കോഴിക്കോട്∙ പി.വി.അൻവർ എംഎൽഎയുടെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ അധികാരത്തിൽ കടിച്ചുതൂങ്ങാതെ മുഖ്യമന്ത്രി രാജിവച്ച്, ആരോപണങ്ങളെക്കുറിച്ച് സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം പ്രഖ്യാപിക്കണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാം. കുറ്റാരോപിതരെ മാറ്റിനിർത്തി അന്വേഷണം നടത്തണം. ആഭ്യന്തരവകുപ്പ് തികഞ്ഞ പരാജയമാണെന്നും വകുപ്പുമന്ത്രി കാര്യങ്ങളൊന്നും അറിയുന്നില്ല എന്നുമുള്ള ഭരണകക്ഷി എംഎൽഎയുടെ വെളിപ്പെടുത്തൽ കേരള ചരിത്രത്തിൽ ആദ്യമാണ്. ഇതിന്റെ ഗൗരവവും പ്രസക്തിയും ഏറെയാണ്. ഇനിയും മുടന്ത് ന്യായങ്ങൾ ഉന്നയിക്കാൻ ശ്രമിക്കാതെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ പി.വി.അൻവർ എംഎൽഎയുടെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ അധികാരത്തിൽ കടിച്ചുതൂങ്ങാതെ മുഖ്യമന്ത്രി രാജിവച്ച്, ആരോപണങ്ങളെക്കുറിച്ച് സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം പ്രഖ്യാപിക്കണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാം. കുറ്റാരോപിതരെ മാറ്റിനിർത്തി അന്വേഷണം നടത്തണം. ആഭ്യന്തരവകുപ്പ് തികഞ്ഞ പരാജയമാണെന്നും വകുപ്പുമന്ത്രി കാര്യങ്ങളൊന്നും അറിയുന്നില്ല എന്നുമുള്ള ഭരണകക്ഷി എംഎൽഎയുടെ വെളിപ്പെടുത്തൽ കേരള ചരിത്രത്തിൽ ആദ്യമാണ്. ഇതിന്റെ ഗൗരവവും പ്രസക്തിയും ഏറെയാണ്. ഇനിയും മുടന്ത് ന്യായങ്ങൾ ഉന്നയിക്കാൻ ശ്രമിക്കാതെ സ്ഥാനമൊഴിയുന്നതാണ് മുഖ്യമന്ത്രിക്ക് അഭികാമ്യമെന്നും പി.എം.എ.സലാം പറഞ്ഞു. 

സ്വർണക്കടത്ത് മുതൽ ആഭ്യന്തരവകുപ്പിന്റെ ആർഎസ്എസ് ബന്ധം വരെയുള്ള എല്ലാ കാര്യങ്ങളിലും മുഖ്യമന്ത്രി തന്നെയാണ് യഥാർഥ പ്രതി. ലീഗും യുഡിഎഫും ഇക്കാര്യം പലതവണ പൊതുസമൂഹത്തോട് വിളിച്ചുപറഞ്ഞതാണ്. അൻവറിന്റെ പ്രതികരണം ഇതു ശരിവയ്ക്കുകയാണ്. സ്വർണം വിഴുങ്ങുന്ന, നിരപരാധികളെ കള്ളക്കേസിൽ കുടുക്കുന്ന, കേസുകൾ പെരുക്കി മലപ്പുറത്തെ ക്രിമിനൽ ജില്ലയാക്കാൻ പാടുപെടുന്ന, ആഭ്യന്തര വകുപ്പിനെ ആർഎസ്എസ്സിന്റെ ആലയമാക്കുന്ന പൊലീസിനെക്കുറിച്ച് യുഡിഎഫ് പലപ്പോഴായി മുന്നറിയിപ്പ് നൽകുകയും പ്രക്ഷോഭങ്ങൾ നയിക്കുകയും ചെയ്തതാണ്. പാളയത്തിലെ പടയാളികളിൽ ഒരാൾ തന്നെ അതെല്ലാം വിളിച്ചുപറഞ്ഞു. അൽപമെങ്കിലും നാണവും മാനവുമുണ്ടെങ്കിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും പി.എം.എ.സലാം പറഞ്ഞു.

English Summary:

Following shocking revelations by ruling coalition MLA P.V. Anwar, the Muslim League has called for the immediate resignation of Kerala's Chief Minister, citing a complete breakdown of the Home Department and alleging a cover-up of serious misconduct.