വിദ്യാർഥികളുടെ മരണത്തിൽ വിറങ്ങലിച്ച് നാട്
കുറ്റ്യാടി∙ സുഹൃത്തുക്കളും അയൽവാസികളായ 2 വിദ്യാർഥികളുടെ മുങ്ങിമരണം നാടിനു നൊമ്പരമായി. ഇന്നലെ ഉച്ചയ്ക്ക് ഫുട്ബോൾ കളി കഴിഞ്ഞു കരിങ്ങാംകണ്ടി കടവിൽ കുളിക്കാനിറങ്ങിയ പാലേരി പാറക്കടവിലെ കൊളായിപൊയിൽ മജീദിന്റെ മകൻ മുഹമ്മദ് സിനാൻ (15), കുളമുള്ളകണ്ടി യൂസുഫിന്റെ മകൻ മുഹമ്മദ് റിസ്‍വാൻ (14) എന്നിവരാണ് മുങ്ങി

കുറ്റ്യാടി∙ സുഹൃത്തുക്കളും അയൽവാസികളായ 2 വിദ്യാർഥികളുടെ മുങ്ങിമരണം നാടിനു നൊമ്പരമായി. ഇന്നലെ ഉച്ചയ്ക്ക് ഫുട്ബോൾ കളി കഴിഞ്ഞു കരിങ്ങാംകണ്ടി കടവിൽ കുളിക്കാനിറങ്ങിയ പാലേരി പാറക്കടവിലെ കൊളായിപൊയിൽ മജീദിന്റെ മകൻ മുഹമ്മദ് സിനാൻ (15), കുളമുള്ളകണ്ടി യൂസുഫിന്റെ മകൻ മുഹമ്മദ് റിസ്‍വാൻ (14) എന്നിവരാണ് മുങ്ങി മരിച്ചത്. കൂട്ടുകാരോടൊപ്പം കടവിൽ കുളിക്കാനിറങ്ങിയപ്പോൾ മുങ്ങിത്താഴ്ന്ന റിസ്‌വാനെ രക്ഷിക്കാൻ സിനാൻ ശ്രമിക്കുന്നതിനിടെയാണ് ഇരുവരും കയത്തിൽ താഴ്ന്നത്.
കുട്ടികളുടെ ബഹളം കേട്ട് നാട്ടുകാർ എത്തി തിരച്ചിൽ ആരംഭിച്ചു. ഉടനെ പേരാമ്പ്രയിൽ നിന്ന് അഗ്നിരക്ഷാസേനയും കുറ്റ്യാടി ജനകീയ ദുരന്തനിവാരണ സേന പ്രവർത്തകരും കുതിച്ചെത്തി. പുഴയിൽ മുങ്ങിത്താഴ്ന്ന സ്ഥലത്തു നിന്ന് അരകിലോമീറ്റർ താഴെ നിന്നാണ് ഇരുവരെയും നാട്ടുകാർ കണ്ടെത്തിയത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ. കുറ്റ്യാടി ഗവ.ഹൈസ്കൂൾ 10ാം ക്ലാസ് വിദ്യാർഥികളാണ് ഇരുവരും. 10 വർഷം മുൻപ് ഇതേ കടവിൽ 3 വിദ്യാർഥികൾ മുങ്ങി മരിച്ചിരുന്നു.