചാലിപ്പുഴ. മഴയെത്തോൽപിച്ച്, പുഴയുടെ കുത്തൊഴുക്കിനെ തുഴകൊണ്ട് വകഞ്ഞെറിഞ്ഞ് അവർ വരികയാണ്, കയാക്കിങ്ങിന്റെ സൂപ്പർതാരങ്ങൾ. കയാക്ക് ക്രോസ് ഒളിംപിക് ക്വാളിഫയർ മത്സരമായ മലബാർ റിവർ ഫെസ്റ്റ് രാജ്യാന്തര വൈറ്റ്‌വാട്ടർ കയാക്കിങ് മത്സരങ്ങളുടെ പുരുഷ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോടഞ്ചേരി∙ പെരുമഴയിൽ പാറക്കെട്ടുകളിൽ തലതല്ലിപ്പതഞ്ഞൊഴുകുന്ന ചാലിപ്പുഴ. മഴയെത്തോൽപിച്ച്, പുഴയുടെ കുത്തൊഴുക്കിനെ തുഴകൊണ്ട് വകഞ്ഞെറിഞ്ഞ് അവർ വരികയാണ്, കയാക്കിങ്ങിന്റെ സൂപ്പർതാരങ്ങൾ. കയാക്ക് ക്രോസ് ഒളിംപിക് ക്വാളിഫയർ മത്സരമായ മലബാർ റിവർ ഫെസ്റ്റ് രാജ്യാന്തര വൈറ്റ്‌വാട്ടർ കയാക്കിങ് മത്സരങ്ങളുടെ പുരുഷ, വനിതാ വിഭാഗം പോരാട്ടങ്ങൾക്കാണ് ഇന്നലെ തുടക്കമായത്. കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ രാജ്യാന്തര താരങ്ങൾ മത്സരിക്കാൻ എത്തിയിട്ടുണ്ട്.  രാവിലെ ഒൻപതിനു തുടങ്ങാനിരുന്ന കയാക്ക് ക്രോസ് ഹീറ്റ്സ് മഴ കാരണം വൈകി.പൊതുവേദിയിൽ നടക്കേണ്ടിയിരുന്ന ഉദ്ഘാടനചടങ്ങ് ചാലിപ്പുഴയുടെ തീരത്തെ കയാക്കിങ് സെന്ററിലാണു നടന്നത്.

പുരുഷവിഭാഗം കയാക്ക് ക്രോസ് ജേതാവ് മനു വാക്കേർനജലിനെ എടുത്തുയർത്തി മൂന്നാംസ്ഥാനക്കാരൻ ബെൻജമിനും രണ്ടാംസ്ഥാനക്കാരൻ എരിക് ഹാൻസനും

ആ ആവേശത്തിന്റെ തെളിവാണ് ബെംഗൂളുരുകാരി ആൻ മത്തേവൂസ്. വനിതാ വിഭാഗം ഹീറ്റ്സ് മത്സരത്തിൽ വെള്ളത്തിലേക്ക് കയാക്കുമായി വന്നു തൊട്ടയുടനെ പാറയിലിടിച്ച് മുഖത്ത് പരുക്കേറ്റു. ചോരയൊലിക്കുന്ന മുഖവുമായി ആൻ പുഴയിലൂടെ കയാക്ക് ചെയ്ത് ഫിനിഷിങ് ലൈൻ കടന്നു ക്വാർട്ടർ ഫൈനലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. മൂക്കിനേറ്റ പരുക്കു കാരണം ക്വാർട്ടറിൽ മത്സരിക്കാൻ കഴിഞ്ഞില്ലെങ്കിലും കാണികളുടെ മനസ്സു കവർന്നാണ് ആൻ മത്തേവൂസ് കരയ്ക്കു കയറിയത്.  ഇന്ന് രാവിലെ 9ന് പുലിക്കയത്ത് ചാലിപ്പുഴയിൽ അമച്വ‍ർ വിഭാഗം കയാക്ക് ക്രോസ് മത്സരങ്ങൾ തുടങ്ങും. നാളെ പുല്ലൂരാംപാറയിൽ ഇരുവഞ്ഞിപ്പുഴയിലെ ഇലന്തുകടവിൽ ഡൗൺറിവർ മത്സരങ്ങൾ നടക്കും. റാപ്പിഡ് രാജ, റാപ്പിഡ് റാണി ജേതാക്കൾ ആരാണെന്നും നാളെയറിയാം.
മലബാർ റിവർ ഫെസ്റ്റിന്റെ പത്താം പതിപ്പ് ഉദ്ഘാടനം ചെയ്തു
കോടഞ്ചേരി∙ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വൈറ്റ് വാട്ടർ കയാക്കിങ് മത്സരമായ മലബാർ റിവർ ഫെസ്റ്റിവൽ രാജ്യാന്തര കയാക്കിങ് മത്സരങ്ങൾക്ക് ഔദ്യോഗിക തുടക്കം. ചക്കിട്ടപാറയിലെ മീൻതുള്ളിപ്പാറയിൽ ഫ്രീസ്റ്റൈൽ ഇനങ്ങളുടെ പ്രദർശനം കഴിഞ്ഞദിവസം നടന്നിരുന്നു. മലബാർ റിവർ ഫെസ്റ്റിന്റെ പത്താം പതിപ്പ് കലക്ടർ സ്നേഹിൽ കുമാർ സിങ് ഉദ്ഘാടനം ചെയ്തു. വിനോദസഞ്ചാര വകുപ്പ് ഡയറക്ടർ ശിഖ സുരേന്ദ്രൻ അധ്യക്ഷയായിരുന്നു. നടൻ ബിനു പപ്പു, കെഎടിപിഎസ് സിഇഒ ബിനു കുര്യാക്കോസ്, ഡിടിപിസി സെക്രട്ടറി ഡോ. നിഖിൽ ടി.ദാസ്, കേരള ടൂറിസം ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് ചെയർമാൻ എസ്.കെ.സജീഷ്, ജില്ലാ പഞ്ചായത്ത് അംഗം ബോസ് ജേക്കബ്, കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി, കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ്, കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു, തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ, കോടഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിന്ന അശോകൻ, കോടഞ്ചേരി പഞ്ചായത്ത് അംഗങ്ങളായ സൂസൻ വർഗീസ് കോഴപ്ലാക്കൽ, ചാൾസ് തയ്യിൽ, കോടഞ്ചേരി സഹകരണ ബാങ്ക് പ്രസിഡന്റ്‌ ഷിബു പുതിയേടത്ത്, വിനോദസഞ്ചാര വകുപ്പ് ജോയിന്റ് ഡയറക്ടർ ഡി.ഗിരീഷ് കുമാർ, ഡപ്യൂട്ടി ഡയറക്ടർ സത്യജിത് ശങ്കർ തുടങ്ങിയവർ പ്രസംഗിച്ചു.8 രാജ്യങ്ങളിൽ നിന്നുള്ള 13 രാജ്യാന്തര കയാക്കർമാരാണ് മലബാർ റിവർ ഫെസ്റ്റിൽ തുഴയെറിയുന്നത്. സംസ്ഥാന വിനോദസഞ്ചാര വകുപ്പ്, കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി, ഡിടിപിസി, ജില്ലാ പഞ്ചായത്ത് എന്നിവർ നടത്തുന്ന മലബാർ റിവർ ഫെസ്റ്റിന് സാങ്കേതികസഹായം നൽകുന്നത്. ഇന്ത്യൻ കയാക്കിങ് ആൻഡ് കനോയിങ് അസോസിയേഷനാണ്. ഫെസ്റ്റിവലിന്റെ സമാപനം 28ന് 5ന് ഇരുവഞ്ഞിപ്പുഴയിലെ ഇലന്തുകടവിൽ മന്ത്രി ഒ.ആർ.കേളു ഉദ്ഘാടനം ചെയ്യും.
ആദ്യദിന ജേതാക്കളായി മനുവും  മരീസയും
പോരാട്ടച്ചൂടിൽ ഇളകിമറിഞ്ഞ് പുലിക്കയത്തെ ചാലിപ്പുഴ. വൈറ്റ് വാട്ടർ കയാക്കിങ്ങിന്റെ ആദ്യദിവസം നടന്ന കയാക്ക് ക്രോസ് മത്സരങ്ങളിൽ യൂറോപ്യൻ താരങ്ങളുടെ ആധിപത്യം  ഒളിംപിക് ഇനമായ കയാക്ക് ക്രോസിന്റെ പ്രഫഷനൽ കാറ്റഗറി പുരുഷൻമാരുടെ വിഭാഗത്തിൽ ന്യൂസീലാൻഡിൽനിന്നെത്തിയ മനു വാക്കേർനജൽ ഒന്നാമതെത്തി.  നോർവേയിൽനിന്നുള്ള എറിക്  ഹാൻസനാണ് രണ്ടാംസ്ഥാനം. ഫ്രാൻസിന്റെ ബെൻജമിൻ ജേക്കബാണ് മൂന്നാംസ്ഥാനത്ത്. വനിതകളുടെ വിഭാഗത്തിൽ ജർമനിയിൽനിന്ന് എത്തിയ മരീസ കൗപ്പ് ഒന്നാമതെത്തി. ഇറ്റലിയുടെ മാർട്ടിന റോസിക്കാണ് രണ്ടാംസ്ഥാനം. റഷ്യൻതാരം ഡാരിയ കുസിച്ചേവ മൂന്നാംസ്ഥാനം നേടി.
ആവേശമായി മലയാളി കൗമാരതാരം ആദം സിബി
ഇന്നലെ ചാലിപ്പുഴയിലെ ഓളപ്പരപ്പിൽ കയ്യടി നേടിയവരിൽ ഒരാൾ 16 വയസ്സുള്ള മലയാളി താരം. പ്ലസ് വൺ വിദ്യാർഥി ആദം മാത്യു സിബിയാണ് കയാക്ക് ക്രോസ് പുരുഷവിഭാഗം മത്സരത്തിൽ പങ്കെടുക്കാനെത്തിയ 3 മലയാളികളിൽ ഒരാൾ. എറണാകുളം സ്വദേശിയായ ആദം മാത്യു സിബി കൊച്ചിയിൽ ബിസിനസുകാരനായ സിബി മത്തായിയുടെയും ജിൻസ് മാത്യുവിന്റെയും മകനാണ് ആദം. 4 വർഷമായി കയാക്കിങ്ങ് നടത്തുന്ന ആദം കഴിഞ്ഞ മൂന്നുവർഷമായി വൈറ്റ് വാട്ടർ കയാക്കിങ്ങിൽ മത്സരരംഗത്തുണ്ട്. മുൻ ദേശീയ ചാംപ്യനും സംസ്ഥാന ചാംപ്യനുമാണ് ആദം. നിസ്തുൽ കോടഞ്ചേരി, ബിശ്വാസ രാധ് എന്നിവരാണ് മത്സരിക്കാനിറങ്ങിയ മറ്റു രണ്ടു മലയാളികൾ.

