വാഹനാപകടം; ഓട്ടോയിൽ കുടുങ്ങിയ ഡ്രൈവറെ രക്ഷപ്പെടുത്തി
കോഴിക്കോട്∙ അപകടത്തെ തുടർന്ന് ഓട്ടോയിൽ കുടുങ്ങിയ ഡ്രൈവര്‍ മഹമൂദിനെ രക്ഷപ്പെടുത്തി. കൊയിലാണ്ടിയിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ഇലക്ട്രിക് ഓട്ടോയും എതിരെ വന്ന കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വെള്ളിയാഴ്ച രാവിലെ 7.30ന് ചെങ്ങോട്ടുകാവിൽ വച്ചാണ് സംഭവം. വിവരം അറിഞ്ഞ് കൊയിലാണ്ടിയിൽ നിന്നും

കോഴിക്കോട്∙ അപകടത്തെ തുടർന്ന് ഓട്ടോയിൽ കുടുങ്ങിയ ഡ്രൈവര്‍ മഹമൂദിനെ രക്ഷപ്പെടുത്തി. കൊയിലാണ്ടിയിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ഇലക്ട്രിക് ഓട്ടോയും എതിരെ വന്ന കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വെള്ളിയാഴ്ച രാവിലെ 7.30ന് ചെങ്ങോട്ടുകാവിൽ വച്ചാണ് സംഭവം.
വിവരം അറിഞ്ഞ് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തുമ്പോൾ ഓട്ടോയിൽ കുടുങ്ങിയ നിലയിലായിരുന്നു മഹമൂദ്. ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് വാഹനഭാഗം വേർപെടുത്തിയാണ് മഹമൂദിനെ പുറത്തെത്തിച്ചത്. അപകടത്തില്‍ ആർക്കും ഗുരുതര പരുക്കില്ല. എഎസ്ടിഒ എം.മജീദിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യു ഓഫിസർമാരായ എം.ജാഹിർ, കെ.ബി.സുകേഷ്, എൻ.പി.അനൂപ്, രജിലേഷ്, ഹോം ഗാർഡ് ബാലൻ എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.