പടനിലം ∙ പ്രകൃതിദുരന്തങ്ങളെത്തുടർന്ന് പുഴകളിൽ ജലനിരപ്പ് ഉയർന്ന് അപകടകരമായ സാഹചര്യം ഉണ്ടായാൽ മുന്നറിയിപ്പു നൽകാൻ പുഴയോരങ്ങളിൽ സെൻസറുകൾ സ്ഥാപിച്ച് നിരീക്ഷിക്കുന്നതിനുള്ള പരീക്ഷണ പദ്ധതി തുടങ്ങി. ജില്ലയിൽ 4 പുഴയോരങ്ങൾ കേന്ദ്രീകരിച്ച് ഇലക്ട്രോണിക് സെൻസറുകൾ സ്ഥാപിക്കുന്നതിനുള്ള പ്രാഥമിക പ്രവർത്തനം തുടങ്ങി. പൂനൂർപ്പുഴയിൽ പടനിലം പാലത്തിനു സമീപവും ഇരുവഞ്ഞിപ്പുഴയിൽ പാഴൂരും കുറ്റ്യാടിപ്പുഴയിലും ചാലിയാറിലുമാണ് സെൻസറുകൾ സ്ഥാപിക്കുക.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സെൻസറുകൾ സ്ഥാപിക്കുന്നതും നിരീക്ഷണം നടത്തുന്നതും എൻഐടി ഇലക്ട്രോണിക്സ് വിഭാഗത്തിന്റെ മേൽനോട്ടത്തിലാണ്. പ്രകൃതി ദുരന്തങ്ങൾ പ്രതിരോധിക്കുന്നതിന് ദേശീയതലത്തിൽ നടപ്പാക്കുന്ന മുന്നറിയിപ്പ് സംവിധാനങ്ങൾ വികസിപ്പിച്ചെടുക്കുന്നതിന്റെ ഭാഗമായാണിത്. പദ്ധതി യാഥാർഥ്യമായാൽ പ്രളയം മൂലം വീടുകളും സ്ഥാപനങ്ങളും റോഡുകളും വെള്ളത്തിലാകുന്ന പുഴയോര മേഖലകളിൽ അപകട മുന്നറിയിപ്പ് നൽകി ജില്ലാ ഭരണകൂടത്തിന് വേഗം ഒഴിപ്പിക്കൽ നടപടികൾ അടക്കം ഏകോപിപ്പിക്കാൻ കഴിയും. 

ADVERTISEMENT

പുഴയോരങ്ങളിൽ സ്ഥാപിക്കുന്ന സെൻസർ പുഴയിലെ ജലനിരപ്പ് രേഖപ്പെടുത്തും. നിശ്ചിത അളവിലും ഉയർന്നാൽ എൻഐടിയിലെ സെർവറിലേക്ക് അപകട മുന്നറിയിപ്പ് നൽകുകയും ഇത് ജില്ലാ ഭരണകൂടത്തിനും ബന്ധപ്പെട്ട അധികൃതർക്കും കൈമാറുകയും ചെയ്യും. പുഴയിൽ സ്ഥാപിക്കുന്ന സെൻസറിനു വൈദ്യുതി ലഭ്യമാക്കാൻ സൗരോർജ പാനൽ, മൈക്രോ ചിപ്പ്, സിം കാർഡ് തുടങ്ങിയവ ഉണ്ടാകും. 

പൂനൂർപ്പുഴ തുടങ്ങുന്ന തലയാട്, പൂനൂർ ഭാഗത്തുള്ള സന്നദ്ധ പ്രവർത്തകർ അടക്കമുള്ളവരുടെ വാട്സാപ് കൂട്ടായ്മ വഴി കഴിഞ്ഞ ഏതാനും വർഷങ്ങളായി മുന്നറിയിപ്പുകളും വിവരങ്ങളും നൽകുന്നത് പ്രളയ ദുരിതം ലഘൂകരിക്കുന്നതിന് സഹായമായിട്ടുണ്ട്. എന്നാൽ, പ്രളയബാധിത മേഖലകളിലെ ഭൂരിപക്ഷം ആളുകളും ഉദ്യോഗസ്ഥരും കൂട്ടായ്മയിൽ അംഗമല്ലാത്തതിനാൽ പലപ്പോഴും വളരെ വൈകി മാത്രമേ ഏകോപനം നടത്താൻ കഴിയുന്നുള്ളു. ഇലക്ട്രോണിക് സെൻസർ വഴി പരീക്ഷണ അടിസ്ഥാനത്തിൽ സ്ഥാപിക്കുന്ന മുന്നറിയിപ്പ് സംവിധാനം വിജയകരമായാൽ ഇവ പരിഹരിക്കാനാകും എന്നാണ് പ്രതീക്ഷ.

English Summary:

Kozhikode district takes a proactive approach to flood mitigation with a pilot project installing electronic sensors along four river banks. The sensors will provide real-time water level data, triggering early warnings to authorities and vulnerable communities in case of potential flooding.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT