ADVERTISEMENT

മാലിന്യമുക്ത ജില്ലയാകാനും മാലിന്യം വലിച്ചെറിയാത്ത പ്രദേശമായും മാറാൻ വിവിധ തദ്ദേശ സ്ഥാപനങ്ങൾ  പരിപാടികൾ ആസൂത്രണം ചെയ്യുമ്പോഴും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മാലിന്യം കൂമ്പാരമായി കിടക്കുകയാണ്.  ജൈവ മാലിന്യം വലിച്ചെറിയുന്നത് കുറഞ്ഞിട്ടുണ്ടെങ്കിലും അജൈവ മാലിന്യം ‘ശേഖരിച്ചതുംശേഖരിക്കാത്തതുമായി’  റോഡരികിലും പറമ്പിലും ഇപ്പോഴും അവശേഷിക്കുന്നു.ഒരാഴ്ച കൂടി പിന്നിട്ടാൽ ഗാന്ധിജയന്തി ദിനമാണ്.  ശുചീകരണത്തിനായി നാട്ടുകാരും അധികൃതരും കച്ചകെട്ടി ഇറങ്ങുന്ന ദിനം. ഇത്തവണത്തെ ഗാന്ധിജയന്തി  ദിനത്തിലെങ്കിലും ഈ മാലിന്യം ഒഴിവാക്കി, ജില്ലയുടെ മുഖം സുന്ദരമാക്കാൻ സാധിക്കുമോ? ബുധൻ,  വ്യാഴം ദിവസങ്ങളിൽ ജില്ലയിലെ വിവിധയിടങ്ങളിൽ സഞ്ചരിച്ച മനോരമ  ഫൊട്ടോഗ്രഫർമാരും റിപ്പോർട്ടർമാരും കണ്ട കാഴ്ചകൾ.

നാദാപുരം പഞ്ചായത്ത് ഓഫിസിനോടു ചേർന്നു സ്ഥാപിച്ച കല്ലാച്ചി എംസിഎഫ്, മാലിന്യം കൊണ്ടു നിറഞ്ഞതോടെ റോഡിന്റെ അരികിലേക്ക് അടക്കം മാലിന്യം കൂട്ടിയിട്ട നിലയിൽ.
നാദാപുരം പഞ്ചായത്ത് ഓഫിസിനോടു ചേർന്നു സ്ഥാപിച്ച കല്ലാച്ചി എംസിഎഫ്, മാലിന്യം കൊണ്ടു നിറഞ്ഞതോടെ റോഡിന്റെ അരികിലേക്ക് അടക്കം മാലിന്യം കൂട്ടിയിട്ട നിലയിൽ.

നാദാപുരം ∙ പഞ്ചായത്തിൽ മാലിന്യങ്ങൾ സംഭരിക്കുന്നതിനു വിവിധ ഹരിതകർമ സേനയുടെ പ്രവർത്തനം നടക്കുന്നുണ്ടെങ്കിലും പൊതു സ്ഥലത്ത് മാലിന്യം തള്ളുന്നതു തുടരുന്നു.  പ്രഭാത സവാരിക്കിടയിൽ വീട്ടിൽ നിന്നു കരുതുന്ന മാലിന്യങ്ങൾ റോഡിലേക്കും ഓടയിലേക്കും തോട്ടിലേക്കുമൊക്കെ വലിച്ചെറിയുന്നത് ചിലർ ഇപ്പോഴും തുടരുന്നു. മാലിന്യം സംഭരിക്കാനായി പഞ്ചായത്ത് സ്ഥാപിച്ച എംസിഎഫ് നിറഞ്ഞു കിടക്കുകയാണ്. പഞ്ചായത്ത് ഓഫിസിനു സമീപത്തു പോലും എംസിഎഫിനു പുറത്താണ് ഇപ്പോൾ മാലിന്യം കൂട്ടിയിട്ടിരിക്കുന്നത്. പലപ്പോഴും രാത്രി മാലിന്യങ്ങൾക്കു തീയിടുന്നുമുണ്ട്. കല്ലാച്ചി ടൗണിൽ ഇത് പതിവു കാഴ്ചയാണ്. മത്സ്യ മാർക്കറ്റ് പരിസരത്തും സ്ഥിതി വിഭിന്നമല്ല. വിലങ്ങാട് – വാളൂക്ക് റോഡിൽ കെഎസ്ഇബി ഫോർവേ റോഡിൽ മാലിന്യം കുന്നു കൂടിയിട്ടേറെയായി. 

