കൊയിലാണ്ടി ∙ ക്വിറ്റ് ഇന്ത്യ സമരത്തിന്റെ ജ്വലിക്കുന്ന ഓർമകൾ തുടിക്കുന്ന സ്മാരകം വിസ്മൃതിയിൽ. ദേശീയപാതയിൽ ചേമഞ്ചേരിയിൽ സ്ഥാപിച്ച രക്തസാക്ഷി സ്തൂപമാണ് വിസ്മൃതിയിലായത്. ദേശീയപാത വികസനത്തിനായി 2 വർഷം മുൻപായിരുന്നു സ്മാരകം പൊളിച്ചു മാറ്റിയത്.കിറ്റ് ഇന്ത്യ സമര കാലത്ത് ചേമഞ്ചേരിയിൽ ഐതിഹാസികമായ സമരങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊയിലാണ്ടി ∙ ക്വിറ്റ് ഇന്ത്യ സമരത്തിന്റെ ജ്വലിക്കുന്ന ഓർമകൾ തുടിക്കുന്ന സ്മാരകം വിസ്മൃതിയിൽ. ദേശീയപാതയിൽ ചേമഞ്ചേരിയിൽ സ്ഥാപിച്ച രക്തസാക്ഷി സ്തൂപമാണ് വിസ്മൃതിയിലായത്. ദേശീയപാത വികസനത്തിനായി 2 വർഷം മുൻപായിരുന്നു സ്മാരകം പൊളിച്ചു മാറ്റിയത്.കിറ്റ് ഇന്ത്യ സമര കാലത്ത് ചേമഞ്ചേരിയിൽ ഐതിഹാസികമായ സമരങ്ങൾ നടന്നിരുന്നു. സമരത്തിന്റെ ഭാഗമായി അന്നത്തെ റജിസ്ട്രാർ ഓഫിസും റെയിൽവേ സ്റ്റേഷനും അഗ്നിക്കിരയായി. കാരോളി അപ്പുനായർ, യു.കെ. കൃഷ്ണൻ നായർ, തറയിൽ ഉണ്ണി നായർ, കാരോളി ഉണ്ണി നായർ, കെ.വി.മാധവൻ കിടാവ്, കുറത്തിശാല മാധവൻ നായർ എന്നിവരായിരുന്നു അന്നത്തെ പ്രധാന സ്വാതന്ത്ര്യ സമര നേതാക്കൾ.

സ്വതന്ത്ര ഭാരതം എന്ന പത്രം പ്രചരിപ്പിക്കുകയും ചെയ്തു. ഇവർ അറസ്റ്റ് ചെയ്യപ്പെടുകയും ജയിൽവാസം അനുഭവിക്കുകയും ചെയ്തിരുന്നു ജയിൽവാസ കാലത്ത് ക്രൂരമർദനമുറകളാണ് ഇവർ നേരിട്ടത്. അവർക്കുള്ള ആദരമായി ചേമഞ്ചേരിയിൽ സ്തൂ‌പം പണിതത്. സ്മാരകം പൊളിക്കുമ്പോൾ പുതുതായി നിർമിച്ച റജിസ്ട്രാർ ഓഫിസ് പരിസരത്ത് സ്തൂപം ഉടൻ നിർമിക്കുമെന്നു പറഞ്ഞിരുന്നു.റോഡ് വികസനത്തിന്റെ പേരിൽ സ്മാരകം പൊളിച്ചു മാറ്റിയിട്ടു 2 വർഷം കഴിഞ്ഞിട്ടും പുതുക്കി നിർമിക്കാത്തതിൽ നാട്ടുകാരുടെ പ്രതിഷേധം ശക്തമാണ്. കാഞ്ഞിരക്കണ്ടി ചാത്തുക്കുട്ടി ചെട്ടിയാർ സൗജന്യമായി നൽകിയ സ്ഥലത്ത് ചിത്രകാരനായ യു.കെ. രാഘവനാണു സ്‌തൂപം രൂപകൽപന ചെയ്തത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT