ADVERTISEMENT

വടകര∙ ദേശീയപാത നവീകരണത്തിന്റെ ഭാഗമായി പൊളിച്ച് നന്നാക്കിയ ജില്ലാ ആശുപത്രി റോഡിലേക്കുള്ള വഴി വൻകുഴികൾ നിറഞ്ഞു ഗതാഗതം ബുദ്ധിമുട്ടായി. ലിങ്ക് റോഡ് ജംക്​ഷനിൽ നിന്നു നോർത്ത് പാർക്കിനു മുൻപിലൂടെ ജില്ലാ ആശുപത്രിയിലേക്കുള്ള റോഡിനാണ് ഈ സ്ഥിതി. നേരത്തേ തകർന്ന റോഡ് പ്രതിഷേധത്തെ തുടർന്ന് നന്നാക്കിയിരുന്നു. ഇപ്പോൾ വൻകുഴികൾ മൂലം വാഹനം പോകാത്ത അവസ്ഥയിലായി. കുഴിയിൽ വീണു കാൽ നടക്കാർക്കും ഇരുചക്രവാഹന യാത്രക്കാർക്കും പരുക്കേൽക്കുന്നതും പതിവാണ്. 

ദേശീയപാതയുടെ പണി നടക്കുന്നതു കൊണ്ട് മിക്ക വാഹനങ്ങളും ഇതു വഴിയാണ് പോകുന്നത്. വില്യാപ്പള്ളി, ആയഞ്ചേരി, മേമുണ്ട ഭാഗത്തേക്കുള്ള ബസുകൾ പോലും അടയ്ക്കാത്തെരു ജംക്​ഷനിലെ വാഹനകുരുക്ക് ഒഴിവാക്കാൻ വീതി കുറഞ്ഞ ഈ വഴി ആശ്രയിക്കുകയാണ്. ജില്ലാ ആശുപത്രിയിലേക്കുള്ള വാഹനങ്ങളും പോകുന്ന റോഡ് ആണെങ്കിലും നന്നാക്കിയിട്ടില്ല. കുഴി കാരണം വാഹനങ്ങൾ ദിശ മാറിയാണ് പോകുന്നത്. ഇത് എതിരെ വരുന്ന വാഹനങ്ങളെ കുരുക്കിലാക്കുന്നു. സമീപത്ത് വൈദ്യുതി പോസ്റ്റുണ്ട്. അതും അപകടമാണ്. സമീപത്തെ കെട്ടിടത്തിന്റെ മുൻപിലുള്ള ഓവുചാൽ സ്ലാബിൽ കയറിയും വാഹനങ്ങൾ പോകുന്നു. സ്ലാബുകൾ പലതും തകർന്നു തുടങ്ങി.

English Summary:

The road leading to Vadakara District Hospital, recently repaired during National Highway construction, is plagued by potholes.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com