ഇവ ടാർപോളിൻ ഷീറ്റു കൊണ്ട് മൂടിയിരിക്കുകയാണ്. നാദാപുരത്ത് തപാൽ ഓഫിസിനായി ഏറ്റെടുത്ത സ്ഥലത്ത് മാലിന്യം കൂട്ടിയിടുകയും ഇടയ്ക്കു തീ വയ്ക്കുകയും ചെയ്യുന്നുണ്ട്. തൂണേരിയിലും എംസിഎഫുകൾ പലതും നിറഞ്ഞു കിടക്കുകയാണ്.നാദാപുരം ബസ് സ്റ്റാൻഡിന്റെ നവീകരണ ജോലി തുടങ്ങിയതിനാൽ മാലിന്യം തള്ളുന്നതിനു യോജ്യമായ ഇടമായി ഇവിടം മാറിയതോടെ പഞ്ചായത്ത് അധികൃതർ ഇടപെട്ട് ഈ മാലിന്യം നീക്കം ചെയ്തു തുടങ്ങിയിട്ടുണ്ട്. കുമ്മങ്കോട് ആലിൻചുവട് ഗ്രൗണ്ടിൽ മുൻപ് വോളിബോൾ അടക്കമുള്ള കളികൾ വൈകുന്നേരങ്ങളെ സജീവമാക്കിയിരുന്നു. ഇപ്പോൾ ഇവിടെ കയറ്റി അയയ്ക്കാനായി ശേഖരിച്ച മാലിന്യം കൂട്ടിയിടുന്നതു കാരണം കളി മുടങ്ങിയിട്ടേറെയായി.      അഹമ്മദ് മുക്ക് കനാൽ പരിസരത്തും മാലിന്യം കൂട്ടിയിടുന്ന പതിവുണ്ട്.

കുറ്റ്യാടി റിവർ റോഡിൽ മത്സ്യമാർക്കറ്റിനു പിറകുവശത്തെ സ്ഥലത്ത് മാലിന്യം ചാക്കിൽ കെട്ടി തള്ളിയ നിലയിൽ.
കുറ്റ്യാടി റിവർ റോഡിൽ മത്സ്യമാർക്കറ്റിനു പിറകുവശത്തെ സ്ഥലത്ത് മാലിന്യം ചാക്കിൽ കെട്ടി തള്ളിയ നിലയിൽ.

റിവർ റോഡിലെ കടകൾക്ക് പിന്നിൽ മാലിന്യം തള്ളുന്നു‌
കുറ്റ്യാടി ∙ റിവർ റോഡിൽ കടകൾക്ക് പിൻവശത്തെ ഒഴിഞ്ഞ സ്ഥലങ്ങളിൽ ചാക്കിൽകെട്ടി മാലിന്യം തള്ളുന്നു. മത്സ്യമാർക്കറ്റിനു പിറകുവശത്തുള്ള  സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് മാലിന്യം തള്ളിയത്. ഇവിടെ അറവു മാലിന്യങ്ങളും തള്ളുന്നുണ്ട്. ഒട്ടേറെ വ്യാപാര സ്ഥാപനങ്ങൾ ഉൾപ്പെടെ പ്രവർത്തിക്കുന്ന സ്ഥലത്തോട് ചേർന്നാണു മാലിന്യം തള്ളിയത്.പകർച്ചപ്പനി ഉൾപ്പെടെ പടരുന്ന സാഹചര്യത്തിൽ മാലിന്യം നീക്കി ശുചീകരണം നടത്തണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു. പുതിയ ബസ് സ്റ്റാൻഡ് പരിസരത്തും പ്ലാസ്റ്റിക് മാലിന്യം തള്ളിയിട്ടുണ്ട്.

കുറ്റ്യാടി റിവർ റോഡിൽ മത്സ്യമാർക്കറ്റിനു പിറകുവശത്തെ സ്ഥലത്ത് മാലിന്യം ചാക്കിൽ കെട്ടി തള്ളിയ നിലയിൽ.
കുറ്റ്യാടി റിവർ റോഡിൽ മത്സ്യമാർക്കറ്റിനു പിറകുവശത്തെ സ്ഥലത്ത് മാലിന്യം ചാക്കിൽ കെട്ടി തള്ളിയ നിലയിൽ.
English Summary:

Despite initiatives like the Haritha Karma Sena, Nadapuram Panchayat struggles with rampant garbage dumping.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com