വിലങ്ങാട്ട് വീണ്ടും ഭീതിയുടെ ഉരുൾ: കനത്ത മഴ; ഉരുൾപൊട്ടൽ ഭീഷണി മൂലം 24 കുടുംബങ്ങളെ മാറ്റിത്താമസിപ്പിച്ചു
വിലങ്ങാട്∙ ഒരു മരണവും കോടികളുടെ നഷ്ടവും ഉണ്ടായ വിലങ്ങാട്ടെ ഉരുൾപൊട്ടലിന് നാളെ ഒരു മാസം തികയാനിരിക്കെ, തിങ്കളാഴ്ച രാത്രി പെയ്ത പേമാരിയും മലവെള്ളപ്പാച്ചിലും വിലങ്ങാടിനെ വീണ്ടും ഭീതിയിലാഴ്ത്തി. അടിച്ചിപ്പാറ, മഞ്ഞച്ചീളി ഭാഗത്തുനിന്ന് ഉരുളൻ കല്ലുകളും മരങ്ങളും പുഴ വഴി ഒഴുകിയെത്തിയതോടെ, 24 വീട്ടുകാരെ
വിലങ്ങാട്∙ ഒരു മരണവും കോടികളുടെ നഷ്ടവും ഉണ്ടായ വിലങ്ങാട്ടെ ഉരുൾപൊട്ടലിന് നാളെ ഒരു മാസം തികയാനിരിക്കെ, തിങ്കളാഴ്ച രാത്രി പെയ്ത പേമാരിയും മലവെള്ളപ്പാച്ചിലും വിലങ്ങാടിനെ വീണ്ടും ഭീതിയിലാഴ്ത്തി. അടിച്ചിപ്പാറ, മഞ്ഞച്ചീളി ഭാഗത്തുനിന്ന് ഉരുളൻ കല്ലുകളും മരങ്ങളും പുഴ വഴി ഒഴുകിയെത്തിയതോടെ, 24 വീട്ടുകാരെ
വിലങ്ങാട്∙ ഒരു മരണവും കോടികളുടെ നഷ്ടവും ഉണ്ടായ വിലങ്ങാട്ടെ ഉരുൾപൊട്ടലിന് നാളെ ഒരു മാസം തികയാനിരിക്കെ, തിങ്കളാഴ്ച രാത്രി പെയ്ത പേമാരിയും മലവെള്ളപ്പാച്ചിലും വിലങ്ങാടിനെ വീണ്ടും ഭീതിയിലാഴ്ത്തി. അടിച്ചിപ്പാറ, മഞ്ഞച്ചീളി ഭാഗത്തുനിന്ന് ഉരുളൻ കല്ലുകളും മരങ്ങളും പുഴ വഴി ഒഴുകിയെത്തിയതോടെ, 24 വീട്ടുകാരെ
വിലങ്ങാട്∙ ഒരു മരണവും കോടികളുടെ നഷ്ടവും ഉണ്ടായ വിലങ്ങാട്ടെ ഉരുൾപൊട്ടലിന് നാളെ ഒരു മാസം തികയാനിരിക്കെ, തിങ്കളാഴ്ച രാത്രി പെയ്ത പേമാരിയും മലവെള്ളപ്പാച്ചിലും വിലങ്ങാടിനെ വീണ്ടും ഭീതിയിലാഴ്ത്തി. അടിച്ചിപ്പാറ, മഞ്ഞച്ചീളി ഭാഗത്തുനിന്ന് ഉരുളൻ കല്ലുകളും മരങ്ങളും പുഴ വഴി ഒഴുകിയെത്തിയതോടെ, 24 വീട്ടുകാരെ രാത്രി തന്നെ പാരിഷ് ഹാളിലേക്കു മാറ്റി. ഇന്നലെ വൈകിട്ടോടെ ഈ കുടുംബങ്ങൾക്കെല്ലാം താൽക്കാലികമായി വാടക കിടപ്പാടങ്ങൾ കണ്ടെത്തി അവിടേക്കു മാറ്റി. താമസിക്കാൻ സുരക്ഷിതമല്ലെന്ന് അധികൃതർ സാക്ഷ്യപ്പെടുത്തിയ വീടുകളിലേക്കു തന്നെ മാറിയവരാണ് വീണ്ടും വീടുകളൊഴിയേണ്ടി വന്നത്.
ഇടയ്ക്കിടെ പെയ്തുകൊണ്ടിരുന്ന പേമാരി ഇന്നലെ പകലും തുടർന്നു. ഇടയ്ക്ക് മഴ മാറി നിന്നത് ആശ്വാസമായി. വിലങ്ങാട് ഫൊറോന വികാരി ഡോ. വിൽസൺ മുട്ടത്തുകുന്നേൽ അടക്കമുള്ളവർ പുലർച്ചെ 2 മുതൽ മഞ്ഞച്ചീളി ഭാഗത്തു നിന്നു വീട്ടുകാരെ മാറ്റിത്താമസിപ്പിക്കാൻ മുന്നിട്ടിറങ്ങി. മലവെള്ളപ്പാച്ചിൽ ടൗൺ പാലത്തിനു മുകളിൽ കൂടിയായതോടെ മരങ്ങളും പാറക്കല്ലുകളും പാലത്തിലേക്കു വന്നിടിച്ചു നിന്നു. ഇന്നലെ ഉച്ചയോടെ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ഈ മരങ്ങളെല്ലാം മാറ്റിയതോടെയാണ് താൽക്കാലികമായി സജ്ജമാക്കിയ ടൗൺ പാലം വഴി യാത്ര സാധാരണ നിലയിലായത്. അർധരാത്രി മുതൽ പാലത്തിനു മുകളിൽ വെള്ളത്തിന്റെ കുത്തൊഴുക്ക് ആയിരുന്നു.
പാരിഷ് ഹാളിലേക്ക് താൽക്കാലികമായി തിങ്കളാഴ്ച രാത്രി മാറിത്താമസിച്ചവർക്ക് വാടക വീടുകൾ കണ്ടെത്തി നൽകിയില്ല എന്നത് പരാതിക്കിടയാക്കിയിരുന്നു. ഇ.കെ.വിജയൻ എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ് പി.സുരയ്യ, വൈസ് പ്രസിഡന്റ് സെൽമാ രാജു വട്ടുക്കുന്നേൽ, വികാരി ഡോ. വിൽസൺ മുട്ടത്തുകുന്നേൽ തുടങ്ങിയവരും സന്നദ്ധ പ്രവർത്തകരും ദുരിത ബാധിതരും ഇന്നലെ യോഗം ചേർന്ന് പുതിയ സാഹചര്യത്തിൽ മഞ്ഞച്ചീളി ഭാഗത്തേക്ക് തൽക്കാലം ആരെയും താമസിക്കാൻ വിടേണ്ടതില്ലെന്നു തീരുമാനിക്കുകയായിരുന്നു. തുടർന്നാണ് വീടുകൾ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചതും വൈകിട്ടോടെ പാരിഷ് ഹാളിൽ നിന്ന് മുഴുവൻ പേരെയും മാറ്റിയതും.
നിയമസഭാ സമിതി നാളെയെത്തും
നാദാപുരം∙ ഉരുൾ പൊട്ടലിനെ തുടർന്നുണ്ടായ നാശനഷ്ടങ്ങൾ കാണാനും പഠനം നടത്താനുമായി നിയമസഭാ പരിസ്ഥിതി സമിതി അംഗങ്ങളായ എംഎൽഎമാർ നാളെ വിലങ്ങാടും പരിസരങ്ങളിലും സന്ദർശിക്കും. ഇ.കെ.വിജയൻ ചെയർമാനായ സമിതി സന്ദർശന ശേഷം 2.30ന് നാദാപുരത്ത് യോഗം ചേരും.
സൗജന്യ റേഷൻ പ്രഖ്യാപനത്തിൽ മാത്രം
നാദാപുരം∙ വിലങ്ങാട്ടെ ദുരിത ബാധിതർക്ക് സൗജന്യ റേഷൻ നൽകുമെന്ന് മന്ത്രി കെ.രാജൻ പ്രഖ്യാപിച്ചെങ്കിലും ആർക്കും സൗജന്യ റേഷൻ ലഭ്യമായിട്ടില്ല. ഇതിനുള്ള ഉത്തരവ് ഇറങ്ങാത്തതാണ് പ്രശ്നം.
