ADVERTISEMENT

അത്തോളി∙ ശനിയാഴ്ച വൈകീട്ട് കൂമുള്ളിയില്‍ വച്ചു കുറ്റ്യാടി റൂട്ടില്‍ സർവീസ് നടത്തുന്ന ബസിലെ ഡ്രൈവറെ അകാരണമായി മര്‍ദിച്ചുവെന്നാരോപിച്ച്  കുറ്റ്യാടി - ഉള്ള്യേരി - അത്തോളി - കോഴിക്കോട് റൂട്ടില്‍ ബസ് തൊഴിലാളികളുടെ മിന്നല്‍ പണിമുക്ക്. ഇന്ന് രാവിലെ മുതലാണ് തൊഴിലാളികള്‍ പണിമുടക്കാരംഭിച്ചത്.  അജ്‌വ ബസിലെ ഡ്രൈവര്‍ ലിനീഷിനാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ കൂമുള്ളി സ്വദേശി ജംഷിദിനെതിരെ അത്തോളി പൊലീസ് കേസെടുത്തു.

വതങ്ങള്‍ കാറില്‍ പേരാമ്പ്രയിലേക്ക് പോകാനായി കൂമുള്ളിയിലെത്തിയപ്പോള്‍, അമിതവേഗതയില്‍ വന്ന ബസ് കാറിലേക്ക് ചെളിതെറിപ്പിക്കുകയായിരുന്നുവെന്നും ഇക്കാര്യം ചോദിച്ചപ്പോള്‍ ബസ് ഡ്രൈവര്‍ കാറിന് കേടുപാട് വരുത്തിയതായും, തന്നെ മര്‍ദ്ദിക്കുകയായിരുന്നുവെന്നും ജംഷിദ് പറയുന്നു. മര്‍ദ്ദനമേറ്റ ലീനിഷ് എംഎംസിയിലും, ജംഷിദ് കൊയിലാണ്ടി  ആശുപത്രിയിലും ചികില്‍സ തേടി. പെട്ടെന്ന് പ്രഖ്യാപിച്ച ബസ് പണിമുടക്ക് കാരണം ജനം ദുരിതത്തിലായിരിക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com