ചക്കിട്ടപാറ ∙ കാട്ടാനകളുടെ വിളയാട്ടത്തിൽ കാർഷിക വിളകൾ തകരുമ്പോഴും വനം വകുപ്പ് പ്രശ്നത്തിൽ കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന ആക്ഷേപവുമായി മലയോരത്തെ കർഷകർ. കഴിഞ്ഞ ഒരാഴ്ചയായി പെരുവണ്ണാമൂഴി റേഞ്ച് ഓഫിസ് പരിധിയിലെ വട്ടക്കയം, കൂവപ്പൊയിൽ, പന്നിക്കോട്ടൂർ, പെരുവണ്ണാമൂഴി മേഖലകളിൽ ഒട്ടേറെ കർഷകരുടെ വിളകളാണ്

ചക്കിട്ടപാറ ∙ കാട്ടാനകളുടെ വിളയാട്ടത്തിൽ കാർഷിക വിളകൾ തകരുമ്പോഴും വനം വകുപ്പ് പ്രശ്നത്തിൽ കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന ആക്ഷേപവുമായി മലയോരത്തെ കർഷകർ. കഴിഞ്ഞ ഒരാഴ്ചയായി പെരുവണ്ണാമൂഴി റേഞ്ച് ഓഫിസ് പരിധിയിലെ വട്ടക്കയം, കൂവപ്പൊയിൽ, പന്നിക്കോട്ടൂർ, പെരുവണ്ണാമൂഴി മേഖലകളിൽ ഒട്ടേറെ കർഷകരുടെ വിളകളാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചക്കിട്ടപാറ ∙ കാട്ടാനകളുടെ വിളയാട്ടത്തിൽ കാർഷിക വിളകൾ തകരുമ്പോഴും വനം വകുപ്പ് പ്രശ്നത്തിൽ കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന ആക്ഷേപവുമായി മലയോരത്തെ കർഷകർ. കഴിഞ്ഞ ഒരാഴ്ചയായി പെരുവണ്ണാമൂഴി റേഞ്ച് ഓഫിസ് പരിധിയിലെ വട്ടക്കയം, കൂവപ്പൊയിൽ, പന്നിക്കോട്ടൂർ, പെരുവണ്ണാമൂഴി മേഖലകളിൽ ഒട്ടേറെ കർഷകരുടെ വിളകളാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചക്കിട്ടപാറ ∙ കാട്ടാനകളുടെ വിളയാട്ടത്തിൽ കാർഷിക വിളകൾ തകരുമ്പോഴും വനം വകുപ്പ് പ്രശ്നത്തിൽ കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന ആക്ഷേപവുമായി മലയോരത്തെ കർഷകർ. കഴിഞ്ഞ ഒരാഴ്ചയായി പെരുവണ്ണാമൂഴി റേഞ്ച് ഓഫിസ് പരിധിയിലെ വട്ടക്കയം, കൂവപ്പൊയിൽ, പന്നിക്കോട്ടൂർ, പെരുവണ്ണാമൂഴി മേഖലകളിൽ ഒട്ടേറെ കർഷകരുടെ വിളകളാണ് കാട്ടാനകൾ പിഴുതെറിഞ്ഞത്. 3 വർഷം മുൻപ് സർക്കാർ ഫണ്ട് അനുവദിച്ച സോളർ തൂക്കുവേലി നിർമാണ നടപടികൾ ഇപ്പോഴും ഇഴയുകയാണെന്നു കർഷകർ പറയുന്നു.

കൂത്താളി ജില്ലാ കൃഷിഫാമിലെ കാട്ടാനകളെ പ്രതിരോധിക്കാനുള്ള ആനമതിൽ നിർമാണം നിലച്ച നിലയിൽ

കാട്ടാനകൾ ജനവാസ കേന്ദ്രത്തിൽ ഇറങ്ങാതിരിക്കാൻ വനം വകുപ്പിന്റെ പ്രതിരോധ നടപടികൾ ശക്തമല്ല. ആനയെ തുരത്താൻ മുൻപ് വനം വകുപ്പ് നൽകിയിരുന്ന പടക്കം ഫണ്ട് ഇല്ലാത്തതിനാൽ ഇപ്പോൾ വിതരണം മുടങ്ങി. വന്യമൃഗങ്ങൾ ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങി നാശം വിതയ്ക്കുന്നത് തടയാൻ കൂടുതൽ വാച്ചർമാരെ നിയമിക്കുന്നതിനും ഫണ്ട് തടസ്സമാകുന്നുണ്ട്. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ രാത്രികാല പട്രോളിങ് ശക്തമാക്കാത്തതും പ്രശ്നമാണ്.

പെരുവണ്ണാമൂഴി വട്ടക്കയത്ത് സോളർവേലി തകർന്ന നിലയിൽ
ADVERTISEMENT

പെരുവണ്ണാമൂഴിയിലെ സോളർ തൂക്കുവേലി നിർമാണം  നീളുന്നു
വന്യമൃഗ ശല്യം നിയന്ത്രിക്കാൻ പെരുവണ്ണാമൂഴി റേഞ്ച് ഓഫിസ് പരിധിയിലെ വനാതിർത്തിയിൽ സോളർ തൂക്കുവേലി നിർമിക്കാൻ 3 വർഷം മുൻപ് ആരംഭിച്ച നടപടികൾ എങ്ങുമെത്തിയില്ല. പ്രവൃത്തിക്ക് നബാർഡ് ഫണ്ട് അനുവദിച്ചെങ്കിലും ഉദ്യോഗസ്ഥതലത്തിൽ എസ്റ്റിമേറ്റ് അംഗീകാരത്തിനുള്ള നടപടികൾ വൈകുന്നതാണ് തടസ്സമായത്.

കൂവപ്പൊയിൽ കൂത്താളി ജില്ലാ കൃഷിഫാമിലെ വാഴക്കൃഷി കഴിഞ്ഞ ദിവസം കാട്ടാന നശിപ്പിച്ച നിലയിൽ

പൂഴിത്തോട് രണ്ടാംചീളി മുതൽ പെരുവണ്ണാമൂഴി ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം വരെയും പെരുവണ്ണാമൂഴി– മുതുകാട്– സീതപ്പാറ വരെയും 18 കിലോമീറ്റർ ദൂരം സോളർ തൂക്കുവേലി നിർമിക്കാൻ നബാർഡ് 1.46 കോടി രൂപയുടെ എസ്റ്റിമേറ്റ് അംഗീകാരത്തിനായി 2 വർഷം മുൻപ് സമർപ്പിച്ചതാണ്. പ്രവൃത്തി ഈ മാസാവസാനം തുടങ്ങുമെന്നാണ് ഇപ്പോൾ അധികൃതർ പറയുന്നത്.

ചക്കിട്ടപാറ പഞ്ചായത്തിലെ ചെങ്കോട്ടക്കൊല്ലിയിൽ വനം വകുപ്പ് 7 വർഷം മുൻപ് നിർമിച്ച ആന കിടങ്ങ് മണ്ണടിഞ്ഞ് ഉപയോഗരഹിതമായ നിലയിൽ
ADVERTISEMENT

സോളർ തൂക്കുവേലി പൂർത്തീകരിച്ചാൽ പൂഴിത്തോട്, ആലമ്പാറ, ചെമ്പനോട, പെരുവണ്ണാമൂഴി, വട്ടക്കയം, ചെങ്കോട്ടക്കൊല്ലി, മുതുകാട്, സീതപ്പാറ, മേഖലകളിലെ വന്യമൃഗ ശല്യത്തിന് താൽക്കാലിക പരിഹാരമാകും. വനാതിർത്തിയിൽ ആനമതിൽ നിർമിച്ചാൽ മാത്രമേ പ്രശ്നത്തിന് ശാശ്വത പരിഹാരമാകുകയുള്ളൂ. 

ചക്കിട്ടപാറ പഞ്ചായത്തിലെ വനമേഖലകൾ ഉൾക്കൊള്ളുന്ന 8 വാർഡുകളിൽ വലിയതോതിൽ വന്യജീവി ആക്രമണം ഉണ്ട്. പഞ്ചായത്തിന്റെ ഇടപെടലിനെ തുടർന്ന് 18 കിലോമീറ്റർ സോളർ തൂക്കുവേലി നിർമിക്കാൻ 1.46 കോടി രൂപ അനുവദിച്ച് പ്രവൃത്തി ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയെ ഏൽപിച്ചിട്ടുണ്ട്. വന്യജീവി ആക്രമണം ശക്തമായ സാഹചര്യത്തിൽ തൂക്കു വേലി നിർമാണം അടിയന്തരമായി ആരംഭിച്ച് 2 മാസത്തിനുള്ളിൽ പൂർത്തിയാക്കണം

‌കക്കയത്ത് തൂക്കുവേലി: മന്ത്രിയുടെ ഉറപ്പും പാലിച്ചില്ല
കൂരാച്ചുണ്ട് പഞ്ചായത്തിലെ കക്കയം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ സോളർ തൂക്കുവേലി നിർമിക്കുമെന്ന് മന്ത്രി ഉൾപ്പെടെയുള്ള അധികൃതരുടെ ഉറപ്പും പാലിക്കപ്പെട്ടില്ല. കഴിഞ്ഞ മാർച്ച് 5ന് കൃഷിയിടത്തിൽ ജോലി ചെയ്യുമ്പോൾ കാട്ടുപോത്ത് ആക്രമണത്തിൽ കർഷകൻ പാലാട്ടിൽ ഏബ്രഹാം കൊല്ലപ്പെട്ടപ്പോൾ കക്കയത്ത് സോളർ തൂക്കുവേലി നിർമിക്കുമെന്ന് മന്ത്രി ഉറപ്പു നൽകിയതാണ്. ഫണ്ട് ഇല്ലാത്തതിനാൽ 6 മാസം കഴിഞ്ഞിട്ടും തൂക്കുവേലി നിർമാണ നടപടികൾ ആരംഭിച്ചിട്ടില്ല. 

കക്കയത്ത് കർഷകൻ പാലാട്ടിയിൽ ഏബ്രഹാം കൃഷിയിടത്തിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ മരിച്ചപ്പോൾ കലക്ടറേറ്റിൽ ചേർന്ന യോഗത്തിലും മന്ത്രി കക്കയം സന്ദർശിച്ചപ്പോഴും നൽകിയ സോളർ തൂക്കുവേലി നിർമിക്കുമെന്ന ഉറപ്പ് പാലിക്കപ്പെട്ടില്ല. വന്യജീവി ആക്രമണം, കൃഷി നാശം എന്നീ പ്രശ്നങ്ങളിൽ സർക്കാരും വനം വകുപ്പും നിസ്സംഗ നിലപാടാണ് സ്വീകരിക്കുന്നത്. കക്കയം ഡാം സൈറ്റ് റോഡ്, പെരുവണ്ണാമൂഴി റിസർവോയർ തീരം എന്നിവിടങ്ങളിലെ തൂക്കുവേലി നിർമാണ നടപടികൾ ആരംഭിച്ചിട്ടില്ല. സർക്കാരും വനം വകുപ്പും അടിയന്തരമായി ഇടപെട്ട് പ്രശ്ന പരിഹാരം ഉണ്ടാക്കണം.

ADVERTISEMENT

കൂരാച്ചുണ്ട് പഞ്ചായത്തിലെ ഓട്ടപ്പാലം, മണ്ടോപ്പാറ, 30ാം മൈൽ, കക്കയം, അമ്പലക്കുന്ന് നഗർ മേഖല വരെ 22 കിലോമീറ്റർ ദൂരം തൂക്കുവേലി നിർമിക്കാൻ ഫണ്ടിനായി പ്രപ്പോസൽ കിഫ്ബിക്ക് സമർപ്പിച്ചിട്ട് മാസങ്ങൾ കഴിഞ്ഞു. കക്കയം ഡാം സൈറ്റ് റോഡിൽ വന്യമൃഗങ്ങൾ ഇറങ്ങുന്ന 2 കിലോമീറ്റർ ദൂരത്തിൽ ഉടൻ വേലി നിർമിക്കുമെന്ന് അധികൃതർ ഉറപ്പു നൽകിയിട്ടും നടപടി ഉണ്ടായില്ല. കഴിഞ്ഞ ദിവസങ്ങളിൽ വീണ്ടും കക്കയം ഡാം സൈറ്റ് റോഡിലെ 7ാം പാലത്തിനു സമീപത്ത് കൃഷിയിടത്തിൽ കാട്ടുപോത്ത് ഇറങ്ങി. 

പെരുവണ്ണാമൂഴി റേഞ്ച് ഫോറസ്റ്റ് ഓഫിസ് പരിധിയിൽ സോളർ തൂക്കുവേലി നിർമാണ പ്രവൃത്തി ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി ഏറ്റെടുത്തിട്ടുണ്ട്. കാലാവസ്ഥ പ്രതികൂലമായതിനാൽ പ്രവൃത്തി തുടങ്ങാൻ വൈകി. ജില്ലയിലെ സോളർ തൂക്കുവേലി നിർമാണ നടപടികൾ 18ന് താമരശ്ശേരി റേഞ്ചിൽ ആരംഭിക്കും.കക്കയം മേഖലയിൽ സോളർ തൂക്കുവേലി നിർമിക്കാൻ നടപടിയുണ്ട്. കിഫ്ബിയിൽ നിന്നു ഫണ്ട് ലഭിക്കാൻ പ്രപ്പോസൽ സമർപ്പിച്ചു.

മുതുകാട് സീതപ്പാറ പുലി ഭീതിയിൽ
ചക്കിട്ടപാറ പഞ്ചായത്തിലെ 6ാം വാർഡിലെ മുതുകാട് സീതപ്പാറ മേഖലയിലെ നൂറുകണക്കിനു കുടുംബങ്ങൾ ഒരു മാസത്തോളമായി പുലി ഭീതിയിൽ കഴിയുകയാണ്. വീടുകളിലെ വളർത്തു നായ്ക്കളെ പുലി പിടികൂടുന്നത് കുടുംബാംഗങ്ങൾ നേരിട്ട് കണ്ടിരുന്നു. പുലിയുടെ കാൽപാടുകൾ വനം വകുപ്പും സ്ഥിരീകരിച്ചു.

ആനശല്യം നിയന്ത്രിക്കാൻ മതിൽ നിർമിക്കുമെന്ന് വനം മന്ത്രി ഉറപ്പ് നൽകിയിരുന്നതാണ്. വർഷങ്ങൾ കഴിഞ്ഞിട്ടും വാക്കു പാലിക്കാത്ത മന്ത്രി രാജിവയ്ക്കണം. സോളർ തൂക്കുവേലിക്കു സമീപത്തെ മരങ്ങൾ വേലിയിലേക്ക് തള്ളിയിട്ടാണു വന്യമൃഗങ്ങൾ കൃഷിയിടത്തിൽ എത്തുന്നത്. മരങ്ങൾ ഉള്ള മേഖലയിൽ നിന്നു ദൂരത്തിൽ വേലി നിർമിക്കണം. സോളർ വേലിക്ക് ഗുണമേൻമയുള്ള ബാറ്ററി ഉപയോഗിക്കണം.

വനം വകുപ്പ് ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. പുലിയെ കൂട് വച്ച് പിടികൂടി നാട്ടുകാരുടെ ആശങ്ക അകറ്റണമെന്നാണു ആവശ്യം ഉയരുന്നത്. കൃഷിഭൂമിയിൽ ഇറങ്ങുന്ന കുരങ്ങുകൾ തേങ്ങ, കരിക്ക്, വാഴക്കുല, കൊക്കോ ഉൾപ്പെടെ തകർക്കുന്നു. 

2024 മാർച്ച് മാസത്തോടു കൂടി സോളർ തൂക്കുവേലി പ്രവൃത്തി പൂർത്തിയാക്കുമെന്ന് അധികൃതർ നൽകിയ ഉറപ്പ് പാലിച്ചിട്ടില്ല. വനവിസ്തൃതി വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് വന്യമൃഗങ്ങൾ വനത്തിൽ നിന്നു കൃഷിഭൂമിയിലേക്ക് ഇറങ്ങുന്നത് ഒഴിവാക്കാൻ വനം വകുപ്പ് ശാശ്വത പരിഹാരം കാണാത്തതെന്ന് സംശയിക്കുന്നു. വനാതിർത്തിയിലെ ജനങ്ങളുടെ സുരക്ഷയ്ക്ക് ആവശ്യമായ ഫണ്ട് സർക്കാർ അനുവദിക്കണം.

ആനക്കിടങ്ങ് പുനർനിർമിക്കണം
ആലമ്പാറ– മുതുകാട്–ചെങ്കോട്ടക്കൊല്ലി മേഖലയിൽ 7 വർഷം മുൻപ് നിർമിച്ച ആനക്കിടങ്ങ് മണ്ണ് നിറഞ്ഞ് ഉപയോഗശൂന്യമായി. 1.750 കിലോമീറ്റർ ദൂരത്തിൽ 2 മീറ്റർ ആഴത്തിലും 2.5 മീറ്റർ വീതിയിലുമാണ് കിടങ്ങ് നിർമിച്ചിരുന്നത്.

കക്കയത്ത് കർഷകൻ പാലാട്ടിയിൽ ഏബ്രഹാമിനെ കാട്ടുപോത്ത് കൊലപ്പെടുത്തിയ ശേഷം നടന്ന ചർച്ചയിൽ കൃഷി ഭൂമിയും വനഭൂമിയും വേർതിരിച്ച് സൗരവേലി നിർമിക്കുമെന്ന അധികൃതരുടെ ഉറപ്പ് ഇതുവരെ പാലിച്ചിട്ടില്ല. അക്രമകാരിയായ കാട്ടുപോത്ത് ഇപ്പോഴും കൃഷിയിടങ്ങളിൽ ഇറങ്ങുന്നുണ്ട്. കർഷകരെ കുടിയിറക്കാനുള്ള ഗൂഢനീക്കമാണു നടക്കുന്നത്. കർഷകരോട് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ കാണിക്കുന്ന അവഗണനയ്ക്കു എതിരെ മുഴുവൻ ജനങ്ങളും സമര സജ്ജരാകണം.

ജില്ലാ കൃഷി ഫാമിലും കാട്ടാന വിളയാട്ടം
കൂവപ്പൊയിലിൽ കൂത്താളി ജില്ലാ കൃഷി ഫാമിൽ കാട്ടാനയുടെ വിളയാട്ടം തുടരുകയാണ്. ആനമതിൽ നിർമാണം പാതിവഴിയിൽ മുടങ്ങി. 900 മീറ്റർ മതിൽ നിർമിച്ചാൽ പണി പൂർത്തീകരിക്കാം. ആനമതിൽ പൂർത്തിയാക്കാൻ പ്രപ്പോസൽ സർക്കാരിനു നൽകിയെങ്കിലും അംഗീകാരം ലഭിച്ചിട്ടില്ല.

പെരുവണ്ണാമൂഴിയിൽ 3 വർഷം മുൻപ് സോളർ തൂക്കുവേലി നിർമിക്കുമെന്ന് വനം വകുപ്പ് ഉറപ്പു നൽകിയത് പാലിക്കാത്തതിന്റെ ഫലമായാണ് ഇപ്പോൾ രൂക്ഷമായ കാട്ടാന ശല്യം കർഷകർ അനുഭവിക്കുന്നത്. ആനമതിൽ നിർമിക്കുകയാണ് പ്രശ്നത്തിനു ശാശ്വത പരിഹാരം. തൂക്കു വേലി നിർമാണം ഉടൻ പൂർത്തിയാക്കണം.

കൃഷിഭൂമിയിലെ വന്യമൃഗ ശല്യത്തിൽ സർക്കാരും വനം വകുപ്പും ചേർന്ന് കർഷകരെ വഞ്ചിക്കുകയാണ്. കർഷകരുടെ ജീവനും സ്വത്തിനും അധികൃതർ സംരക്ഷണം നൽകിയില്ലെങ്കിൽ പ്രക്ഷോഭം ശക്തമാക്കും.