വിലങ്ങാട്ടെ മലവെള്ളപ്പാച്ചിൽ പറഞ്ഞത് സംഭവിച്ചു
നാദാപുരം∙ ജില്ലാതല പഠന സംഘം സമർപ്പിച്ച റിപ്പോർട്ട് സാധൂകരിക്കുംവിധം വിലങ്ങാട്ട് വീണ്ടും മലവെള്ളപ്പാച്ചിൽ. തിങ്കളാഴ്ച പകൽ തെളിഞ്ഞ കാലാവസ്ഥയായിരുന്നെങ്കിൽ നേരം ഇരുട്ടിയതു മുതൽ നേരിയ തോതിൽ മഴയുണ്ടായിരുന്നു. പിന്നീട് മഴ ശക്തമായതോടെ നാട്ടുകാർ വീണ്ടും ഭീതിയിലായി. ഒരു മാസം മുൻപെന്ന പോലെ അർധ രാത്രി മലവെള്ളപ്പാച്ചിലിന്റെ ഇരമ്പിയെത്തലിൽ അപകടം മണത്ത നാട്ടുകാർ മഞ്ഞച്ചീളി ഭാഗത്തെ എല്ലാ വീട്ടുകാരെയും ഞൊടിയിടയിൽ മാറ്റി താമസിപ്പിച്ചതോടെയാണ് ആശ്വാസമായത്.
ജില്ലാ പഠന സംഘം ശേഖരിച്ച റിപ്പോർട്ട് കലക്ടർക്ക് സമർപ്പിച്ചിരുന്നു. മറ്റൊരു വിദഗ്ധ പഠന സംഘം കൂടി ഉടൻ എത്തുമെന്നാണ് പുതിയ അറിയിപ്പ്. 4 സംഘങ്ങളായി തിരിഞ്ഞ് എൻജിനീയർമാരും ഭൂശാസ്ത്രജ്ഞരും ആരോഗ്യ പ്രവർത്തകരും ജനപ്രതിനിധികളും അടക്കം തയാറാക്കിയ റിപ്പോർട്ടും കണക്കുകളും അധികൃതർ അംഗീകരിക്കുന്നില്ലെന്നതിന്റെ തെളിവാണ് ഇതെന്നും ആരോപണമുണ്ട്. ഇതിനിടയിലാണ് മഞ്ഞക്കുന്നിലേക്ക് മഞ്ഞച്ചീളി ഭാഗത്തു നിന്നു വീണ്ടും മലവെള്ളപ്പാച്ചിലുണ്ടായത്.
മഴ ശക്തമായാൽ ദുരിതത്തിലാകാൻ സാധ്യതയുള്ള പ്രദേശങ്ങൾ ഏതൊക്കെയെന്ന് ജില്ലാ തല സംഘം എഴുതിച്ചേർത്തിട്ടുണ്ടെങ്കിലും അതിനുള്ള വൈദഗ്ധ്യം പഠനസംഘത്തിനില്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിലപാട്. എന്നാൽ, തങ്ങളുടെ വിലയിരുത്തൽ ശരിയെന്നതിനു തെളിവാണ് ഇന്നലെ പുലർച്ചെയുണ്ടായ മലവെള്ളപ്പാച്ചിലും മണ്ണിടിച്ചിലും എന്നാണ് പഠന സംഘം പറയുന്നത്.
ഗൗരവമായി കാണണമെന്ന് കോൺഗ്രസ്
വാണിമേൽ∙ വിലങ്ങാട്ട് വീണ്ടും ഉരുൾ പൊട്ടൽ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ അധികൃതർ വിഷയം ഗൗരവത്തിലെടുക്കണമെന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് എൻ.കെ.മുത്തലിബ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് ജമാൽ കോരങ്കോട്ട് ഉദ്ഘാടനം ചെയ്തു.