കോഴിക്കോട്∙ ഇന്‍ഷുറന്‍സില്ലാത്ത കെഎസ്ആര്‍ടിസി ബസിടിച്ച് പരുക്കേറ്റ സ്‌കൂട്ടര്‍ യാത്രികന് നഷ്ടപരിഹാരമായി എട്ടര ലക്ഷം രൂപ കെഎസ്ആര്‍ടിസി പിഴ അടക്കണമെന്ന് കോടതി വിധി. കോഴിക്കോട് പ്രിന്‍സിപ്പല്‍ മോട്ടര്‍ ആക്‌സിഡന്‍സ് ക്ലെയിംസ് ട്രിബൂണലാണ് വിധി പ്രസ്താവിച്ചത്. 2021 ജനുവരി 19ന് എരഞ്ഞിപ്പാലത്ത് വച്ചായിരുന്നു അപകടം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമിത വേഗതയിലും അശ്രദ്ധയിലും എത്തിയ കെഎല്‍ 15 എ 410 നമ്പര്‍ കെഎസ്ആര്‍ടിസി ബസ്, പറമ്പില്‍ ബസാര്‍ വാണിയേരിത്താഴം താഴെ പനക്കല്‍ വീട്ടില്‍ പി.പി.റാഹിദ് മൊയ്തീന്‍ അലി (27) സഞ്ചരിച്ച സ്‌കൂട്ടറിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ബസ് ഡ്രൈവര്‍ കോഴിക്കോട് പാഴൂര്‍ പരതക്കാട്ടുപുറായില്‍ വീട്ടില്‍ എം.പി.ശ്രീനിവാസന്‍ (46), കേരള സ്‌റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട് കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടര്‍, നാഷനല്‍ ഇന്‍ഷുറന്‍സ് കമ്പനി എന്നിവരെ യഥാക്രമം ഒന്നും രണ്ടും മൂന്നും എതിര്‍ കക്ഷികളാക്കിയാണ് റാഹിദ് കേസ് ഫയല്‍ ചെയ്തത്. 

ADVERTISEMENT

അപകടം നടന്ന ദിവസം ബസിന് ഇന്‍ഷുറന്‍സ് ഇല്ലായിരുന്നുവെന്ന് കോടതി കണ്ടെത്തി. തുടര്‍ന്നാണ് പലിശ അടക്കം 8,44,007 രൂപ ബസ് ഓടിച്ച ഡ്രൈവറും കെഎസ്ആര്‍ടിസി മാനേജിങ് ഡയറക്ടറും ചേര്‍ന്ന് നല്‍കണമെന്ന് കോഴിക്കോട് പ്രിന്‍സിപ്പല്‍ മോട്ടര്‍ ആക്‌സിഡന്‍സ് ക്ലെയിംസ് ട്രിബൂണല്‍ ജഡ്ജ് കെ.രാജേഷ് ഉത്തരവിട്ടത്. പരുക്കേറ്റ റാഹിദിന് വേണ്ടി അഡ്വക്കറ്റ് എം.മുഹമ്മദ് ഫിര്‍ദൗസ് ഹാജരായി.

English Summary:

Kozhikode Motor Accident Claims Tribunal has directed KSRTC to compensate a scooter rider who sustained injuries after being hit by an uninsured KSRTC bus in 2021. The court ordered a compensation of Rs 8.5 lakh to be paid to the victim.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT