യുവതി ബസിൽ കുഴഞ്ഞുവീണു; രക്ഷകരായി ആശുപത്രിയിലേക്ക് പാഞ്ഞ് ജീവനക്കാർ
പേരാമ്പ്ര∙ കുഴഞ്ഞുവീണ യാത്രക്കാരിയുമായി പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയിലേക്ക് കുതിച്ച് സ്വകാര്യ ബസ്. കോഴിക്കോട് കുറ്റ്യാടി റൂട്ടില്‍ ഓടുന്ന കെഎല്‍ 56 എന്‍ 5229 അദ്‌നാന്‍ ബസാണ് വെള്ളിയാഴ്ച ഉച്ചക്ക് ഒന്നരയോടെ യുവതിയുമായി ആശുപത്രിയിലേക്ക് പാഞ്ഞെത്തിയത്. കുറ്റ്യാടിയില്‍ നിന്നും കോഴിക്കോടേക്ക് യാത്ര

പേരാമ്പ്ര∙ കുഴഞ്ഞുവീണ യാത്രക്കാരിയുമായി പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയിലേക്ക് കുതിച്ച് സ്വകാര്യ ബസ്. കോഴിക്കോട് കുറ്റ്യാടി റൂട്ടില്‍ ഓടുന്ന കെഎല്‍ 56 എന്‍ 5229 അദ്‌നാന്‍ ബസാണ് വെള്ളിയാഴ്ച ഉച്ചക്ക് ഒന്നരയോടെ യുവതിയുമായി ആശുപത്രിയിലേക്ക് പാഞ്ഞെത്തിയത്.
കുറ്റ്യാടിയില്‍ നിന്നും കോഴിക്കോടേക്ക് യാത്ര ചെയ്ത സ്ത്രീക്ക് പേരാമ്പ്ര ബസ് സ്റ്റാന്റിൽ എത്തിയപ്പോള്‍ അപസ്മാരം ഉണ്ടാവുകയായിരുന്നു. തുടര്‍ന്ന് ഡ്രൈവര്‍ ആദിസുരേഷ് ബസ് പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയിലേക്ക് എത്തിച്ചു.
യുവതിക്ക് ഇടയ്ക്കിടെ അപസ്മാരം ഉണ്ടായതിനാൽ അപ്പോൾ ആളെ തിരിച്ചറിയാൻ കഴിഞ്ഞില്ല. വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസും ആശുപത്രിയില്‍ എത്തി. നരിപ്പറ്റ സ്വദേശിനിയാണ് അപസ്മാര രോഗമുണ്ടായ യുവതി.