റീൽസിലെ പങ്കാളി, മരണത്തിലും ഒപ്പം; പുഴ വിട്ടുതന്നു, ഒരുകണ്ണീർക്കണം, അർജുൻ ഇനി നാടിന്റെ ഓർമ
കോഴിക്കോട്∙ ഷിരൂരിലെ മണ്ണിടിച്ചിലിൽപെട്ട അർജുൻ തിരിച്ചുവരാൻ വേണ്ടി എല്ലാ വീട്ടിലും ഓരോ അമ്മമാരും സഹോദരിമാരും അച്ഛൻമാരും അർജുനു വേണ്ടി പ്രാർഥിച്ചു. വീടുപുലർത്താൻ വണ്ടിയോടിച്ചു പോയി മണ്ണിനടിയിൽ പെട്ട അർജുൻ എ ല്ലാവരുടെയും സ്വന്തമായിരുന്നു. ജില്ലയിലെ സ്കൂളുകളിലെ വിദ്യാർഥികൾ ഒരു ദിവസം മൗനപ്രാർഥന നടത്തി,
കോഴിക്കോട്∙ ഷിരൂരിലെ മണ്ണിടിച്ചിലിൽപെട്ട അർജുൻ തിരിച്ചുവരാൻ വേണ്ടി എല്ലാ വീട്ടിലും ഓരോ അമ്മമാരും സഹോദരിമാരും അച്ഛൻമാരും അർജുനു വേണ്ടി പ്രാർഥിച്ചു. വീടുപുലർത്താൻ വണ്ടിയോടിച്ചു പോയി മണ്ണിനടിയിൽ പെട്ട അർജുൻ എ ല്ലാവരുടെയും സ്വന്തമായിരുന്നു. ജില്ലയിലെ സ്കൂളുകളിലെ വിദ്യാർഥികൾ ഒരു ദിവസം മൗനപ്രാർഥന നടത്തി,
കോഴിക്കോട്∙ ഷിരൂരിലെ മണ്ണിടിച്ചിലിൽപെട്ട അർജുൻ തിരിച്ചുവരാൻ വേണ്ടി എല്ലാ വീട്ടിലും ഓരോ അമ്മമാരും സഹോദരിമാരും അച്ഛൻമാരും അർജുനു വേണ്ടി പ്രാർഥിച്ചു. വീടുപുലർത്താൻ വണ്ടിയോടിച്ചു പോയി മണ്ണിനടിയിൽ പെട്ട അർജുൻ എ ല്ലാവരുടെയും സ്വന്തമായിരുന്നു. ജില്ലയിലെ സ്കൂളുകളിലെ വിദ്യാർഥികൾ ഒരു ദിവസം മൗനപ്രാർഥന നടത്തി,
കോഴിക്കോട്∙ ഷിരൂരിലെ മണ്ണിടിച്ചിലിൽപെട്ട അർജുൻ തിരിച്ചുവരാൻ വേണ്ടി എല്ലാ വീട്ടിലും ഓരോ അമ്മമാരും സഹോദരിമാരും അച്ഛൻമാരും അർജുനു വേണ്ടി പ്രാർഥിച്ചു. വീടുപുലർത്താൻ വണ്ടിയോടിച്ചു പോയി മണ്ണിനടിയിൽ പെട്ട അർജുൻ എ ല്ലാവരുടെയും സ്വന്തമായിരുന്നു. ജില്ലയിലെ സ്കൂളുകളിലെ വിദ്യാർഥികൾ ഒരു ദിവസം മൗനപ്രാർഥന നടത്തി, അമ്പലങ്ങളിൽ അർജുനു വേണ്ടി പ്രത്യേക പൂജയുണ്ടായി, വെള്ളിയാഴ്ച പള്ളികളിലെ ജുമുഅ പ്രാർഥനയ്ക്കു ശേഷം അർജുനു വേണ്ടി പ്രത്യേക പ്രാർഥന പോലുമുണ്ടായി. അർജുനെ കാണാതായ 72 ദിവസം പ്രാർഥനയോടെ നാടും നാട്ടുകാരും കുടുംബത്തിനൊപ്പം ഒരുമിച്ചു നിന്ന കാഴ്ച കേരളത്തിനു മുഴുവൻ മാതൃകയാവുകയായിരുന്നു. അർജുന്റെ നാടായ കണ്ണാടിക്കലിലെ നാട്ടുകാർ മാത്രമല്ല, ജില്ല മുഴുവൻ അർജുന്റെ തിരിച്ചു വരവിനായുള്ള കാത്തിരിപ്പിലായിരുന്നു.
അർജുനെ കാണാതായ വാർത്ത പുറത്തുവന്നതു മുതൽ കുടുംബത്തിനു പിന്തുണയുമായി നാനാവിഭാഗം ജനങ്ങളുമെത്തി. മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരും മാത്രമല്ല ജാതിമത ഭേദമന്യേ എല്ലാ വിഭാഗം സംഘടനകളുടെയും പ്രതിനിധികൾ അർജുന്റെ കുടുംബത്തെ ആശ്വസിപ്പിക്കാനെത്തിയിരുന്നു. എല്ലാ വിഭാഗം സംഘടനകളുടെയും പിന്തുണ അർജുന്റെ കുടുംബത്തിനു കിട്ടി. വലിയ മണ്ണിടിച്ചിൽ ഭയന്ന് കർണാടകയിലെ രക്ഷാപ്രവർത്തകർ തിരച്ചിലിനു മടിച്ചപ്പോൾ അർജുനെ കണ്ടെത്താനുള്ള തിരച്ചിലിനായി ജില്ലയുടെ വിവിധഭാഗങ്ങളിൽ നിന്ന് സന്നദ്ധ പ്രവർത്തകർ പോയി. തിരച്ചിൽ ഊർജിതമാക്കണമെന്നാവശ്യപ്പെട്ടു ലോറി ഡ്രൈവർമാരുടെ നേതൃത്വത്തിൽ സംഘടനകൾ സമരത്തിനിറങ്ങി രംഗത്തിറങ്ങി. കലക്ടറേറ്റിനു മുന്നിൽ സമരവുമായി നാട്ടുകാരും ബന്ധുക്കളും രംഗത്തെത്തി.
വീടിന്റെ പ്രതീക്ഷയായ അർജുനെ കാണാതായതോടെ വലിയ പ്രാരാബ്ധങ്ങളുള്ള കുടുംബത്തെ സഹായിക്കാൻ കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്കും വേങ്ങേരി സഹകരണ ബാങ്കും രംഗത്തു വന്നു. അർജുന്റെ ഭാര്യ കൃഷ്ണപ്രിയയ്ക്കു രണ്ടു ബാങ്കുകളും ജോലി വാഗ്ദാനം ചെയ്തു. വലിയ സങ്കടത്തിനിടയിലും കുടുംബത്തിന് ആശ്വാസമായി കൃഷ്ണപ്രിയ വേങ്ങരി ബാങ്കിൽ ജോലിക്കു കയറി. ഇടയ്ക്ക് തിരച്ചിൽ അൽപം മന്ദഗതിയിലായെന്നു തോന്നിയപ്പോൾ നാട്ടുകാരും സാമൂഹിക പ്രവർത്തകരും ചേർന്ന് അർജുൻ ആക്‌ഷൻ കമ്മിറ്റി രൂപീകരിച്ചു.
അർജുന്റെ ലോറിയും മൃതദേഹവും കിട്ടിയെന്ന് അറിഞ്ഞതോടെ എല്ലാവരും വിതുമ്പി. എങ്കിലും കുടുംബത്തിനു ധൈര്യം പകരാൻ പതിവു പോലെ ഇന്നലെയും ധാരാളം പേർ വീട്ടിലെത്തി. ഇതുവരെ എല്ലാവരും കൂടെയുണ്ടായിരുന്നത് എങ്ങനെയായിരുന്നോ അതു പോലെ തന്നെ ഇനിയും കൂടെയുണ്ടാകുമെന്ന് കുടുംബത്തിന് ഉറപ്പു നൽകിയാണ് ഓരോരുത്തരും മടങ്ങിയത്.
കുന്നിടിഞ്ഞ് മരണമെത്തി,അർജുൻ ഉറങ്ങുമ്പോൾ
കോഴിക്കോട്ടുനിന്നു ഹുബ്ബള്ളിയിലേക്കും തിരിച്ചും കെഎ 15എ 7427 സാഗർ കോയ ടിംബേഴ്സ് ലോറിയുമായി ഷിരൂർ റൂട്ടിൽ പതിവു യാത്രക്കാരനായിരുന്നു അർജുൻ. കോഴിക്കോട് കിണാശ്ശേരി സ്വദേശികളായ മനാഫിന്റെയും മുബീന്റെയും ഉടമസ്ഥതയിലുള്ളതാണ് ഭാരത് ബെൻസ് 3523ആർ മോഡൽ ലോറി.
അപകടദിവസം ജഗൽബേട്ടിൽനിന്നു മരത്തടിയുമായി 181 കിലോമീറ്റർ സഞ്ചരിച്ചാണു മണ്ണിടിച്ചിലുണ്ടായ ഷിരൂർ കുന്നിനു സമീപം അർജുൻ എത്തുന്നത്. പുലർച്ചെ 2ന് ജഗൽബേട്ടിൽനിന്ന് അർജുൻ യാത്ര ആരംഭിച്ചതായാണ് ജിപിഎസ് രേഖകളിൽനിന്നു മനസ്സിലാകുന്നത്. പല സ്ഥലങ്ങളിൽ വിശ്രമിച്ചും ഉറങ്ങിയുമായിരുന്നു യാത്ര. ഷിരൂരിലെത്താൻ ആറര മണിക്കൂറെടുത്തു. പലപ്പോഴായി ഒരു മണിക്കൂർ 15 മിനിറ്റ് വണ്ടി ഓണാക്കിയിട്ട് വിശ്രമിച്ചതായും ജിപിഎസ് രേഖകളിൽ കാണാം. ഏറ്റവും കൂടുതൽ വിശ്രമിച്ചത് 14 മിനിറ്റ് 25 സെക്കൻഡാണ്. മണ്ണിടിച്ചിലുണ്ടായ ഷിരൂർ കുന്നിനു സമീപത്തായിരുന്നു ഇത്. മണ്ണിടിഞ്ഞപ്പോൾ അർജുൻ ലോറിയുടെ എസി കാബിനിൽ ഉറങ്ങുകയായിരുന്നു എന്നതിന്റെ തെളിവാണിത്. ഇന്നലെ ലോറി ഉയർത്തിയെടുത്തപ്പോൾ അർജുന്റെ മൃതദേഹഭാഗങ്ങൾ ഡ്രൈവിങ് കാബിനിൽതന്നെ ഉണ്ടായിരുന്നു.
കുന്നിനും ഗംഗാവലിപ്പുഴയ്ക്കും ഇടയിലൂടെയാണ് ഷിരൂരിൽ ദേശീയപാത കടന്നുപോകുന്നത്. ഇവിടെ കുന്നിൻചെരിവിലെ ഒഴിഞ്ഞ സ്ഥലത്ത് ലോറികൾ പതിവായി പാർക്ക് ചെയ്യാറുണ്ട്. സ്ഥിരം സഞ്ചരിക്കുന്ന റൂട്ടായതിനാൽ ഇവിടം അർജുന് നേരത്തേ പരിചിതമാണെന്നുവേണം കരുതാൻ.
