പ്രതിസന്ധിയിലായി നേന്ത്രവാഴ കർഷകർ
വെള്ളനൂർ ∙ ഓണ വിപണിയിൽ പോലും പ്രതീക്ഷിച്ച വില ലഭിച്ചില്ല, അതിനൊപ്പം കാലാവസ്ഥ വ്യതിയാനം കാരണമുണ്ടായ കൃഷി നാശവും. നേന്ത്രവാഴ കർഷകർ ആകെ പ്രതിസന്ധിയിലാണ്. പുതിയ കൃഷി ഇറക്കാൻ സീസൺ ആയിട്ടും നേരത്തെ പത്ത് ലക്ഷത്തോളം വാഴ തൈകൾക്ക് ആവശ്യക്കാർ ഉണ്ടായിരുന്ന വെള്ളനൂർ പരിസരങ്ങളിൽ ഇത്തവണ ഒരു ലക്ഷത്തിൽ താഴെ വാഴ

വെള്ളനൂർ ∙ ഓണ വിപണിയിൽ പോലും പ്രതീക്ഷിച്ച വില ലഭിച്ചില്ല, അതിനൊപ്പം കാലാവസ്ഥ വ്യതിയാനം കാരണമുണ്ടായ കൃഷി നാശവും. നേന്ത്രവാഴ കർഷകർ ആകെ പ്രതിസന്ധിയിലാണ്. പുതിയ കൃഷി ഇറക്കാൻ സീസൺ ആയിട്ടും നേരത്തെ പത്ത് ലക്ഷത്തോളം വാഴ തൈകൾക്ക് ആവശ്യക്കാർ ഉണ്ടായിരുന്ന വെള്ളനൂർ പരിസരങ്ങളിൽ ഇത്തവണ ഒരു ലക്ഷത്തിൽ താഴെ വാഴ തൈകൾക്ക് മാത്രമാണ് ആവശ്യക്കാർ ഉണ്ടായതെന്ന് വ്യാപാരികൾ പറയുന്നു. വെള്ളനൂർ, കോട്ടോൽ താഴം, ഇഷ്ടിക ബസാർ, പെരുവഴിക്കടവ്, ചെട്ടിക്കടവ്, നെച്ചൂളി, ചൂലൂർ, നായർകുഴി ഭാഗങ്ങളിലും സമീപ പ്രദേശങ്ങളിലും ഒട്ടേറെ പേരാണ് നേന്ത്രവാഴ കൃഷിയെ ആശ്രയിച്ച് കഴിയുന്നത്.
കഴിഞ്ഞ വർഷം ഈ സീസണിൽ നേന്ത്രവാഴ കുലയ്ക്ക് കിലോഗ്രാമിന് 70 രൂപ വരെ വിപണി വില ലഭിച്ചിരുന്നെങ്കിൽ ഇത്തവണ 30 രൂപയോളം മാത്രമേ ലഭിക്കുന്നുള്ളൂ എന്ന് കർഷകർ പറയുന്നു. 16 രൂപയോളം വാഴ കന്നിനു മാത്രം ചെലവ് വരും എന്നും അധ്വാനവും മറ്റു ചെലവുകളും കണക്കു കൂട്ടിയാൽ വൻ നഷ്ടമാണ് കൃഷി എന്നും നേരത്തെ ആയിരവും രണ്ടായിരവും നേന്ത്രവാഴ കൃഷി ചെയ്തിരുന്നവർ പേരിന് നൂറ് വാഴകളിൽ കൃഷി ഒതുക്കി എന്നാണ് കർഷകരുടെ സങ്കടം.
നേരത്തെ ദിവസവും ലോഡ് കണക്കിന് വാഴക്കുല കയറ്റി പോയിരുന്ന വിഎഫ്പിസികെയുടെ കീഴിലുള്ള കാർഷിക സംഭരണ വിപണന കേന്ദ്രത്തിലും ഇതിന്റെ പ്രതിഫലനം കാണാനാകും. പരിചയ സമ്പന്നരായ തൊഴിലാളികളെ ലഭിക്കാതെ വന്നതോടെ അതിഥിത്തൊഴിലാളികളെ വച്ച് കൃഷി മുന്നോട്ട് കൊണ്ടു പോകുന്നതിനിടെ തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നും വൻതോതിൽ നേന്ത്രക്കുല ഇറക്കുമതി തുടങ്ങിയതോടെ ചിലവായ തുക പോലും ലഭിക്കാതെ കർഷകർ കൃഷി ഉപേക്ഷിച്ചു കൊണ്ടിരിക്കുകയാണ്.
കാലാവസ്ഥ വ്യതിയാനം മൂലം അപ്രതീക്ഷിതമായി ഉണ്ടാകുന്ന പ്രളയവും കൃഷിയെ കാര്യമായി ബാധിച്ചിട്ടുണ്ട്. ചെറുപുഴയിൽ ജല നിരപ്പ് ഉയർന്ന് ഉണ്ടാകുന്ന പ്രളയകാലം ഒഴിവാക്കി കൃഷി തുടരുന്നവരാണു ഈ ഭാഗത്തെ കർഷകർ. കുല വരാൻ പാകമാകുന്ന സമയം വെള്ളക്കെട്ടും കാറ്റും മൂലം കഴിഞ്ഞ വർഷങ്ങളിൽ നഷ്ടം സംഭവിച്ചിട്ടുണ്ട്. സർക്കാരിന്റെ ഭാഗത്തു നിന്നും പ്രത്യേക പരിഗണന നൽകി കൃഷി സംരക്ഷിക്കാൻ നടപടി സ്വീകരിക്കാതെ പിടിച്ചു നിൽക്കാൻ കഴിയില്ല എന്നാണ് കർഷകർ പറയുന്നത്.