ബസ് പാലത്തിലെത്തിയപ്പോൾ പെട്ടെന്ന് ബ്രേക്ക് ചെയ്തു, പുഴയിലേക്ക് മറിഞ്ഞു; പേടിപ്പെടുത്തുന്ന കാഴ്ചകൾ
ഓമശ്ശേരി ∙ പുല്ലൂരാംപാറ കാളിയാമ്പുഴയിലേക്ക് കെഎസ്ആർടിസി ബസ് മറിഞ്ഞ് ഓമശ്ശേരി ശാന്തി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരുടെ മനസ്സിൽ നിന്ന് അപകട നിമിഷങ്ങൾ മായുന്നില്ല. ആനക്കാംപൊയിലിൽ നിന്നു തിരുവമ്പാടിക്ക് ടിക്കറ്റെടുത്തവരായിരുന്നു യാത്രക്കാരിൽ അധികവും. ഉച്ച സമയമായതിനാൽ ബസിൽ തിരക്കുണ്ടായിരുന്നില്ല.

ഓമശ്ശേരി ∙ പുല്ലൂരാംപാറ കാളിയാമ്പുഴയിലേക്ക് കെഎസ്ആർടിസി ബസ് മറിഞ്ഞ് ഓമശ്ശേരി ശാന്തി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരുടെ മനസ്സിൽ നിന്ന് അപകട നിമിഷങ്ങൾ മായുന്നില്ല. ആനക്കാംപൊയിലിൽ നിന്നു തിരുവമ്പാടിക്ക് ടിക്കറ്റെടുത്തവരായിരുന്നു യാത്രക്കാരിൽ അധികവും. ഉച്ച സമയമായതിനാൽ ബസിൽ തിരക്കുണ്ടായിരുന്നില്ല. മുപ്പതിലേറെപ്പേരാണു ബസിലുണ്ടായിരുന്നതെന്നും, ബസ് അമിതവേഗത്തിലായിരുന്നില്ലെന്നും ശാന്തി ആശുപത്രിയിൽ ചികിത്സയിലുള്ള ആനക്കാംപൊയിൽ കോച്ചുപറമ്പിൽ ജോസഫ് പറഞ്ഞു. ബസിനു സാധാരണ വേഗം മാത്രമാണ് ഉണ്ടായിരുന്നതെന്നു പുല്ലൂരാംപാറ കിളിയൻ തൊടുകയിൽ ഖമറുന്നീസയും പറയുന്നു. ബസ് പാലത്തിലെത്തിയപ്പോൾ പെട്ടെന്ന് ബ്രേക്ക് ചെയ്തതും കൈവരികൾ തകർത്ത് പുഴയിലേക്ക് മറിഞ്ഞതുമാണ് ഓർമയിലുള്ളത്. എതിരെ വാഹനം വന്നോ എന്നു വ്യക്തമല്ല. പലരും വെള്ളത്തിൽ വീണുകിടക്കുന്നതാണു പിന്നെ കണ്ടത്. കഴുത്തിലും ചെവിക്കും പരുക്കേറ്റ നിലയിലായിരുന്നു ഇരുവരും. ഓടിയെത്തിയവർ പെട്ടെന്നുതന്നെ ബസിൽ നിന്നു പുറത്തേക്കെടുത്തുവെന്ന് ഇരുവരും പറഞ്ഞു. ജോസഫിന്റെ ഭാര്യ എൽസി ജോസഫിനും സാരമല്ലാത്ത പരുക്കുണ്ട്.
തിരുവമ്പാടി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് മനോജ് സെബാസ്റ്റ്യനും അപകടത്തിൽ പരുക്കേറ്റ് ശാന്തി ആശുപത്രിയിൽ ചികിത്സയിലാണ്. മനോജിന്റെ വലതു ചെവിക്കാണു പരുക്ക്. ഭയാനകമായ കാഴ്ചയാണ് മനോജിന്റെ ഓർമയിൽ. പ്രായമായ ഒരു സ്ത്രീ മരച്ചില്ലകൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതു കണ്ടു. രക്ഷിക്കാൻ അവർ അപേക്ഷിക്കുന്നുണ്ടായിരുന്നു. ബസിലെ കണ്ടക്ടറും താനും ചേർന്ന് അവരെ വലിച്ചുകയറ്റാൻ ശ്രമിച്ചു. ചെവിയിൽ നിന്നു രക്തം വരുന്നുണ്ടായിരുന്നു.നാട്ടുകാരും അഗ്നിരക്ഷാ സേനയും എത്തിയതോടെയാണ് മുഴുവൻ പേരെയും പുറത്തെടുക്കാനായതെന്നും മനോജ് സെബാസ്റ്റ്യൻ പറഞ്ഞു. അടുത്ത് റോഡ് പണി നടക്കുന്നതിനാൽ അവിടെ ഉണ്ടായിരുന്ന ക്രെയിനും തൊഴിലാളികളും രക്ഷാപ്രവർത്തനത്തിന് ഏറെ സഹായകമായെന്നും യാത്രക്കാർ പറഞ്ഞു.
ബസിന് ഇൻഷുറൻസ് ഇല്ല
ഇന്നലെ അപകടത്തിൽപെട്ട കെഎസ്ആർടിസി ബസിന് ഇൻഷുറൻസ് ഇല്ല. 2020 സെപ്റ്റംബർ 26ന് ഇൻഷുറൻസ് കാലാവധി അവസാനിച്ചിരുന്നു. പുതുക്കിയിട്ടില്ല. ബസിന്റെ ഫിറ്റ്നസ് 2025 ഏപ്രിൽ വരെയുണ്ട്. 2010ൽ ആണ് വാഹനം റജിസ്റ്റർ ചെയ്തത്.
അടിയന്തര സാമ്പത്തിക സഹായം അനുവദിക്കണം
കാളിയാമ്പുഴ ബസ് അപകടത്തിൽ പരുക്കേറ്റ് വിവിധ ആശുപത്രികളിൽ കഴിയുന്നവർക്ക് അടിയന്തരമായി ചികിത്സാ സഹായം എത്തിക്കണമെന്ന് തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസണും ജില്ലാ പഞ്ചായത്ത് അംഗം ബോസ് ജേക്കബും ആവശ്യപ്പെട്ടു. സാധാരണക്കാരായ ആളുകളാണ് കോഴിക്കോട്ടെയും പരിസരത്തെയും ആശുപത്രികളിലായി ഉള്ളത്. അവർക്ക് സ്കാനിങ് തുടങ്ങിയ ചികിത്സയ്ക്കും പരിശോധനയ്ക്കും വൻതുക ചെലവാകുന്നുണ്ട്.
അതെല്ലാം വഹിക്കാൻ സാമ്പത്തിക ശേഷിയുള്ളവരല്ല. അതിനാൽ ചികിത്സച്ചെലവ് വഹിക്കാൻ സർക്കാർ തയാറാകണം. കെഎസ്ആർടിസിയും എംഎൽഎയും ഇതിനുള്ള നടപടികൾ സ്വീകരിക്കണം. മരിച്ചവരുടെ കുടുംബങ്ങൾക്കും അടിയന്തര സാമ്പത്തിക സഹായം അനുവദിക്കണമെന്നും ജനപ്രതിനിധികൾ ആവശ്യപ്പെട്ടു.