കോഴിക്കോട്∙ പി.എസ്.ശ്രീധരൻ പിള്ളയ്ക്കും എ.കെ.ബാലനും ഒപ്പം ഗവ. ലോ കോളജിൽ പഠിക്കുന്ന കാലത്തേ തുടങ്ങിയതാണ് അഭിഭാഷകനായ എടത്തൊടി രാധാകൃഷ്ണന്റെ പുസ്തകക്കമ്പം. അടിയന്തരാോവസ്ഥയെ വിമർശിച്ച് വിധിപ്രസ്താവം പുറപ്പെടുവിച്ചു ശ്രദ്ധേയനായ ജസ്റ്റിസ് എച്ച്.ആർ.ഖന്ന എഴുതിയ ഇന്ത്യൻ ഭരണഘടനയാണ് പുസ്തകങ്ങളെ കുറിച്ചു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ പി.എസ്.ശ്രീധരൻ പിള്ളയ്ക്കും എ.കെ.ബാലനും ഒപ്പം ഗവ. ലോ കോളജിൽ പഠിക്കുന്ന കാലത്തേ തുടങ്ങിയതാണ് അഭിഭാഷകനായ എടത്തൊടി രാധാകൃഷ്ണന്റെ പുസ്തകക്കമ്പം. അടിയന്തരാോവസ്ഥയെ വിമർശിച്ച് വിധിപ്രസ്താവം പുറപ്പെടുവിച്ചു ശ്രദ്ധേയനായ ജസ്റ്റിസ് എച്ച്.ആർ.ഖന്ന എഴുതിയ ഇന്ത്യൻ ഭരണഘടനയാണ് പുസ്തകങ്ങളെ കുറിച്ചു പറയുമ്പോൾ അദ്ദേഹത്തിന്റെ നാവിൽ വരുന്ന ആദ്യനാമം. അടിയന്തരാവസ്ഥക്കാലത്തായിരുന്നു എടത്തൊടിയുടെ ലോ കോളജിലെ പഠനവും–1975 മുതൽ 1978 വരെ.പിന്നീട് പലയിടങ്ങളിൽനിന്നായി വാങ്ങിക്കൂട്ടിയ പുസ്തകങ്ങൾ ഇപ്പോൾ 20,000 വരും. ബേപ്പൂരിലെ വീട്ടിൽതന്നെ അതു പലയിടങ്ങളിലായാണ് അദ്ദേഹം സൂക്ഷിച്ചിരിക്കുന്നത്.

അതിനു പുറമേ നഗരത്തിൽ തന്റെ അഭിഭാഷക ഓഫിസിലും പുസ്തകങ്ങളുണ്ട്. തന്റെ ശേഖരത്തിൽനിന്നു നല്ലൊരു പങ്ക് പുസ്തകങ്ങൾ അദ്ദേഹം നാട്ടിലെ 2 വായനശാലകൾക്കു സംഭാവന നൽകുകയും ചെയ്തിട്ടുണ്ട്. അഭിഭാഷകവൃത്തിയോടു ബന്ധപ്പെട്ട പുസ്തകങ്ങൾക്കൊപ്പം സാഹിത്യത്തിലെ ഒട്ടുമിക്ക കൃതികളും കൈവശപ്പെടുത്തിയ വായനക്കാരനാണ് രാധാകൃഷ്ണൻ. മുടങ്ങാതെ പുസ്തകചർച്ചകളിൽ പങ്കെടുക്കുന്ന അദ്ദേഹം മാസംതോറും നല്ലൊരു തുക പുതിയ പുസ്തകങ്ങൾ വാങ്ങാനും ചെലവഴിക്കുന്നു.

ADVERTISEMENT

പുസ്തകങ്ങളെ കുറിച്ചു സംസാരിച്ചു തുടങ്ങുമ്പോൾ അഭിഭാഷകലോകത്തിൽനിന്നു വേറിട്ട ഒരാളെയായിരിക്കും അദ്ദേഹത്തിൽനിന്നു നമുക്കു കേൾക്കാനാവുക. അതിൽ കുമാരനാശാന്റെ കതികളെക്കുറിച്ചും മലയാള സാഹിത്യത്തിലെ പുതിയ എഴുത്തുകാരെക്കുറിച്ചും അറിയാനാകും. ഇംഗ്ലിഷ് പുസ്തകങ്ങളുടെ നല്ലൊരു ശേഖരവും അദ്ദേഹത്തിനു സ്വന്തമാണ്. ചരിത്രവും ജീവചരിത്രവും ഇതിൽ നല്ലൊരിടം നേടിയിട്ടുണ്ട്. വായനയോടുള്ള കൊതി തീരാത്ത എടത്തൊടി രാധാകൃഷ്ണൻ പുതിയ പുസ്തകങ്ങൾ തേടിയുള്ള യാത്രയിലാണെന്നും പറയാം.

എടത്തൊടി രാധാകൃഷ്ണൻ നിർദേശിക്കുന്നു, നിങ്ങൾ വായിച്ചിരിക്കേണ്ട 5 പുസ്തകങ്ങൾ:
1. കൊളീഷൻ ഇയേഴ്സ്  (പ്രണബ് മുഖർജി)
2. അംബേദ്കർ എ ലൈഫ് (ശശി തരൂർ)
3. എന്റെ ഘാതകരുടെ കഥ (തരുൺ തേജ്പാൽ)
4. ഫിറോസ് ദ് ഫൊർഗൊട്ടൺ ഗാന്ധി (ബെർട്ടിൽ ഫോക്)
5. ദ് റെഡ് സാരി (ജാവിയർ മോറോ)

ADVERTISEMENT

കലയും സാഹിത്യവും ആഘോഷമാക്കാൻ മനോരമ ഹോർത്തൂസ് രാജ്യാന്തര സാഹിത്യ, സാംസ്കാരികോത്സവം 2024 നവംബർ 1 മുതൽ 3 വരെ കോഴിക്കോട് ബീച്ചിൽ നടക്കും. സാന്റാമോണിക്ക, ജെയിൻ യൂണിവേഴ്സിറ്റി തുടങ്ങിയവരാണ് പ്രായോജകർ.

English Summary:

This article delves into the remarkable life of Edathody Radhakrishnan, a Kozhikode-based advocate with an unwavering passion for books. From his early days at law school during India's Emergency period to amassing an extensive personal library, Radhakrishnan's love for literature shines through. Discover his diverse reading interests, impactful book donations, and insightful recommendations for your next read.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT