മോദിയുടെ നയങ്ങൾ ഏതാനും വ്യവസായ സുഹൃത്തുക്കൾക്കായി: പ്രിയങ്ക ഗാന്ധി
ഈങ്ങാപ്പുഴ∙ അഞ്ചോ ആറോ വൻകിട വ്യവസായ സുഹൃത്തുക്കൾക്കു വേണ്ടിയാണ് മോദിയും ബിജെപി സർക്കാരും രാജ്യത്തിന്റെ നയങ്ങൾ രൂപപ്പെടുത്തുന്നതെന്ന് പ്രിയങ്ക ഗാന്ധി ആരോപിച്ചു. വയനാട് പാർലമെന്റ് മണ്ഡലത്തിലുൾപെട്ട തിരുവമ്പാടി നിയമസഭാ മണ്ഡലത്തിലെ യുഡിഎഫ് തിരഞ്ഞെടുപ്പു പ്രചാരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അവർ.

ഈങ്ങാപ്പുഴ∙ അഞ്ചോ ആറോ വൻകിട വ്യവസായ സുഹൃത്തുക്കൾക്കു വേണ്ടിയാണ് മോദിയും ബിജെപി സർക്കാരും രാജ്യത്തിന്റെ നയങ്ങൾ രൂപപ്പെടുത്തുന്നതെന്ന് പ്രിയങ്ക ഗാന്ധി ആരോപിച്ചു. വയനാട് പാർലമെന്റ് മണ്ഡലത്തിലുൾപെട്ട തിരുവമ്പാടി നിയമസഭാ മണ്ഡലത്തിലെ യുഡിഎഫ് തിരഞ്ഞെടുപ്പു പ്രചാരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അവർ. സാധാരണക്കാരായ ജനങ്ങൾക്കു വേണ്ടിയല്ല ഈ സർക്കാരിന്റെ നയങ്ങൾ. കർഷകർക്കു പ്രഖ്യാപിച്ച താങ്ങുവിലകൾ ഇന്നും പ്രഖ്യാപനത്തിലൊതുങ്ങിയിരിക്കുകയാണ്.
ആദിവാസികളുടെ ഭൂമി വൻകിട വ്യവസായികൾക്കു പതിച്ചുനൽകുന്നു. ആരോഗ്യ, വിദ്യാഭ്യാസ മേഖലയിലെ സർക്കാർ ഇടപെടലുകൾ കുറയുന്നു. റബർ കർഷകരോടും ദയ കാട്ടിയില്ല. മെഡിക്കൽ കോളജ് ബോർഡിലൊതുങ്ങി. നോട്ടുനിരോധനം തീർത്ത ദുരിതങ്ങൾ ഇനിയുമകന്നിട്ടില്ല. പരിസ്ഥിതി ലോല പ്രദേശങ്ങളായി പെട്ടെന്നൊരു ദിവസം വരുന്ന പ്രഖ്യാപനങ്ങൾ കർഷകർക്കു തിരിച്ചടിയാകുന്നു. അതേസമയം വികസന സാധ്യതകളുള്ള വിനോദസഞ്ചാരമേഖലയെ തഴയുകയും ചെയ്യുന്നു.
മനുഷ്യനും മൃഗങ്ങളുമായി സംഘർഷം നിലനിൽക്കുന്ന മേഖലകളിൽ പരിഹാര നടപടികളായിട്ടില്ല. രാഹുൽ ഇക്കാര്യത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകളിൽ സമ്മർദം ചെലുത്തിയിരുന്നു. ഉരുൾപൊട്ടൽ വയനാട് ഇന്നോളം സാക്ഷ്യം വഹിച്ചിട്ടില്ലാത്ത ദുരന്തമായിരുന്നു. എന്നാൽ വയനാട് സന്ദർശിച്ച പ്രധാനമന്ത്രി ഇനിയും സഹായം അനുവദിച്ചിട്ടില്ല. ഹൃദയത്തിൽ സ്നേഹവും ആത്മാർഥതയും സൂക്ഷിക്കാതെ ഇത്തരം പ്രകടനങ്ങളിൽ കാര്യമില്ലെന്ന് ഈ അനുഭവം തെളിയിക്കുന്നു.
കഴിഞ്ഞ 10 വർഷമായി നമ്മുടെ നാട്ടിൽ ജനങ്ങളോടുള്ള ബഹുമാനമില്ലായ്മയാണ് പ്രകടമാകുന്നതെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി. സ്വതന്ത്രഭാരതം കെട്ടിപ്പടുത്തത് സ്നേഹം, സാഹോദര്യം, നീതി, മതനിരപേക്ഷത തുടങ്ങിയ മൂല്യങ്ങളിലാണെങ്കിൽ ഇന്നു നാം ഇതേ മൂല്യങ്ങൾക്കുവേണ്ടി പോരാടുന്ന സാഹചര്യത്തിലെത്തിയിരിക്കുകയാണ്.
രാഹുലിന്റെ ശരികൾ ആദ്യം തിരിച്ചറിഞ്ഞത് വയനാട്ടുകാർ: പ്രിയങ്ക
ഈങ്ങാപ്പുഴ ∙ രാജ്യമൊട്ടുക്കും രാഹുൽഗാന്ധിക്കെതിരായ പ്രചാരണം അഴിച്ചുവിട്ട സമയത്തുതന്നെ വയനാട് മണ്ഡലത്തിൽനിന്ന് വൻ ഭൂരിപക്ഷത്തോടെ അദ്ദേഹത്തെ വിജയിപ്പിച്ചത് നിങ്ങൾ കൊടുത്ത മറുപടിയാണെന്ന് പ്രിയങ്ക ഗാന്ധി. ലോകം മുഴുവൻ എതിർത്ത സമയത്താണ് രാഹുലിനെ നിങ്ങൾ വോട്ടു ചെയ്തു വിജയിപ്പിച്ചത്. അത് അദ്ദേഹത്തിന്റെ നിലപാടുകൾ ശരിയാണെന്ന് ലോകത്തെ ബോധ്യപ്പെടുത്തി.
സത്യത്തിലുറച്ചതാണ് അദ്ദേഹത്തിന്റെ നിലപാടുകളെന്ന് ലോകം തിരിച്ചറിയും മുൻപേ തിരിച്ചറിഞ്ഞവരാണ് നിങ്ങൾ. അതിനു ഞങ്ങളുടെ കുടുംബം വയനാട്ടുകാരോട് എന്നും കടപ്പെട്ടവരാണെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു. നിങ്ങൾ അന്നു പകർന്ന ധൈര്യമാണ് രാഹുൽഗാന്ധിക്ക് ഇന്ത്യയൊട്ടുക്കും കിലോമീറ്ററുകളോളം സഞ്ചരിക്കാനും തന്റെ നിലപാടുകൾ തുറന്നുപറയാനും പ്രേരണയായത്. ജനങ്ങളും നേതാക്കളും തമ്മിലുള്ള ഏറ്റവും നല്ല ബന്ധത്തിന്റെ ഉദാഹരണമാണ് വയനാട്.