കോഴിക്കോട് : ഇനി 13 ദിവസങ്ങൾ മാത്രമേയുള്ളൂ. കടൽക്കാറ്റേറ്റ് കഥ പറഞ്ഞ് സാഹിത്യത്തിന്റെ ലോകസഞ്ചാരികൾക്കൊപ്പം മൂന്നു ദിനരാത്രങ്ങൾ ചെലവഴിക്കാനുള്ള അവസരം ഇതാ എത്തിക്കഴിഞ്ഞു. നവംബർ 1 മുതൽ 3 വരെ കോഴിക്കോട് കടപ്പുറത്ത് മലയാള മനോരമ ഒരുക്കുന്ന ഹോർത്തൂസ് കലാ സാഹിത്യോത്സവത്തിനായി കാത്തിരിക്കുകയാണ് വായനാ സമൂഹം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൂന്നു ദിവസം മുതിർന്നവർ വായനയ്ക്കും സംവാദത്തിനുമായി സമയം കണ്ടെത്തുമ്പോൾ കുഞ്ഞുങ്ങൾ എന്തുചെയ്യും.   കുട്ടികൾക്കും യങ് അഡൽറ്റ് വിഭാഗത്തിലുള്ളവർക്കുമായി അനേകം പരിപാടികളും ഹോർത്തൂസിന്റെ ഭാഗമായി നടക്കാനിരിക്കുകയാണ്.  കളിയും കഥ പറച്ചിലും പാട്ടും നൃത്തവും ചായംപൂശലുമടക്കം അനേകം സർഗാത്മക പരിപാടികൾ ഉൾക്കൊള്ളുന്ന സെഷനുകളാണ് കുട്ടികൾക്കായി ഒരുങ്ങുന്നത്.

ADVERTISEMENT

ലവ് ദ വേൾഡ് ടുഡേ മൂവ്മെന്റിലൂടെ ഇന്ത്യയിൽ ശ്രദ്ധേയയായ ദിപ്ന ദര്യാനാനി, കണക്കിന്റെ കളികളുമായി കുട്ടികളുടെ മനം കവർന്ന ഗൗരവ് ഭട്നാകർ തുടങ്ങി രാജ്യത്തിനകത്തും പുറത്തുമുള്ള അനേകം പ്രതിഭകൾ കുട്ടികളുമായി സംവദിക്കാനും ക്രിയാത്മക പരിപാടികൾ നടത്താനുമായി വരുന്നുണ്ട്.കലയും സാഹിത്യവും സംവാദവുമെല്ലാം മുതിർന്നവരുടേതു മാത്രമല്ല, കുഞ്ഞുങ്ങളുടേതു കൂടിയാണ്. അതുകൊണ്ട് മലയാള മനോരമ ഹോർത്തൂസിൽ പ്രത്യേക കിഡ്സ് പവലിയൻ തന്നെ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്.

സാഹിത്യ ക്വിസിന് റജിസ്റ്റർ ചെയ്യാം
മലയാള മനോരമയുടെ കലാ സാഹിത്യോത്സവമായ ഹോർത്തൂസിനോട് അനുബന്ധിച്ച് പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ മെറാൾഡയുമായി ചേർന്നു പൊതുജനങ്ങൾക്കായി സാഹിത്യ ക്വിസ് മത്സരം നടത്തുന്നു. മലയാള സാഹിത്യം, ഇന്ത്യൻ സാഹിത്യം, വിശ്വ സാഹിത്യം എന്നീ വിഷയങ്ങൾ ഉൾപ്പെടുത്തി നടക്കുന്ന ക്വിസ് മത്സരത്തിൽ 2 പേരുള്ള ടീമായി പ്രായഭേദമെന്യേ ആർക്കും പങ്കെടുക്കാം. 

ADVERTISEMENT

27ന് ഉച്ചയ്ക്ക് 2ന് നടക്കാവിലെ മലയാള മനോരമ ഓഫിസിലാണ് മത്സരം.  ക്യൂ ഫാക്ടറി നോളജ് സർവീസ് ആണു മത്സരങ്ങൾ നിയന്ത്രിക്കുന്നത്. സ്നേഹജ് ശ്രീനിവാസ് ആണു ക്വിസ് മാസ്റ്റർ. പ്രാഥമിക റൗണ്ടിൽ നിന്നു വിജയികളായി ഫൈനലിൽ എത്തുന്ന 4 ടീമുകൾക്കായി ആകെ 27,500 രൂപയുടെ പുസ്തകങ്ങളാണു സമ്മാനമായി ലഭിക്കുക. 

 ഒന്നാം സ്ഥാനക്കാർക്ക് 10,000 രൂപോയുടെയും രണ്ടാം സ്ഥാനക്കാർക്ക് 7500 രൂപയുടെയും പുസ്തകങ്ങൾ തിരഞ്ഞെടുക്കാം. രണ്ടു ടീമുകൾക്ക് മൂന്നാം സമ്മാനം (5000 രൂപയുടെ പുസ്തകങ്ങൾ വീതം) സ്വന്തമാക്കാം. മത്സരത്തിന് ഗൂഗിൾ ഫോം വഴി റജിസ്റ്റർ ചെയ്യാം. റജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും 70125 69672 എന്ന വാട്സാപ് നമ്പറിൽ ബന്ധപ്പെടാം.   ഗൂഗിൾ ഫോം വഴി റജിസ്റ്റർ ചെയ്യാൻ ഇതോടൊപ്പമുള്ള ക്യൂആർ കോഡ് സ്കാൻ ചെയ്യുക.

ADVERTISEMENT

കലയും സാഹിത്യവും ആഘോഷമാക്കാൻ മനോരമ ഹോർത്തൂസ് രാജ്യാന്തര സാഹിത്യ, സാംസ്കാരികോത്സവം 2024 നവംബർ 1 മുതൽ 3 വരെ കോഴിക്കോട് ബീച്ചിൽ നടക്കും. സാന്റാമോണിക്ക, ജെയിൻ യൂണിവേഴ്സിറ്റി തുടങ്ങിയവരാണ് പ്രായോജകർ.

English Summary:

The Hortus Literature Festival returns to Kozhikode Beach from November 1st to 3rd, offering a captivating experience for literature lovers of all ages. Hosted by Malayala Manorama, the festival boasts international authors, engaging discussions, creative workshops for children, and a literary quiz with exciting prizes.