നിശ്ശബ്ദമായി നാട്, ഇനിയില്ല മടക്കയാത്ര; ചേതനയറ്റ ശരീരമായി അവന്റെ അവസാനവരവ്
കോഴിക്കോട്∙ പകൽ മുഴുവൻ നിശ്ശബ്ദമായിരുന്നു നാട്. 73 ദിവസത്തിനു ശേഷം അവൻ ഈ പടികടന്ന് തിരികെ വരികയാണ്. തന്റെ വിയർപ്പിൽ അവൻ പണിതുയർത്തിയ വീട്. ചേതനയറ്റ ശരീരമായി അവന്റെ അവസാനവരവ്. ഇനിയീ പടികടന്ന് അവൻ പുറത്തേക്കു പോകില്ല. ലോറിയുടെ വളയം പിടിച്ച് അകലങ്ങളിലേക്ക് യാത്ര പോവില്ല. നാട്ടുകാരുടെ, വീട്ടുകാരുടെ,

കോഴിക്കോട്∙ പകൽ മുഴുവൻ നിശ്ശബ്ദമായിരുന്നു നാട്. 73 ദിവസത്തിനു ശേഷം അവൻ ഈ പടികടന്ന് തിരികെ വരികയാണ്. തന്റെ വിയർപ്പിൽ അവൻ പണിതുയർത്തിയ വീട്. ചേതനയറ്റ ശരീരമായി അവന്റെ അവസാനവരവ്. ഇനിയീ പടികടന്ന് അവൻ പുറത്തേക്കു പോകില്ല. ലോറിയുടെ വളയം പിടിച്ച് അകലങ്ങളിലേക്ക് യാത്ര പോവില്ല. നാട്ടുകാരുടെ, വീട്ടുകാരുടെ, കൂട്ടുകാരുടെ പ്രിയപ്പെട്ട അർജുൻ. കക്കോടിപ്പുഴയിലൂടെ ഒഴുകുന്നത് കണ്ണീരാണെന്ന് തോന്നിപ്പോവും. അർജുന്റെ വീട്ടിൽനിന്ന് അത്ര അടുത്താണ് കക്കോടിപ്പുഴ. ഈ പുഴ കരകവിഞ്ഞ് നാട് മുഴുവൻ വെള്ളത്തിലാവുമ്പോൾ സഹായിക്കാൻ ഓടിനടന്നവരാണ് അർജുനും കൂട്ടുകാരും. അർജുന്റെ വീടിരിക്കുന്ന പ്രദേശത്തിനു 2 കിലോമീറ്റർ അകലെ കക്കോടിപ്പുഴയുടെ മറ്റൊരു തീരത്ത് ഒരു നാടിന്റെ കണ്ണീരായിമാറിയ മറ്റൊരു മനുഷ്യനുണ്ടായിരുന്നു.
അങ്ങു മാളിക്കടവിൽ താമസിച്ചിരുന്ന ഓട്ടോഡ്രൈവർ നൗഷാദ്. മനുഷ്യജീവൻ രക്ഷിക്കാൻ എല്ലാ മുന്നറിയിപ്പുകളെയും അവഗണിച്ച് ചാടിയിറങ്ങി ഓർമയായി മാറിയ മനുഷ്യൻ. ഇന്നിതാ കക്കോടിപ്പുഴയുടെ മറ്റൊരു തീരത്ത്, ഒരു നാടിന്റെ ഓർമകളെ കണ്ണീരിൽ കുതിർത്തുകൊണ്ട് അർജുൻ വരികയാണ്. ഈ മണ്ണിൽ അലിഞ്ഞു ചേരാനൊരുങ്ങുകയാണ്. അർജുൻ ജീവനോടെ തിരികെ വരുന്നതു കാണാനാണ് കണ്ണാടിക്കൽ ഗ്രാമം കാത്തിരുന്നത്. അതെല്ലാം അസ്തമിച്ചു. കക്കോടിപ്പുഴയിൽനിന്ന് നാനൂറോളം കിലോമീറ്റർ അകലെ ഗംഗാവാലി പുഴയിൽനിന്ന് അർജുന്റെ ലോറി കണ്ടെടുത്ത നിമിഷം മുതൽ ഈ ഗ്രാമം നിശ്ശബ്ദതയിലേക്ക് കൂപ്പുകുത്തി. ഇന്നലെ രാവിലെ മുതൽ അർജുന്റെ വീടുതേടി നിറഞ്ഞ സങ്കടത്തോടെ പലരും വന്നു. ചിലർ നിശ്ശബ്ദരായി അൽപനേരം നിന്നശേഷം തിരികെപ്പോയി. ചിലർ മലപ്പുറത്തുനിന്നും വയനാട്ടിൽനിന്നുമൊക്കെ വന്നവരാണ്.
അങ്ങനെ പലരും വന്നുപോയി. അർജുന്റെ ലോറിയുടെ ഉടമ മനാഫും ഇന്നലെ വീട്ടിലെത്തി. അർജുന്റെ വീട്ടുകാരെ കണ്ടു. ആക്‌ഷൻ കമ്മിറ്റി ഭാരവാഹികളെ കണ്ടു.രാമചന്ദ്രൻ കടന്നപ്പള്ളി, എം.കെ.രാഘവൻ എംപി, തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ തുടങ്ങിയവരും വീട്ടിലെത്തി. സംസ്കാര ചടങ്ങുകളുടെ ഒരുക്കങ്ങൾ വിലയിരുത്താൻ എഡിഎം സി.മുഹമ്മദ് റഫീഖും റവന്യൂ ഉദ്യോഗസ്ഥരും വന്നു. ചേവായൂർ പൊലീസും എത്തിയിരുന്നു. അർജുന്റെ ബന്ധുക്കളും കൂട്ടുകാരും അവന്റെ അവസാനവരവിനുള്ള ഒരുക്കങ്ങൾക്കായി ഓടുകയായിരുന്നു, ഇന്നലെ മുഴുവൻ. അർജുന്റെ വീടിനോടു ചേർന്നുള്ള ഭാഗത്ത് അവർ മണ്ണിട്ടുനിരപ്പാക്കി. ഇവിടെയാണ് സംസ്കാരം നടക്കുക.
വീണു പരുക്കേറ്റതിനെ തുടർന്ന് അർജുന്റെ അച്ഛൻ ഏതാനും ആഴ്ചകളായി കിടപ്പിലായിരുന്നു. ആ മുറിയിൽനിന്ന് ജാലകം തുറന്നുനോക്കിയാൽ ഇന്നു രാവിലെ അർജുന്റെ ചിതയെരിയുന്നതു കാണാം. ഇപ്പോൾ വാക്കറിന്റെ സഹായത്തോടെയാണ് അച്ഛൻ നടക്കുന്നത്. ഇന്നു വൈകിട്ട് തൊട്ടടുത്ത വയലിൽ അനുശോചനയോഗവും നടക്കും. നാട്ടിലെ വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, സാംസ്കാരിക സാമൂഹിക പ്രവർത്തകർ, ക്ഷേത്രപ്രതിനിധികൾ, പള്ളിക്കമ്മിറ്റി പ്രതിനിധികൾ തുടങ്ങി എല്ലാവരും അർജുന്റെ ഓർമകളിൽ ഒത്തുചേരും.