‘‘സാഹസിക ടൂറിസം ഇഷ്ടപെടുന്ന ആളാണ് ഞാൻ. നമ്മുടെ നാട്ടിലെ കയാക്കിങ് മത്സരങ്ങൾ വിദേശ രാജ്യങ്ങളിൽ പോലും ചർച്ചയാകുകയാണ്. നമ്മുടെ മലയാളി താരങ്ങൾ നമ്മുടെ പുഴകളിൽ വിദേശികളോട് മത്സരിക്കാനിറങ്ങുന്നതിൽ അഭിമാനമുണ്ട്.’’

‘കയാക്കിങ് പ്രോത്സാഹിപ്പിക്കുന്നതിലൂടെ വിനോദസഞ്ചാരമേഖലയിലും കായികമേഖലയിലും രാജ്യാന്തരതലത്തിൽ കേരള ബ്രാൻഡ് കൂടുതൽ ആളുകളിലേക്ക് എത്തുകയാണ്. ജനകീയ പങ്കാളിത്തത്തോടെയാണ് മത്സരങ്ങൾ നടക്കുന്നത്. വൈറ്റ് വാട്ടർ കയാക്കിങ് മത്സരം മാത്രമായല്ല നടത്തുന്നത്. കോടഞ്ചേരിയും സമീപ പഞ്ചായത്തുകളും ജനകീയ ഉത്സവമായി വിവിധ പരിപാടികളോടെയാണ് മലബാർ റിവർ ഫെസ്റ്റ് കൊണ്ടാടുന്നത്.

 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT