കോഴിക്കോട്∙ ദേശീയപാത ആറുവരി നിർമാണത്തിന്റെ ഭാഗമായി മലാപ്പറമ്പ് ജംക്‌ഷനിൽ ഓവർ പാസ് നിർമാണവുമായി ബന്ധപ്പെട്ടു മണ്ണെടുക്കൽ ആരംഭിച്ചു. മലാപ്പറമ്പ് ജംക്‌ഷനിൽ നിലവിലുള്ള വയനാട് റോഡിൽ നിന്നു 22 അടി താഴ്ചയിലാണ് ബൈപാസ് കടന്നു പോകുക. ഇതിന് അനുസരിച്ചാണു മണ്ണെടുക്കൽ പ്രവൃത്തി ആരംഭിച്ചത്. 15 ദിവസം കൊണ്ടു മലാപ്പറമ്പ് ജംക്‌ഷൻ മുതൽ പൊലീസ് ക്യാംപ് ഹൗസ് ജംക്‌ഷൻ സമീപം വരെ മണ്ണെടുക്കൽ പൂർത്തിയാകും. തുടർന്നു വേങ്ങേരി മുതൽ മലാപ്പറമ്പ് വരെ സർവീസ് റോഡ് നിർമാണം പൂർത്തിയായ ശേഷം മലാപ്പറമ്പ് ജംക്‌ഷനിൽ ഗതാഗത നിയന്ത്രണം നടപ്പാക്കുമെന്ന് എൻഎച്ച്എഐ ഉദ്യോഗസ്ഥർ അറിയിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിർമാണം നടക്കുന്ന കരിക്കാംകുളം – മലാപ്പറമ്പ് ഫ്ലോറിക്കൻ റോഡ് അടിപ്പാത നാളെ തുറക്കുന്നതോടെ ദേശീയപാതയിൽ പൊലീസ് ക്യാംപ് ഹൗസ് ജംക്‌ഷനിൽ തിരക്കു കുറയും. സർവീസ് റോഡുകൾ ഗതാഗത യോഗ്യമാക്കുന്ന പ്രവൃത്തി സജീവമായിട്ടുണ്ട്. എല്ലാ സർവീസ് റോഡും തടമ്പാട്ടുതാഴം, വേദവ്യാസ സ്കൂൾ സമീപത്തെ അടിപ്പാതകളും ഒരു മാസത്തിനുള്ളിൽ പൂർത്തിയാക്കിയ ശേഷമേ മലാപ്പറമ്പ് ജംക്‌ഷൻ പൂർണമായി അടയ്ക്കൂ എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വേങ്ങേരിയിലെ ഓവർപാസ് മാതൃകയിലാണ് മലാപ്പറമ്പ് ജംക്‌ഷനിൽ ഓവർപാസ് നിർമാണം. വയനാട് റോഡിൽ 40 മീറ്ററിൽ ഓവർപാസ് നിർമിക്കും. നിലവിൽ വീതി കൂടിയ സാഹചര്യത്തിൽ ഗതാഗതം സുഗമമായി നടക്കുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. 

ADVERTISEMENT

ജംക്‌ഷൻ അടയ്ക്കുന്നതോടെ വയനാട് ഭാഗത്തു നിന്നു തെക്കൻ ജില്ലകളിലേക്കുള്ള വലിയ വാഹനങ്ങൾ കാരന്തൂർ ജംക്‌ഷനിൽ ഇടത്തോട്ടു തിരിഞ്ഞു മുണ്ടിക്കൽതാഴം, ചേവരമ്പലം മിനി ബൈപാസ് വഴി ദേശീയപാതയിൽ യാത്ര തുടരണം. തിരിച്ചും അതു വഴി പോകണം. വയനാട് ഭാഗത്തു നിന്നുള്ള ചെറിയ വാഹനങ്ങൾ മലാപ്പറമ്പ് ജംക്‌ഷനിൽ എത്തി ഇടത്തോട്ട് തിരിഞ്ഞു സർവീസ് റോഡ് വഴി പാച്ചാക്കിൽ ദേശീയപാതയിൽ കയറി യാത്ര തുടരാം. കാർ, ബൈക്ക് എന്നീ വാഹനങ്ങൾക്ക് ജംക്‌ഷൻ വഴി നേരിട്ടു സിവിൽ സ്റ്റേഷൻ ഭാഗത്തേക്കു പോകാം.

തടമ്പാട്ടുതാഴം അടിപ്പാത മുതൽ വേങ്ങേരി ഓവർപാസ് വരെയുള്ള സർവീസ് റോഡിൽ ഗതാഗത തടസ്സമായുള്ള കോൺക്രീറ്റ് ബാരിയർ.

സർവീസ് റോഡിൽ തടസ്സം
വേങ്ങേരി ∙ തടമ്പാട്ടുതാഴം അടിപ്പാത നിർമാണവുമായി ബന്ധപ്പെട്ടു കണ്ണാടിക്കൽ റോഡ് അടച്ചതോടെ തടമ്പാട്ടുതാഴം – വേങ്ങേരി ഓവർപാസ് വരെയുള്ള സർവീസ് റോഡിൽ ഗതാഗത കുരുക്ക് വർധിച്ചു. സർവീസ് റോഡിൽ അരികിൽ നിർമിച്ചു വച്ച കോൺക്രീറ്റ് ബാരിയർ മാറ്റിയാൽ ഇതു വഴി യാത്ര സുഗമമാകും. എത്രയും പെട്ടെന്നു ഇതു മാറ്റി ഗതാഗതക്കുരുക്ക് ഒഴിവാക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു. 2 ദിശയിലും വാഹനം വരുന്നതോടെ ബാരിയർ തടസ്സമാകുന്നുണ്ട്. സർവീസ് റോഡിനു സമീപത്തെ എൻഎച്ച്എഐയുടെ ഡിപ്പോ ഭൂമിയിലേക്കും ഇവ മാറ്റിയാൽ ഗതാഗത കുരുക്ക് ഒഴിവാക്കാം.

English Summary:

Excavation is underway at Malaparamba Junction in Kozhikode, marking the start of construction for a new overpass. The overpass is part of the ongoing project to widen the National Highway to six lanes, aiming to improve traffic flow and connectivity in the region.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT