വടകര∙ മലയാളം, ഇംഗ്ലിഷ് ഭാഷാ ഗവേഷണത്തിനും പഠനത്തിനും ഉതകുന്ന പുസ്തകങ്ങൾ കൊണ്ട് സമ്പന്നമാണ് ഡോ. സി.പി.ശിവദാസിന്റെ ലൈബ്രറി. കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇംഗ്ലിഷ് വിഭാഗം തലവനായിരുന്ന അദ്ദേഹത്തിന്റെ മരണത്തിനു ശേഷം മകനും കണ്ണൂർ എസ്എൻ കോളജ് പ്രിൻസിപ്പലുമായ ഡോ. സി.പി.സതീഷ് വീട്ടിലെ മുറിയിൽ പരിപാലിച്ചു വരുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വടകര∙ മലയാളം, ഇംഗ്ലിഷ് ഭാഷാ ഗവേഷണത്തിനും പഠനത്തിനും ഉതകുന്ന പുസ്തകങ്ങൾ കൊണ്ട് സമ്പന്നമാണ് ഡോ. സി.പി.ശിവദാസിന്റെ ലൈബ്രറി. കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇംഗ്ലിഷ് വിഭാഗം തലവനായിരുന്ന അദ്ദേഹത്തിന്റെ മരണത്തിനു ശേഷം മകനും കണ്ണൂർ എസ്എൻ കോളജ് പ്രിൻസിപ്പലുമായ ഡോ. സി.പി.സതീഷ് വീട്ടിലെ മുറിയിൽ പരിപാലിച്ചു വരുന്ന ഗ്രന്ഥാലയത്തി‍ൽ മൂവായിരത്തിലധികം പുസ്തകങ്ങളുണ്ട്. സാഹിത്യം, സ്പോർട്സ്, കഥ, കവിത എന്നു വേണ്ട വൈവിധ്യങ്ങളുടെ ലിപികൾ നിറയെ ഇവിടെ കാണാം.

1960 മുതലാണ് പുസ്തക ശേഖരണം തുടങ്ങിയത്. 100 വർഷത്തിലധികം പഴക്കമുള്ള കുറെ ഗ്രന്ഥങ്ങൾ, ഭാഷാ നിഘണ്ടുക്കൾ, ഒടുവിൽ ഡിജിറ്റൽ കോപ്പി വരെ സമാഹരിച്ചത് സതീഷിന്റെ കാലത്തുകൂടിയാണ്. സതീഷ് പുസ്തകങ്ങൾ ശേഖരിക്കാൻ തുടങ്ങിയിട്ട് കാൽ നൂറ്റാണ്ടു കഴിഞ്ഞു. 1960 മുതലുള്ള ആനുകാലികങ്ങളുടെ വൻശേഖരവും ഇതിനൊപ്പമുണ്ട്. അച്ഛന്റെ ഗ്രന്ഥ ശേഖരത്തിൽ പലതും സതീഷിന്റെ അധ്യാപക – ഗവേഷണ ജീവിതത്തിനും സഹായകമായിട്ടുണ്ട്. പിഎച്ച്ഡി എടുക്കുമ്പോൾ വിഷയം അമേരിക്കൻ സ്പോർട്സ് സാഹിത്യമായിരുന്നു.

ADVERTISEMENT

ഇതിനു വേണ്ടി സതീഷ് ഹൈദരാബാദിലെ അമേരിക്കൻ സ്റ്റഡീസ് റിസർച് സെന്ററിൽ നിന്നു വാങ്ങിയ അൻപതോളം പുസ്തകങ്ങളുണ്ട്. ഇതും ഗവേഷണ വിദ്യാർഥികൾക്ക് പ്രിയമാകുന്ന തരത്തിലുള്ളതാണ്. ജോലി കിട്ടിയ കാലം മുതൽ‌ പുസ്തകം വാങ്ങി വായിക്കുന്ന 2 തലമുറയുടെ വാതിലാണ് ഇവിടെ തുറക്കുന്നത്. വായനയുടെയും എഴുത്തിന്റെയും വിശാലമായ ലോകത്തായിരുന്നു ശിവദാസ്. 14 കൊല്ലം കോളജുകളിലും 25 കൊല്ലം യൂണിവേഴ്സിറ്റികളിലും വിവിധ നിലയിൽ പ്രവർത്തിക്കുന്നിതിനിടയിലാണ് എഴുത്തും വായനയും ഒരുപോലെ കൊണ്ടുപോയിരുന്നത്. വിരമിച്ച ശേഷം കണ്ണൂർ യൂണിവേഴ്സിറ്റി ഇംഗ്ലിഷ് വിഭാഗം തലവനായും ബെംഗളൂരു യൂണിവേഴ്സിറ്റിയിൽ വിസിറ്റിങ് പ്രഫസറായും പ്രവർത്തിച്ചു. അച്ഛന്റെ സ്മാരകമായി ഒരു ഗ്രന്ഥാലയം ഒരുക്കാനുള്ള ശ്രമം തുടങ്ങിയതായി സതീഷ് പറഞ്ഞു.

വീടിന്റെ മുകളിൽ 500 ചതുരശ്ര അടിയുള്ള മുറി ഇതിനായി പണിതിട്ടുണ്ട്. ആറു മാസത്തിനു ശേഷം ഔദ്യോഗികമായി വിരമിച്ച ശേഷം ലൈബ്രറിയുടെ പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകാനാണ് തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. 

ADVERTISEMENT

സി.പി.സതീഷ് നിർദേശിക്കുന്നു, നിങ്ങൾ വായിച്ചിരിക്കേണ്ട 5 പുസ്തകങ്ങൾ: 1. മഹാഭാരതം 2. ഒരു ദേശത്തിന്റെ കഥ(എസ്.കെ.പൊറ്റെക്കാട്ട്) 3. വതറിങ് ഹൈറ്റ്സ്(എമിലി ബ്രോണ്ടി) 4. വൺ ഹൺഡ്രസ് യേഴ്സ് ഓഫ് സോളിറ്റ്യൂഡ്(മാർകേസ്) 5. ദ യൂനിവേഴ്സൽ ബെയ്സ്ബോൾ അസോസിയേഷൻ(റോബർട്ട് കൂവർ)

English Summary:

This article highlights the remarkable book collection of Dr. C.P. Sivadas, former Head of English at Calicut University, which is now curated by his son, Dr. C.P. Satheesh, Principal of SN College, Kannur. The collection, boasting over 3000 books spanning various genres, serves as a testament to Dr. Sivadas' lifelong passion for literature and learning. The article also details Dr. Satheesh's plan to establish a formal library in his father's memory.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT