കടലായ് ഉത്സവം; അക്ഷരങ്ങളുടെ, സംഗീതത്തിന്റെ, അഭിനയത്തിന്റെ, ചിത്രശിൽപകലകളുടെ ഉത്സവകാലത്തിന് ഇന്നു തിരിതെളിയും
കോഴിക്കോട്∙ അക്ഷരങ്ങളുടെ, സംഗീതത്തിന്റെ, അഭിനയത്തിന്റെ, ചിത്രശിൽപകലകളുടെ ഉത്സവകാലത്തിന് ഇന്നു തിരിതെളിയുകയാണ്. ഓപ്പൺ സ്റ്റേജ് മുതൽ വടക്കോട്ട് കൾചറൽ ബീച്ചിൽ വരെ പരന്നുകിടക്കുകയാണ് ഹോർത്തൂസ് വേദികൾ. ഉദ്ഘാടന ചടങ്ങിനു ശേഷം ഇന്നു വൈകിട്ട് 6.30ന് സാഹിത്യോത്സവ വേദിയിൽ ലേസർ ഷോ അരങ്ങേറും. കോഴിക്കോടിന്റെ

കോഴിക്കോട്∙ അക്ഷരങ്ങളുടെ, സംഗീതത്തിന്റെ, അഭിനയത്തിന്റെ, ചിത്രശിൽപകലകളുടെ ഉത്സവകാലത്തിന് ഇന്നു തിരിതെളിയുകയാണ്. ഓപ്പൺ സ്റ്റേജ് മുതൽ വടക്കോട്ട് കൾചറൽ ബീച്ചിൽ വരെ പരന്നുകിടക്കുകയാണ് ഹോർത്തൂസ് വേദികൾ. ഉദ്ഘാടന ചടങ്ങിനു ശേഷം ഇന്നു വൈകിട്ട് 6.30ന് സാഹിത്യോത്സവ വേദിയിൽ ലേസർ ഷോ അരങ്ങേറും. കോഴിക്കോടിന്റെ സാഹിത്യചരിത്രവും വർത്തമാനങ്ങളും അടിസ്ഥാനമാക്കിയുള്ള ലേസർ ഷോ ഒരുക്കുന്നത് കാലിക്കറ്റ് അഡ്–വെഞ്ചേഴ്സാണ്. സാംസ്കാരികവേദിയിൽ ഹരികുമാർ ശിവന്റെ ഫ്യൂഷൻ മ്യൂസിക് അരങ്ങേറും.
ചെറു സിനിമയെന്ന വലിയ കാൻവാസ്
കോഴിക്കോട്∙ മലയാളക്കരയിൽനിന്ന് രാജ്യാന്തര തലത്തിൽ ശ്രദ്ധേയനായ ചിത്രകാരനും സിനിമ സംവിധായകനുമായ കെ.എം.മധുസൂദനന്റെ സാന്നിധ്യം മലയാള മനോരമ ഹോർത്തൂസ് കലാസാഹിത്യോത്സവ വേദിയിലെ കൊച്ചി ബിനാലെ പവിലിയനിൽ ശ്രദ്ധേയമായി മാറുകയാണ്. ചിത്രങ്ങൾക്കും ശിൽപങ്ങൾക്കും ഇൻസ്റ്റലേഷനുകൾക്കും ഒപ്പം കെ.എം.മധുസൂദനന്റെ 7 മിനിറ്റ് ദൈർഘ്യമുള്ള റേസർ ബ്ലഡ് ആൻഡ് അദർ ടെയിൽസ് എന്ന ചെറുസിനിമയുടെ പ്രദർശനവും ബിനാലെ പവിലിയനിലെ വിഡിയോ ബൂത്തിൽ നടക്കുന്നുണ്ട്.
കേരളത്തിലെ ഒരു ബാർബർ ഷോപ്പിലെ ചുമരിൽ തൂങ്ങിക്കിടക്കുന്ന മാർക്സ്, ഏംഗൽസ്, ലെനിൻ എന്നിവരുടെ ചിത്രങ്ങളിലൂടെയാണ് ചിത്രം മുന്നോട്ടു പോകുന്നത്. രാഷ്ട്രീയചരിത്രം ഉള്ളിൽ നുരഞ്ഞുപൊങ്ങുന്ന ബാർബറായ സദാശിവന്റെ കസേരയിൽ ഒരു ദിവസം വന്നു കയറുന്നത് ഇൻസ്പെക്ടർ നാരായണനാണ്. പ്രശസ്ത ഛായാഗ്രാഹകൻ എം.ജെ.രാധാകൃഷ്ണനാണ് ഈ ചിത്രത്തിന്റെ ക്യാമറ നിർവഹിച്ചിരിക്കുന്നത്. രാജീവൻ അയ്യപ്പനാണ് ശബ്ദവും സംഗീതവും.
കമ്യൂണിസ്റ്റ് പാർട്ടിയുടെ ഉയിർത്തെഴുന്നേൽപിന്റെ കഥ കൂടിയാണ് സംഭാഷണം ഇല്ലാത്ത ഈ ചിത്രത്തിലൂടെ മധുസൂദനൻ വരച്ചിടുന്നത്. 2008ൽ മികച്ച സിനിമയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ദേശീയ ചലച്ചിത്ര പുരസ്കാരവും നേടിയ ബയോസ്കോപ് എന്ന സിനിമയുടെ സംവിധായകനാണ് ചിത്രകാരൻ കെ.എം.മധുസൂദനൻ. ജർമനിയിലെയും ന്യൂയോർക്കിലെയും ഫിലിം ഫെസ്റ്റുകളിലും ബയോസ്കോപ് പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
കലയും സാഹിത്യവും ആഘോഷമാക്കാൻ മനോരമ ഹോർത്തൂസ് രാജ്യാന്തര സാഹിത്യ, സാംസ്കാരികോത്സവം 2024 നവംബർ 1 മുതൽ 3 വരെ കോഴിക്കോട് ബീച്ചിൽ. സാന്റാമോണിക്ക, ജെയിൻ യൂണിവേഴ്സിറ്റി തുടങ്ങിയവരാണ് പ്രായോജകർ. സന്ദർശിക്കുക: https://manoramahortus.com/