കനത്ത മഴയിൽ കോഴിക്കോട് നഗരത്തിലും ജില്ലയുടെ വിവിധ ഭാഗങ്ങളിലും വെള്ളക്കെട്ട്
കോഴിക്കോട്∙ കനത്ത മഴയിൽ കോഴിക്കോട് നഗരത്തിലും ജില്ലയുടെ വിവിധ ഭാഗങ്ങളിലും വെള്ളക്കെട്ട്. കോഴിക്കോട് നഗരത്തിൽ ബീച്ച് ആശുപത്രിയിലുൾപ്പെടെ വെള്ളക്കെട്ടുണ്ടായതോടെ രോഗികൾ വലഞ്ഞു. ഒപി ടിക്കറ്റ് കൗണ്ടറിലടക്കം വെള്ളം കയറിയതിനാൽ ഇന്ന് രാവിലെ ആശുപത്രിയിൽ എത്തിയ രോഗികൾ വലഞ്ഞു. വെള്ളക്കെട്ടുണ്ടായതോടെ കഴിഞ്ഞ

കോഴിക്കോട്∙ കനത്ത മഴയിൽ കോഴിക്കോട് നഗരത്തിലും ജില്ലയുടെ വിവിധ ഭാഗങ്ങളിലും വെള്ളക്കെട്ട്. കോഴിക്കോട് നഗരത്തിൽ ബീച്ച് ആശുപത്രിയിലുൾപ്പെടെ വെള്ളക്കെട്ടുണ്ടായതോടെ രോഗികൾ വലഞ്ഞു. ഒപി ടിക്കറ്റ് കൗണ്ടറിലടക്കം വെള്ളം കയറിയതിനാൽ ഇന്ന് രാവിലെ ആശുപത്രിയിൽ എത്തിയ രോഗികൾ വലഞ്ഞു. വെള്ളക്കെട്ടുണ്ടായതോടെ കഴിഞ്ഞ രാത്രിയിൽ പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു. നഗരത്തിൽ മാവൂർ റോഡ്, ചിന്താവളപ്പ് എന്നിവിടങ്ങളിലും കോട്ടൂളി ഭാഗത്തുമാണ് റോഡിൽ വെള്ളം ഉയർന്നത്. പലയിടത്തും മരംവീണും ഗതാഗതം തടസ്സപ്പെട്ടു.
മലയോര മേഖലയിലും കനത്ത മഴയാണ് പെയ്തത്. രാത്രിയിൽ ഇടറോഡുകളിലുൾപ്പെടെ വെള്ളക്കെട്ട് ഉണ്ടായെങ്കിലും രാവിലെയോടെ വലിഞ്ഞു. ഇന്നലെ ഉച്ചതിരിഞ്ഞാണ് കനത്ത മഴ പെയ്യാൻ ആരംഭിച്ചത്. അതിശക്തമായ മഴയാണ് പലയിടത്തും പെയ്തത്. രാത്രിയിലും തുടർന്ന മഴ പുലർച്ചെയോടെയാണ് ശമിച്ചത്.