കരിയാത്തും പാറയിൽ മലവെള്ളപ്പാച്ചിൽ; വിനോദസഞ്ചാരികൾ രക്ഷപ്പെട്ടു
കൂരാച്ചുണ്ട് ∙ ടൂറിസം മാനേജ്മെന്റ് കമ്മിറ്റിയുടെ കീഴിലുള്ള കരിയാത്തും പാറ ടൂറിസ്റ്റ് കേന്ദ്രത്തിലെ പാറക്കടവ് മേഖലയിൽ അപ്രതീക്ഷിതമായുണ്ടായ മലവെള്ളപ്പാച്ചിലിൽ കുടുങ്ങിയ വിനോദ സഞ്ചാരികൾ അദ്ഭുതകരമായി രക്ഷപ്പെട്ടു. കക്കയം വനഭൂമിയിലെ ശക്തമായ മഴയെ തുടർന്ന് ശങ്കരൻപുഴ, ഉരക്കുഴി പ്രദേശങ്ങളിൽ നിന്നു

കൂരാച്ചുണ്ട് ∙ ടൂറിസം മാനേജ്മെന്റ് കമ്മിറ്റിയുടെ കീഴിലുള്ള കരിയാത്തും പാറ ടൂറിസ്റ്റ് കേന്ദ്രത്തിലെ പാറക്കടവ് മേഖലയിൽ അപ്രതീക്ഷിതമായുണ്ടായ മലവെള്ളപ്പാച്ചിലിൽ കുടുങ്ങിയ വിനോദ സഞ്ചാരികൾ അദ്ഭുതകരമായി രക്ഷപ്പെട്ടു. കക്കയം വനഭൂമിയിലെ ശക്തമായ മഴയെ തുടർന്ന് ശങ്കരൻപുഴ, ഉരക്കുഴി പ്രദേശങ്ങളിൽ നിന്നു കരിയാത്തുംപാറ പുഴയിലൂടെ ശക്തമായ മലവെള്ളപ്പാച്ചിൽ ടൂറിസ്റ്റ് കേന്ദ്രമായ പാറക്കടവിൽ എത്തുകയായിരുന്നു.
ശങ്കരൻപുഴയിലെ വെള്ളം ഡാം മേഖലയിലേക്ക് ഒഴുകാത്തതിനാൽ കരിയാത്തുംപാറ പുഴയിലേക്കാണ് എത്തുന്നത്. കരിയാത്തുംപാറ പുഴ എത്തിച്ചേരുന്ന ജലസേചന വകുപ്പിന്റെ പെരുവണ്ണാമൂഴി റിസർവോയറിന്റെ ഭാഗമായ പാറക്കടവ് മേഖലയിലെ പുഴയിൽ ഒട്ടേറെ വിനോദ സഞ്ചാരികൾ ഉണ്ടായിരുന്നു. പുഴയിൽ പെട്ടെന്ന് ജലപ്രവാഹം വർധിച്ചതോടെ ടൂറിസ്റ്റുകൾ ഓടി കരയ്ക്കെത്തി രക്ഷപ്പെട്ടു. വ്യാഴാഴ്ചയും പുഴയിൽ വെള്ളത്തിന്റെ അളവ് വർധിച്ചിരുന്നു. പാറക്കടവ് ഭാഗത്ത് ആഴത്തിലുള്ള കയം ഉള്ളതിനാൽ ഈ പ്രദേശത്തേക്ക് സഞ്ചാരികൾക്കു പ്രവേശനമില്ല. പുഴയിൽ ഇറങ്ങുന്ന സഞ്ചാരികളുടെ സുരക്ഷയ്ക്കായി ഗൈഡുമാരെ നിയോഗിച്ചിട്ടുണ്ട്.