റീൽസിലെ പങ്കാളി; മരണത്തിലും ഒപ്പം
പാട്ടുപാടി റീൽസ് ചെയ്തും വഴിയരികിൽ പാചകം ചെയ്തുകഴിച്ചും ആഹ്ലാദഭരിതമായിരുന്നു ലോറിയുമായി ദേശീയപാതയിലൂടെയുള്ള അർജുന്റെ യാത്രകൾ. മരണത്തിലേക്കും തന്റെ പ്രിയപ്പെട്ട ലോറിയുമായാണ് അർജുൻ കടന്നുപോയത്. ഏറെ ശ്രദ്ധയോടെ മാത്രമേ അർജുൻ വാഹനം ഓടിക്കാറുള്ളൂവെന്ന് ലോറി ഉടമ മനാഫ് പറയുന്നു. ഒരിക്കൽപോലും അപകടം ഉണ്ടായിട്ടില്ല.
ഷിരൂർ ദൗത്യം വിജയിച്ചതിൽ ആശ്വാസം: സിദ്ധരാമയ്യ
ഷിരൂരിൽ മണ്ണിടിഞ്ഞു കാണാതായ അർജുനെ കണ്ടെത്താനുള്ള ദൗത്യം വിജയിച്ചതിൽ ആശ്വാസമെന്നു കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ആര്യാടൻ അനുസ്മരണ സമ്മേളനത്തിനു ശേഷം മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. 71 ദിവസം നീണ്ട സമാനതകളില്ലാത്ത തിരച്ചിൽ ദൗത്യത്തിന് കേരളത്തിലെ ജനങ്ങൾക്കുവേണ്ടി സിദ്ധരാമയ്യയോടു നന്ദി പറയുന്നുവെന്ന് കെ.സി.വേണുഗോപാൽ പറഞ്ഞു. തിരച്ചിൽ വേണ്ടരീതിയിൽ നടത്തുന്നില്ലെന്നു പറഞ്ഞ് കർണാടകയെ പലരും കുറ്റപ്പെടുത്തിയെന്നും അതിനു മറുപടി പറയുന്നില്ലെന്നും കെസി പറഞ്ഞു.
അർജുനെ കണ്ടെത്തുന്നതിനു പലവിധത്തിൽ നേതൃത്വം നൽകിയ ജനപ്രതിനിധികളുടെ പ്രതികരണം
എം.കെ.രാഘവൻ എംപി
പ്രതിസന്ധികൾ മറികടന്ന് ദിവസങ്ങൾ നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ മരണപ്പെട്ടെന്ന് ഓർക്കാൻ അർജുന്റെ മൃതദേഹമെങ്കിലും കണ്ടെത്താൻ സാധിച്ചത് കർണാടക സർക്കാരിന്റെ പിന്തുണ കൊണ്ടു മാത്രമാണ്. മുഖ്യമന്ത്രി സിദ്ധരാമയ്യക്കും ഉപ മുഖ്യമന്ത്രി ഡി.കെ.ശിവകുമാറിനും കാർവാർ എംഎൽഎ സതീഷ് സെയ്‌ലിനും ജില്ലാ ഭരണകൂടത്തിനും നന്ദി. സംഭവം അറിഞ്ഞതു മുതൽ അർജുന്റെ കുടുംബത്തിന്റെ വിഷമം തിരിച്ചറിഞ്ഞു കുടുംബത്തിന്റെ വികാരത്തോടൊപ്പം നിൽക്കാൻ സാധിച്ചു. ആദ്യ രണ്ട് ഘട്ടങ്ങളിലെയും തിരച്ചിലുകൾ വിഫലമായപ്പോൾ തിരച്ചിൽ തുടരാൻ ഗോവയിൽ നിന്നു ഡ്രജർ എത്തിക്കാനുള്ള ശ്രമം നടത്തി.
അർജുന്റെ ബന്ധുവിനും എ.കെ.എം.അഷ്‌റഫ് എംഎൽഎക്കുമൊപ്പം ബെംഗളൂരുവിൽ പോയി മുഖ്യമന്ത്രിയെ നേരിൽക്കണ്ട് സ്വകാര്യ കമ്പനിയുടെ ഡ്രജർ ഉപയോഗിച്ചുള്ള തിരച്ചിലുകൾക്ക് ആവശ്യമായ സാമ്പത്തിക സഹായം നൽകാൻ കർണാടക സർക്കാരിനോട് ആവശ്യപ്പെട്ടു. ഇതിനാവശ്യമായ നിർദേശങ്ങൾ ഉടനടി മുഖ്യമന്ത്രി സിദ്ധരാമയ്യ നൽകിയതും ഡ്രജർ ലഭിച്ചതും ഏറെ ഗുണകരമായി.നേവി, ആർമി, എസ്ഡിആർഎഫ്, എൻഡിആർഎഫ് സാങ്കേതിക വിദഗ്ധർ തുടങ്ങിയ എല്ലാ കേന്ദ്ര സംസ്ഥാന ഏജൻസികളെയും ലഭ്യമാക്കിയതും ഇതിനാവശ്യമായ സാമ്പത്തിക ബാധ്യതകൾ ഏറ്റെടുത്തതും കർണാടക സർക്കാർ ആണ്. മൃതദേഹമെങ്കിലും കണ്ടെത്താൻ സാധിച്ചത് ആശ്വാസകരമാണ്.
മന്ത്രി എ.കെ.ശശീന്ദ്രൻ
നീണ്ട 72 ദിവസത്തെ കാത്തിരിപ്പിനു ശേഷം അർജുന്റെ തിരോധാനം സംബന്ധിച്ച് ജനങ്ങളിലുണ്ടായ ആശങ്കയ്ക്കും കുടുംബത്തിനുണ്ടായ ഉത്കണ്ഠയ്ക്കും താൽക്കാലിക ആശ്വാസം കൈവന്നു. സമാനതകളില്ലാത്ത രക്ഷാ പ്രവർത്തനമാണ് കർണാടകയിൽ നടന്നത്. കർണാടക– കേരള മുഖ്യമന്ത്രിമാർ പലവട്ടം ചർച്ച ചെയ്താണ് നടപടികൾ ഏകോപിപ്പിച്ചത്. കാർവാറിലെ എംഎൽഎയും സഹായം നൽകി. നിരവധി വൊളന്റിയർമാരും സേനാ വിഭാഗങ്ങളും ഒന്നിച്ചു പ്രവർത്തിച്ചു. ആഹ്ലാദകരമായ വാർത്ത അല്ലെങ്കിലും ആശ്വാസം കണ്ടെത്താൻ അർജുന്റെ കുടുംബത്തിനു സാധിക്കട്ടെ. യാഥാർഥ്യവുമായി പൊരുത്തപ്പെടാൻ അവർക്കു കഴിയണം.
മന്ത്രി പി.എ.മുഹമ്മദ് റിയാസ്
അർജുൻ ലോകത്താകെയുള്ള മലയാളികളുടെ വികാരമായി മാറിയിരുന്നു. അർജുനെ കുറിച്ചുള്ള അന്വേഷണ നടപടികൾക്കായി അവിടെ ചെന്നപ്പോൾ അങ്കോള ഇൻസ്പെക്‌ഷൻ ബംഗ്ലാവിലെ പാചകക്കാരൻ മുഷ്താഖ് ചോദിച്ച ഒരു ചോദ്യമുണ്ട് – കാണാതായ ഒരാളെ തേടി ഇത്രയും പേർ വന്നിരിക്കുന്നോ എന്ന്. മലയാളിയുടെ പ്രത്യേകതയാണത്. ഒരേ മനസ്സോടെ അർജുനു വേണ്ടിയുള്ള തിരച്ചിലിനു വേണ്ടി പ്രവർത്തിക്കാൻ കഴിഞ്ഞതാണ് ഇപ്പോൾ ഫലം കണ്ടത്. അർജുന്റെ കുടുംബത്തോടൊപ്പം ഇന്നലെ വരെ ഉണ്ടായിരുന്നതുപോലെ ഭാവിയിലും ഉണ്ടാവും.