കോഴിക്കോട് ∙ അക്ഷരങ്ങൾ പെയ്യാനൊരുങ്ങുകയാണ്. അറിവിന്റെ, കലയുടെ ഉത്സവമേളങ്ങളിലേക്കു സാഹിത്യനഗരം ഉണരുന്നു. മലയാള മനോരമ നവംബർ 1 മുതൽ 3 വരെ കോഴിക്കോട് കടപ്പുറത്തു നടത്തുന്ന ഹോർത്തൂസ് സാഹിത്യ–സാംസ്കാരികോത്സവത്തിന് ഒരുക്കങ്ങൾ ദ്രുതഗതിയിൽ മുന്നോട്ട്. യുനെസ്കോയുടെ സാഹിത്യനഗരപദവി നേടിയ കോഴിക്കോടിന്റെ

കോഴിക്കോട് ∙ അക്ഷരങ്ങൾ പെയ്യാനൊരുങ്ങുകയാണ്. അറിവിന്റെ, കലയുടെ ഉത്സവമേളങ്ങളിലേക്കു സാഹിത്യനഗരം ഉണരുന്നു. മലയാള മനോരമ നവംബർ 1 മുതൽ 3 വരെ കോഴിക്കോട് കടപ്പുറത്തു നടത്തുന്ന ഹോർത്തൂസ് സാഹിത്യ–സാംസ്കാരികോത്സവത്തിന് ഒരുക്കങ്ങൾ ദ്രുതഗതിയിൽ മുന്നോട്ട്. യുനെസ്കോയുടെ സാഹിത്യനഗരപദവി നേടിയ കോഴിക്കോടിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് ∙ അക്ഷരങ്ങൾ പെയ്യാനൊരുങ്ങുകയാണ്. അറിവിന്റെ, കലയുടെ ഉത്സവമേളങ്ങളിലേക്കു സാഹിത്യനഗരം ഉണരുന്നു. മലയാള മനോരമ നവംബർ 1 മുതൽ 3 വരെ കോഴിക്കോട് കടപ്പുറത്തു നടത്തുന്ന ഹോർത്തൂസ് സാഹിത്യ–സാംസ്കാരികോത്സവത്തിന് ഒരുക്കങ്ങൾ ദ്രുതഗതിയിൽ മുന്നോട്ട്. യുനെസ്കോയുടെ സാഹിത്യനഗരപദവി നേടിയ കോഴിക്കോടിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് ∙ അക്ഷരങ്ങൾ പെയ്യാനൊരുങ്ങുകയാണ്. അറിവിന്റെ, കലയുടെ ഉത്സവമേളങ്ങളിലേക്കു സാഹിത്യനഗരം ഉണരുന്നു. മലയാള മനോരമ നവംബർ 1 മുതൽ 3 വരെ കോഴിക്കോട് കടപ്പുറത്തു നടത്തുന്ന ഹോർത്തൂസ് സാഹിത്യ–സാംസ്കാരികോത്സവത്തിന് ഒരുക്കങ്ങൾ ദ്രുതഗതിയിൽ മുന്നോട്ട്. യുനെസ്കോയുടെ സാഹിത്യനഗരപദവി നേടിയ കോഴിക്കോടിന്റെ മണ്ണിലാണു ഹോർത്തൂസ് സാഹിത്യോത്സവത്തിനു തിരശീല ഉയരുന്നത്. മലയാളക്കരയിൽ ആദ്യമായി സാഹിത്യ സമ്മേളനത്തിനു വേദിയൊരുക്കിയ മനോരമയാണു ഹോർത്തൂസ് അണിയിച്ചൊരുക്കുന്നത് എന്നതാണു ചരിത്ര നിയോഗം.

ഭാഷാപോഷിണി രൂപീകരണത്തിനു മുന്നോടിയായി 1891ൽ കോട്ടയത്തു സംഘടിപ്പിച്ച കവിസമാജം എന്ന കൂട്ടായ്മയിലൂടെയാണു കേരളത്തിലെ ആദ്യത്തെ സാഹിത്യോത്സവം നടത്തിയത്. 133 വർഷങ്ങൾക്കിപ്പുറം ലോകത്തിന്റെ പല ഭാഗങ്ങളിലെ എഴുത്തുകാരെ സാഹിത്യപ്രേമികൾക്കു മുന്നിലേക്കു കൊണ്ടുവരുകയെന്ന ദൗത്യവും മനോരമ ഏറ്റെടുക്കുകയാണ്.  സാഹിത്യപ്രേമികൾ കാണാനാഗ്രഹിച്ച എഴുത്തുകാരും ചലച്ചിത്ര, സംഗീത പ്രതിഭകളും സാംസ്കാരികനായികാനായകരും വേദികളിലെത്തും.

ADVERTISEMENT

കോഴിക്കോട് കടപ്പുറത്തു നടക്കുന്ന സംവാദങ്ങളിൽ പുത്തൻ ആശയങ്ങൾ തിരയടിക്കും. ഏഴു വേദികളിലായി 120 സെഷനുകളിൽ മുന്നൂറിലധികം പ്രമുഖരാണു പങ്കെടുക്കാനെത്തുന്നത്.  ഇന്ത്യയിലെ എല്ലാ പ്രമുഖ പ്രസാധകരും പങ്കെടുക്കുന്ന പുസ്തകമേള, സംഗീതനിശകൾ, ഭക്ഷ്യമേള, കൊറിയയിൽ നിന്നുള്ള പ്രശസ്ത പാചകവിദഗ്ധൻ നേതൃത്വം നൽകുന്ന കുക്ക് സ്റ്റുഡിയോ, കുട്ടികൾക്കുള്ള പ്രത്യേക പവിലിയനുകൾ തുടങ്ങിയവ ഉണ്ടായിരിക്കും. 

 ഹോർത്തൂസിനു മുന്നോടിയായി കൊച്ചി ബിനാലെ മാതൃകയിൽ കലാവിഷ്കാരങ്ങളുടെ പ്രദർശനം 20നു കോഴിക്കോട് കടപ്പുറത്തു തുടങ്ങും. കൊച്ചി ബിനാലെയുടെ മുഖ്യശിൽപി ബോസ് കൃഷ്ണമാചാരി നേതൃത്വം നൽകും. കലാപ്രദർശനത്തിനുള്ള വേദിയുടെ നിർമാണം അതിവേഗം പുരോഗമിക്കുകയാണ്. 10,000 ചതുരശ്ര അടി വിസ്തീർണമുള്ള വേദിയിലാണു പ്രദർശനം. ഹോർത്തൂസ് സാഹിത്യ –സാംസ്കാരികോത്സവത്തിനുള്ള പത്തോളം പ്രധാനവേദികളുടെ നിർമാണവും അതിവേഗം പുരോഗമിക്കുന്നു. ഹോർത്തൂസിന്റെ വേദിയിലേക്ക് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അക്ഷരപ്രയാണങ്ങളും തുടങ്ങിക്കഴിഞ്ഞു.

സി.വി.ബാലകൃഷ്ണൻ

എന്റെ കോഴിക്കോട്, എന്റെ ഹോർത്തൂസ്: സി.വി.ബാലകൃഷ്ണൻ
എനിക്കു സ്വന്തം നഗരമെന്നു പറയാവുന്ന സ്ഥലമാണ് കോഴിക്കോട്. ഹോർത്തൂസ് സാംസ്കാരികോത്സവം വരുന്നത് എനിക്കു വ്യക്തിപരമായ സന്തോഷമാണ്. ഇത്തരം ഒത്തുചേരലുകൾ സമൂഹത്തിൽ ഉണർവുണ്ടാക്കുന്നു. ഹോർത്തൂസ് അതിനു സഹായകരമാകും. യുനെസ്കോയുടെ ആദ്യസാഹിത്യനഗരമായ എഡിൻബറോയിൽ പോയ അവസരത്തിൽ തിരിച്ചറിയാനായ സാഹിത്യപ്രവർത്തനങ്ങൾ എനിക്കു കോഴിക്കോട്ടും കാണാനായിട്ടുണ്ട്. കോഴിക്കോടിനു സാഹിത്യത്തിൽ സവിശേഷമായ പ്രധാന്യമുണ്ട്. മലയാള മനോരമ ഹോർത്തുസ് ആഘോഷത്തിൽ എനിക്കു പങ്കെടുക്കാനാകുന്നു എന്നത് അഭിമാനകരവുമാണ്. 

