കടൽപശുവാണെന്ന് ആദ്യം കരുതി, അടുത്തു ചെന്നപ്പോൾ കൂറ്റൻ തിമിംഗലം; തിരിച്ചയച്ച് കടലിന്റെ മക്കൾ
എലത്തൂർ∙ ഇര തേടി കരയിലെത്തി വഴിമുട്ടിയ കൂറ്റൻ തിമിംഗലത്തെ കടലിന്റെ മക്കൾ ഉൾക്കടലിലേക്കു തിരിച്ചുവിട്ടു. ഇന്നലെ രാവിലെ ഒൻപതോടെയാണു കോരപ്പുഴ വടക്കുഭാഗം കാട്ടിലെപ്പീടിക ബീച്ചിൽ അപൂർവ തിമിംഗലത്തെ കണ്ടെത്തിയത്. രാവിലെ കടൽഭിത്തിയിൽ ചൂണ്ടയിടാൻ ഇരുന്നവരാണു കരഭാഗത്ത് 30 അടിയോളം നീളമുള്ള കൂറ്റൻ തിമിംഗലത്തെ കണ്ടത്. ചിറകും ഇടയ്ക്കിടെ വാൽ ഭാഗവും ഉയർത്തി നീങ്ങാൻ കഴിയാത്ത വിധം പിടയുന്നതു കണ്ട് കടൽപശുവാണെന്നാണ് ആദ്യം കരുതിയത്. തിമിംഗലമാണെന്നു തിരിച്ചറിഞ്ഞതോടെ കടപ്പുറത്തെ മത്സ്യത്തൊഴിലാളികളെ അറിയിച്ചു.

എലത്തൂർ∙ ഇര തേടി കരയിലെത്തി വഴിമുട്ടിയ കൂറ്റൻ തിമിംഗലത്തെ കടലിന്റെ മക്കൾ ഉൾക്കടലിലേക്കു തിരിച്ചുവിട്ടു. ചൊവ്വാ രാവിലെ ഒൻപതോടെയാണു കോരപ്പുഴ വടക്കുഭാഗം കാട്ടിലെപ്പീടിക ബീച്ചിൽ അപൂർവ തിമിംഗലത്തെ കണ്ടെത്തിയത്. രാവിലെ കടൽഭിത്തിയിൽ ചൂണ്ടയിടാൻ ഇരുന്നവരാണു കരഭാഗത്ത് 30 അടിയോളം നീളമുള്ള കൂറ്റൻ തിമിംഗലത്തെ കണ്ടത്. ചിറകും ഇടയ്ക്കിടെ വാൽ ഭാഗവും ഉയർത്തി നീങ്ങാൻ കഴിയാത്ത വിധം പിടയുന്നതു കണ്ട് കടൽപശുവാണെന്നാണ് ആദ്യം കരുതിയത്. തിമിംഗലമാണെന്നു തിരിച്ചറിഞ്ഞതോടെ കടപ്പുറത്തെ മത്സ്യത്തൊഴിലാളികളെ അറിയിച്ചു.
ആദ്യം എത്തിയവർ എന്തു ചെയ്യണമെന്നറിയാതെ ആശങ്കയിൽ നിന്നതോടെ വിവരമറിഞ്ഞു കടലാഴങ്ങളിൽ മത്സ്യബന്ധനത്തിനു പോകുന്ന പി.പി.ഷിജുവും സംഘവും എത്തി. പിന്നീട് ഷിജുവിന്റെ നേതൃത്വത്തിൽ 13 പേർ കടലിലിറങ്ങി. ഉൾക്കടലിൽ മത്സ്യം പിടിക്കുന്നതിനിടയിൽ ഇത്തരം തിമിംഗലം വഞ്ചിക്കരികിൽ എത്തിയാലും ആക്രമിക്കാതെ പോകുന്ന സ്വഭാവമാണെന്നു തിരിച്ചറിഞ്ഞ ഷിജു മറ്റുള്ളവർക്ക് ധൈര്യം നൽകി. പലരും പേടിച്ചെങ്കിലും 9 പേർ മാത്രം തിമിംഗലത്തിനടുത്തേക്കു നീങ്ങി. തീരത്തേക്കു മുഖം തിരിഞ്ഞു നിന്ന തിമിംഗലത്തിനു അടുത്തെത്തി രണ്ടു ഭാഗത്തെ ചിറക് പിടിച്ചു മുഖ ഭാഗം പടിഞ്ഞാറു ഭാഗത്തേക്കു തിരിക്കാൻ ശ്രമിച്ചു.
ഘട്ടം ഘട്ടമായി അര മണിക്കൂറോളം സമയമെടുത്തു തിമിംഗലത്തെ രക്ഷപ്പെടുത്താൻ. തിമിഗലം വാലിട്ടടിച്ചതിനെത്തുടർന്നു രണ്ടു പേർക്കു പരുക്കേറ്റു. കടൽ ഭിത്തിയിലെ കല്ലിൽ അടിച്ചു തിമിംഗലത്തിന്റെ വാലിൽ ചെറിയ പരുക്കുമുണ്ട്. പി.പി.രാജീവൻ, പി.പി.രഞ്ജിത്ത്, പി.പി.ഷൈജു, പി.പി.വിഷ്ണു, പി.പി.സജിത് ലാൽ, പി.പി.സുധീർ, പി.പി.രോഹിത്, പി.പി.വിപിൻ, പി.പി.അരുൺ, പി.പി.ലാലു, പി.പി.രാജേഷ്, പി.പി.ഹരീഷ് എന്നിവരുടെ ശ്രമഫലമായാണ് തിമിഗലത്തെ രക്ഷപ്പെടുത്തിയത്. മുൻപരിചയമുള്ള മത്സ്യത്തൊഴിലാളികളായതിനാലാണു സംഘത്തിന് തിമംഗലത്തെ രക്ഷപ്പെടുത്താൻ സാധിച്ചതെന്നും അവർ അഭിനന്ദനം അർഹിക്കുന്നതായും വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ അസിസ്റ്റന്റ് മാനേജർ ജി.സേതു പറഞ്ഞു.