ഷിരൂർ: ഗംഗാവലിപ്പുഴയിൽനിന്നു ലഭിച്ച അസ്ഥിക്കഷണം മനുഷ്യന്റേതല്ല
കാർവാർ (കർണാടക) ∙ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായവർക്കു വേണ്ടി നടത്തുന്ന തിരച്ചിലിൽ ഗംഗാവലിപ്പുഴയിൽനിന്നു ലഭിച്ച അസ്ഥിക്കഷണം മനുഷ്യന്റേതല്ലെന്ന് സ്ഥിരീകരിച്ചു. മൃഗത്തിന്റേതാണെന്നാണ് പ്രാഥമിക നിഗമനം. അസ്ഥിക്കഷണം അന്തിമ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.ഇന്നലെ ടാങ്കർ ലോറിയുടേതെന്നു കരുതുന്ന

കാർവാർ (കർണാടക) ∙ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായവർക്കു വേണ്ടി നടത്തുന്ന തിരച്ചിലിൽ ഗംഗാവലിപ്പുഴയിൽനിന്നു ലഭിച്ച അസ്ഥിക്കഷണം മനുഷ്യന്റേതല്ലെന്ന് സ്ഥിരീകരിച്ചു. മൃഗത്തിന്റേതാണെന്നാണ് പ്രാഥമിക നിഗമനം. അസ്ഥിക്കഷണം അന്തിമ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.ഇന്നലെ ടാങ്കർ ലോറിയുടേതെന്നു കരുതുന്ന ആക്സിലടക്കമുള്ള 4 ടയറുകൾ, കയർ കഷണങ്ങൾ, മരത്തടികൾ എന്നിവ ലഭിച്ചു. ഹൈടെൻഷൻ ഇലക്ട്രിക് ടവറിന്റെ ഒരുഭാഗവും പുഴയിൽനിന്നു കണ്ടെടുത്തു. മണ്ണിടിച്ചിലിൽ ഇലക്ട്രിക് ടവർ പൊട്ടിവീണിരുന്നു. ടവറിന്റെ വലിയൊരു ഭാഗം ഇപ്പോഴും പുഴയുടെ അടിത്തട്ടിലുണ്ട്. അർജുന്റെ ലോറിയുടെ മാറ്റ് കിട്ടിയതായി കാർവാർ എംഎൽഎ പറഞ്ഞെങ്കിലും സ്ഥിരീകരിച്ചിട്ടില്ല.
മേജർ ഇന്ദ്രബാലന്റെ നേതൃത്വത്തിലുള്ള ഡ്രോൺ സംഘം നടത്തിയ സിഗ്‌നൽ പരിശോധനയിൽ കണ്ടെത്തിയ സ്ഥലത്താണ് വരുംദിവസങ്ങളിൽ ഡ്രജർ ഉപയോഗിച്ച് മണ്ണുനീക്കുക. നിലവിലെ തിരച്ചിലിൽ അർജുന്റെ കുടുംബം തൃപ്തി അറിയിച്ചു.അടുത്ത 3 ദിവസം ഉത്തര കന്നഡ ജില്ലയിൽ മഴ ശക്തമാകുമെന്നാണു മുന്നറിയിപ്പ്. പുഴയിലെ അടിയൊഴുക്ക് വർധിച്ചാൽ ഡ്രജറിന്റെ പ്രവർത്തനത്തിനു തടസ്സമാവും. കാലാവസ്ഥ മോശമായി തിരച്ചിൽ നിർത്തിവയ്ക്കേണ്ടി വന്നാലും പിന്നീട് പുനരാരംഭിക്കുമെന്ന് ഉത്തര കന്നഡ ജില്ലാ കലക്ടർ എം.ലക്ഷ്മിപ്രിയ അറിയിച്ചു. അർജുന്റെ സഹോദരി അഞ്ജു, സഹോദരൻ അഭിജിത്, സഹോദരീഭർത്താവ് ജിതിൻ എന്നിവരെയും മാധ്യമപ്രവർത്തകരെയും അൽപസമയം ഡ്രജറിൽ കയറി തിരച്ചിൽ കാണാൻ അനുവദിച്ചു.