ഉള്ളിയേരി ∙ ഉള്ളിയേരി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ആവശ്യത്തിന് ഫാർമസിസ്റ്റില്ല, മരുന്ന് കിട്ടാൻ മണിക്കൂറുകൾ വരിനിന്ന് രോഗികൾ വലയുന്നു. നിത്യവും മുന്നൂറിലധികം ആളുകൾ എത്തുന്ന ആശുപത്രിയിൽ ആകെ 3 ഫാർമസിസ്റ്റാണ് വേണ്ടത്.ഇതിൽ ഒരാൾ സ്ഥിരം നിയമനവും മറ്റു 2 പേർ താൽക്കാലിക നിയമനവുമാണ്. ആശുപത്രി വികസന സമിതി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉള്ളിയേരി ∙ ഉള്ളിയേരി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ആവശ്യത്തിന് ഫാർമസിസ്റ്റില്ല, മരുന്ന് കിട്ടാൻ മണിക്കൂറുകൾ വരിനിന്ന് രോഗികൾ വലയുന്നു. നിത്യവും മുന്നൂറിലധികം ആളുകൾ എത്തുന്ന ആശുപത്രിയിൽ ആകെ 3 ഫാർമസിസ്റ്റാണ് വേണ്ടത്. ഇതിൽ ഒരാൾ സ്ഥിരം നിയമനവും മറ്റു 2 പേർ താൽക്കാലിക നിയമനവുമാണ്. ആശുപത്രി വികസന സമിതി നിയമിക്കുന്ന താൽക്കാലികക്കാരാണ് രണ്ടു പേർ. ഈ രണ്ടു പേരും ജോലി ഒഴിവാക്കി പോയതോടെയാണ് പ്രശ്നം രൂക്ഷമായത്. ഒരാളെ താൽക്കാലികമായി വച്ചിട്ടുണ്ട്. ഡോക്ടറെ കാണിച്ച് മരുന്ന് വാങ്ങിക്കാൻ നിൽക്കുന്നവർക്ക് യഥാസമയം മരുന്ന് കൊടുക്കാൻ 2 പേർ മതിയാകുന്നില്ല.

ഫാർമസിയുടെ മുൻപിൽ വൈകിട്ട് വരെ നീണ്ട ക്യൂ ഉണ്ടാകാറുണ്ട്. ഉള്ളിയേരി, നടുവണ്ണൂർ, കോട്ടൂർ, അത്തോളി പഞ്ചായത്തുകളിലെ ആളുകൾ ആശ്രയിക്കുന്ന ആശുപത്രി ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തിനു കീഴിലാണ്. പ്രശ്നം രൂക്ഷമായിട്ടും അധികൃതർ ശ്രദ്ധിക്കുന്നില്ലെന്നു ആക്ഷേപം ശക്തമാണ്. ഇന്നു ചേരുന്ന ആശുപത്രി വികസന സമിതിയിൽ ഇക്കാര്യം ചർച്ച ചെയ്യുമെന്നും രണ്ടാഴ്ചയ്ക്കുള്ളിൽ ആവശ്യത്തിന് ഫാർമസിസ്റ്റിനെ നിയമിച്ച് രോഗികൾ അനുഭവിക്കുന്ന കഷ്ടതയ്ക്ക് പരിഹാരം കാണുമെന്നും മെഡിക്കൽ ഓഫിസർ വിൻസന്റ് ജോർജ് പറഞ്ഞു.

English Summary:

Ulliyeri Community Health Centre is grappling with a severe shortage of pharmacists, leaving patients waiting for hours to receive essential medications. With only one permanent pharmacist for over 300 daily patients, the situation demands immediate attention from the Kerala Health Department.