യുനെസ്കോ സാഹിത്യനഗരമായി പ്രഖ്യാപിച്ചതോടെ കോഴിക്കോടിനു കൂടുതൽ പ്രാധാന്യം കൈവന്നുവെന്നതു യാഥാർഥ്യമാണ്. പക്ഷേ, കോഴിക്കോട് പതിറ്റാണ്ടുകളായി സാഹിത്യനഗരമാണ്. പ്രധാന എഴുത്തുകാരെല്ലാം ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്ത നഗരമാണിത്. സാഹിത്യത്തെ സ്നേഹിക്കുന്ന വലിയൊരു സമൂഹമുണ്ട് ഇവിടെ. അതിന്റെ ഭാഗമായി 1970 മുതൽ കോഴിക്കോട്ട് ഞാനുമുണ്ട്. എനിക്കു വൈകാരികബന്ധമാണ് കോഴിക്കോട് നഗരവുമായുള്ളത്. എന്റെ ആദ്യരചനയുടെ പ്രകാശനം നടന്നത് ഈ നഗരത്തിലാണ്–കോഴിക്കോട് ആകാശവാണി നിലയത്തിൽ.

ADVERTISEMENT

1967ൽ പത്താം ക്ലാസ് വിദ്യാർഥിയായിരിക്കെ ഞാനെഴുതിയ 15 മിനിറ്റ് ദൈർഘ്യമുള്ള നാടകം ആയിരുന്നു ആ കൃതി. അതിനുശേഷമാണ് ഞാൻ ഈ നഗരത്തിലേക്കെത്തുന്നത്. അതു കെ.എ.കൊടുങ്ങല്ലൂരിനെ കാണാനായിരുന്നു. അന്ന് തുടങ്ങിയ ബന്ധം കോഴിക്കോടുമായി ഇപ്പോഴും തുടരുന്നു. പിന്നീട് അച്ചടിമേഖലയിലേക്കായി ആ ബന്ധം. പ്രസിദ്ധീകരണങ്ങളുമായി ബന്ധപ്പെട്ട് ആ ബന്ധം ഗാഢമായി തുടർന്നു. അങ്ങനെ കോഴിക്കോട്ടുകാരനായി മാറിയെന്നു പറയാം. പി.എം.താജ് അടുത്ത സുഹൃത്തായി മാറിയത് അങ്ങനെയാണ്. അദ്ദേഹത്തിന്റെ അമ്മാവൻ കെ.ടി.മുഹമ്മദിന്റെ പുതിയങ്ങാടിയിലെ വീട്ടിലും അദ്ദേഹത്തിന്റെ നാടക റിഹേഴ്സൽ ക്യാംപുകളിലും പങ്കെടുക്കാൻ പോകുമായിരുന്നു. 

കോഴിക്കോട് ബീച്ചിലെ സൈകോ മാസികയുടെ ഓഫിസ് അന്ന് കലാകാരന്മാരുടെയും ബുദ്ധിജീവികളുടെയും കേന്ദ്രമായിരുന്നു. ചെലവൂർ വേണുവിന്റെ നേതൃത്വത്തിൽ ബീച്ചിൽ ഇവിടെ ഒത്തുചേരുന്നവരേറെയായിരുന്നു. ഞാനും അതിന്റെ ഭാഗമായി. കോഴിക്കോട് പശ്ചാത്തലത്തിൽ പല കൃതികളും ഞാനെഴുതി. ‘ദിശ’ നോവൽ കോഴിക്കോട്  പശ്ചാത്തലമായി എഴുതി. പലരുമായും വ്യക്തിപരമായ ബന്ധം തുടർന്നു. എൻ.വി.കൃഷ്ണ വാരിയർ, എസ്.കെ.പൊറ്റെക്കാട്ട്, എം.ടി.വാസുദേവൻനായർ, എൻ.എൻ.കക്കാട്, ഗിരീഷ് പുത്തഞ്ചേരി, ഷെൽവി തുടങ്ങിയ ഒട്ടേറെ പേരുമായി ബന്ധം പുലർത്താൻ വഴി തുറന്നത് കോഴിക്കോടുമായുണ്ടായ ആത്മബന്ധമാണ്.

സിനിമാമേഖലയുമായി എന്റെ ബന്ധത്തിനും കോഴിക്കോടായിരുന്നു വേദിയായത്. ഇരട്ടക്കുട്ടികളുടെ അച്ഛൻ, കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്നീ 2 സിനിമകളുടെയും രചന കോഴിക്കോട്ടു വച്ചായിരുന്നു. അവയുടെ കുറേ ഭാഗങ്ങൾ ചിത്രീകരിച്ചതും ഈ നഗരത്തിൽതന്നെ. സത്യൻ അന്തിക്കാട്, ശ്രീനിവാസൻ തുടങ്ങിയവർക്കൊപ്പം സിനിമാചർച്ചകളുടെ നല്ല ഓർമകൾ ഈ നഗരം എനിക്കു സമ്മാനിച്ചിട്ടുണ്ട്.

കോഴിക്കോടു ചേവരമ്പലത്തെ വസതിയിൽ സൂക്ഷിച്ചിരിക്കുന്ന പുസ്തക ശേഖരത്തിനു മുൻപിൽ ഡോ. എസ്.നാഗേഷ്. ചിത്രം: മനോരമ

പുതിയ മുറി പണിയണം; പുസ്തകങ്ങൾ വയ്ക്കാൻ 
കോഴിക്കോട്∙ ഡോ.എസ്.നാഗേഷ് തന്റെ ചേവരമ്പലത്തെ വീടിന്റെ മുകൾനില വിശാലമായ ഹാളായി രൂപപ്പെടുത്തിയതുതന്നെ പുസ്തകങ്ങൾ മാത്രം സൂക്ഷിക്കാനായിരുന്നു. 1998ൽ ഈ വീടു നിർമിക്കുമ്പോൾ അതു ധാരാളമായി സൗകര്യപ്പെടുമെന്നായിരുന്നു വിശ്വാസം. ഇന്ന് ആ ഹാളും കടന്ന് പുസ്തകങ്ങൾ വീടിന്റെ സ്വീകരണമുറിയും പിന്നിട്ട് നാഗേഷിന്റെ കിടപ്പുമുറിയുടെ നല്ലൊരു ഭാഗവും അപഹരിച്ചുകഴിഞ്ഞു. ദേവഗിരി കോളജിൽനിന്ന് ഇംഗ്ലിഷ് വിഭാഗം മേധാവിയായി 2019ൽ വിരമിച്ചശേഷം ജീവിതം പൂർണമായും വായനയ്ക്കായി മാറ്റിവച്ചിരിക്കുന്ന അദ്ദേഹത്തിന് പുസ്തകശേഖരത്തിന് ഈ സ്ഥലം മതിയാവില്ലെന്ന് തീർച്ച. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ പ്രബേഷനറി ഓഫിസറുടെ അഭിമുഖത്തിന് ചെന്നൈയിൽ പോയ 1985ലാണ് മൂർ മാർക്കറ്റിൽ പഴയ പുസ്തകങ്ങളുടെ വൻശേഖരം കാണാനായത്. 

ADVERTISEMENT

ജോലി കിട്ടിയാൽ അവിടെനിന്ന് നല്ലൊരു പങ്ക് പുസ്തകം വാങ്ങണമെന്ന് മനസിലുറപ്പിച്ചെങ്കിലും അദ്ദേഹത്തിന് ജോലി കിട്ടിയപ്പോഴേക്കും അഗ്നിബാധയിൽ മൂർ ‍മാർക്കറ്റ് കത്തിയമർന്നിരുന്നു. അതിനു മുന്നേ 2 രൂപയ്ക്ക് അവിടെനിന്ന് എ.സി.ബ്രാഡ്‌ലിയുടെ ഷേക്സ്പിയർ കൃതികളുടെ സുപ്രസിദ്ധ പഠനം കരസ്ഥമാക്കിയിരുന്നു. പണം കൊടുത്തു വാങ്ങിയ പുസ്തകങ്ങളുടെ ഓർമയിൽ തിളക്കമാർന്നതായി അത് ഇന്നുമുണ്ട്. അരനൂറ്റാണ്ടായി തുടരുന്ന പുസ്തകം ശേഖരിക്കലിൽ ഇന്ന് 30,000 ലേറെ പുസ്തകങ്ങളായി. ഈ ശേഖരത്തിൽ ഇംഗ്ലിഷ് പുസ്തകങ്ങൾ മാത്രമേയുള്ളൂവെന്നതാണ് സവിശേഷത.

അതേസമയം മലയാളം പുസ്തകങ്ങളുടെ വിവർത്തനങ്ങൾ ഏറെയുണ്ട്. പുസ്തകങ്ങൾക്കു പുറമെ ആനുകാലികങ്ങളുടെ വലിയൊരു ശേഖരവും ഈ സമാഹാരത്തിലുണ്ട്. നാഗേഷിന്റെ ശേഖരത്തിൽ ഫിക്‌ഷനും നോൺ–ഫിക്‌ഷനും തുല്യപ്രാധാന്യമുണ്ടെന്നതാണ് മറ്റൊരു സവിശേഷത. നോൺ ഫിക്‌ഷനോടാണോ അദ്ദേഹത്തിന് അൽപം ഇഷ്ടം കൂടുതലെന്നും തോന്നും അവയുടെ വിപുലമായ സാന്നിധ്യം കാണുമ്പോൾ. അതിൽ ചരിത്രവും സാഹിത്യവിമർശനവും മറ്റുമുൾപ്പെടുന്നു. വായനയുടെ സമകാലിക ലോകത്തെ ഓരോ സ്പന്ദനവും ഈ വീട്ടിലെ അലമാരകളിലെ പുസ്തകങ്ങളിലൂടെ കടന്നുപോകുമ്പോൾ നമുക്കറിയാനാകും. 

മലയാള മനോരമ – ഹോർത്തൂസ് സാഹിത്യ ക്വിസ് 27ന് 
മലയാള മനോരമയുടെ കലാ, സാഹിത്യ, സാംസ്കാരിക ഉത്സവമായ ഹോർത്തൂസിനു മുന്നോടിയായി പ്രമുഖ ജ്വല്ലറി ഗ്രൂപ്പ് ആയ മെറാൾഡയുമായി സഹകരിച്ച് സാഹിത്യ ക്വിസ് നടത്തുന്നു. പ്രായപരിധിയില്ലാതെ നടത്തുന്ന ഈ ക്വിസ് മത്സരത്തിൽ രണ്ടു പേരുടെ ടീമിനു പേര് റജിസ്റ്റർ ചെയ്യാം. ഒന്നാം സമ്മാനം– 10,000 രൂപയുടെ പുസ്തകങ്ങൾ. രണ്ടാം സമ്മാനം: 7,500 രൂപയുടെ പുസ്തകങ്ങൾ. രണ്ടു മൂന്നാം സമ്മാനങ്ങൾ: 5,000 രൂപയുടെ പുസ്തകങ്ങൾ. മൊത്തം 27,500 രൂപയുടെ പുസ്തകങ്ങൾ. ഹോർത്തൂസിനോട് അനുബന്ധിച്ച് 26ന് തുടങ്ങുന്ന രാജ്യാന്തര പുസ്തകോത്സവത്തിൽ നിന്നു വിജയികൾക്ക് അവർ ഇഷ്ടമുള്ള പുസ്തകങ്ങൾ തിരഞ്ഞെടുക്കാൻ അവസരം. (മത്സരത്തിന്റെ വിശദാംശങ്ങൾ പിന്നാലെ)

നിങ്ങൾക്കു വായിക്കാം, ഈ 5 പുസ്തകങ്ങൾ 
∙ റീഡിങ് ലോലിത ഇൻ ടെഹ്റാൻ (അസർ നഫീസി)
∙ ദ് ട്രിപ് ടു ഇക്കോ സ്പ്രിങ് (ഒളീവിയ ലാങ്)
∙ ജയിംസ് (പെർസിവൽ എവററ്റ്)
∙ ഗ്രേറ്റ് ബുക്സ് (ഡേവിഡ് ഡെൻബി)
∙ എ ജന്റിൽമാൻ ഇൻ മോസ്കോ (അമോർ ടോൾസ്)

കലയും സാഹിത്യവും ആഘോഷമാക്കാൻ മനോരമ ഹോർത്തൂസ് രാജ്യാന്തര സാഹിത്യ, സാംസ്കാരികോത്സവം 2024 നവംബർ 1 മുതൽ 3 വരെ കോഴിക്കോട് ബീച്ചിൽ നടക്കും. സാന്റാമോണിക്ക, ജെയിൻ യൂണിവേഴ്സിറ്റി തുടങ്ങിയവരാണ് പ്രായോജകർ.

English Summary:

Kozhikode will host the grand Hortus Literary and Cultural Festival from November 1st to 3rd, organized by Malayalam Manorama. This event celebrates literature, art, and culture with renowned personalities, book fairs, musical nights, and more. The festival also features a parallel art exhibition curated by Bose Krishnamachari.