കോഴിക്കോട്∙ ട്രാക്കുകളിൽ ജോലി ചെയ്യുന്നവർക്ക് ട്രെയിൻ വരുമ്പോൾ മുന്നറിയിപ്പു നൽകാൻ രക്ഷക് സംവിധാനം ഒരുക്കണമെന്ന് റെയിൽവേ ജീവനക്കാർ. അഡീഷനൽ ഡിവിഷനൽ റെയിൽവേ മാനേജർ (എഡിആർഎം) എസ്.ജയകൃഷ്ണൻ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വിവിധ വിഭാഗം ജീവനക്കാരുമായി നടത്തിയ സേഫ്റ്റി സംവാദിലാണ് ഈ ആവശ്യമുയർന്നത്. തൊഴിൽ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ ട്രാക്കുകളിൽ ജോലി ചെയ്യുന്നവർക്ക് ട്രെയിൻ വരുമ്പോൾ മുന്നറിയിപ്പു നൽകാൻ രക്ഷക് സംവിധാനം ഒരുക്കണമെന്ന് റെയിൽവേ ജീവനക്കാർ. അഡീഷനൽ ഡിവിഷനൽ റെയിൽവേ മാനേജർ (എഡിആർഎം) എസ്.ജയകൃഷ്ണൻ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വിവിധ വിഭാഗം ജീവനക്കാരുമായി നടത്തിയ സേഫ്റ്റി സംവാദിലാണ് ഈ ആവശ്യമുയർന്നത്. തൊഴിൽ, സുരക്ഷാ ഉപകരണങ്ങളുടെ നിലവാരം ഉറപ്പാക്കുക, കോഴിക്കോട് സ്റ്റേഷനിൽ മെഡിക്കൽ ബൂത്ത് സ്ഥാപിക്കുക എന്നീ ആവശ്യങ്ങളും ഉയർന്നു.

വിവിധ വിഭാഗങ്ങളിലെ ഓഫിസർമാരും ഫീൽഡ് സ്റ്റാഫും പങ്കെടുത്തു. സ്റ്റേഷൻ ഡയറക്ടർ ബർജാസ് അഹമദ്, സ്റ്റേഷൻ മാനേജർ സി.കെ.ഹരീഷ്, ചീഫ് കമേഴ്സ്യൽ ഇൻസ്പെക്ടർ ഖലീൽ റഹ്മാൻ എന്നിവർ പ്രസംഗിച്ചു. സ്റ്റേഷൻ നവീകരണ പ്രവൃത്തികളുടെ പുരോഗതിയും എഡിആർഎം വിലയിരുത്തി. റെയിൽവേ മന്ത്രിയുടെ നിർദേശപ്രകാരം റെയിൽവേ ബോർഡിന്റെ പുതിയ സംവിധാനമാണ് ഈ ചർച്ച. പാലക്കാട് ഡിവിഷനിൽ രണ്ടാമത്തെ ചർച്ചയാണ് ഇന്നലെ നടന്നത്. ജീവനക്കാരുടെ ആവശ്യങ്ങളും അഭിപ്രായങ്ങളും എഡിആർഎം ബോർഡിനു കൈമാറും. 

ADVERTISEMENT

ദുരിതയാത്ര വിവരിച്ചു യാത്രക്കാർ
കോഴിക്കോട്∙ ആഴ്ചയിൽ 4 ദിവസം സർവീസ് നടത്തുന്ന സ്പെഷൽ ട്രെയിൻ പ്രതിദിനമാക്കുക, യാത്രക്കാരുടെ തിരക്കു പരിഗണിച്ച് ട്രെയിനുകളിൽ കോച്ചുകളുടെ എണ്ണം കൂട്ടുക, വന്ദേഭാരതിന് കറന്റ് റിസർവേഷൻ സൗകര്യം അനുവദിക്കുക... യാത്രക്കാരിൽനിന്ന് നേരിട്ട് അഭിപ്രായങ്ങൾ അറിയാൻ അഡീഷനൽ ഡിവിഷനൽ റെയിൽവേ മാനേജർ എസ്.ജയകൃഷ്ണൻ എത്തിയപ്പോൾ കോഴിക്കോട് സ്റ്റേഷനിൽ യാത്രക്കാർ പരാതികളും ആവശ്യങ്ങളും അവതരിപ്പിച്ചു.

ഇന്നലെ സ്റ്റേഷനിലെത്തിയ എഡിആർഎം സ്റ്റേഷനിലെ യാത്രക്കാരിൽനിന്നു പരാതി കേൾക്കാൻ തീരുമാനിച്ചതു മുൻകൂട്ടി അറിയിച്ചിരുന്നില്ല. വിവിധ വിശ്രമ കേന്ദ്രങ്ങളിലും നേരിട്ടെത്തി അദ്ദേഹം യാത്രക്കാരോട് വിവരങ്ങൾ ചോദിച്ചറിയുകയായിരുന്നു. ഷൊർണൂർ – കണ്ണൂർ റൂട്ടിലെ യാത്രാക്ലേശം യാത്രക്കാർ എഡിആർഎമ്മിനു മുന്നിൽ അവതരിപ്പിച്ചു.

English Summary:

Concerned about rising accidents, railway employees in Kozhikode have demanded a system to alert track workers of approaching trains. This and other safety demands, including a medical booth, were presented to Additional Divisional Railway Manager (ADRM) S. Jayakrishnan during a safety dialogue.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT