സുരക്ഷാജീവനക്കാരില്ല; നാദാപുരം താലൂക്ക് ആശുപത്രിയിൽ ചികിത്സ മുടങ്ങിയേക്കും
നാദാപുരം ∙ രണ്ടാഴ്ചയായി ആവശ്യത്തിനു സുരക്ഷാ ജീവനക്കാർ ഇല്ലാത്ത താലൂക്ക് ആശുപത്രിയിൽ ഉടൻ ജീവനക്കാരെ നിയമിക്കാത്ത പക്ഷം അത്യാഹിത വിഭാഗം പ്രവർത്തനം മുടങ്ങും. ആശുപത്രിയിലെ ഡോക്ടർമാർ ബന്ധപ്പെട്ടവരെ ഇക്കാര്യം അറിയിച്ചു.രാത്രി പല വിധത്തിലുള്ള പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നെന്നാണു പരാതി. ഒരു ഡോക്ടർ മാത്രമാണു

നാദാപുരം ∙ രണ്ടാഴ്ചയായി ആവശ്യത്തിനു സുരക്ഷാ ജീവനക്കാർ ഇല്ലാത്ത താലൂക്ക് ആശുപത്രിയിൽ ഉടൻ ജീവനക്കാരെ നിയമിക്കാത്ത പക്ഷം അത്യാഹിത വിഭാഗം പ്രവർത്തനം മുടങ്ങും. ആശുപത്രിയിലെ ഡോക്ടർമാർ ബന്ധപ്പെട്ടവരെ ഇക്കാര്യം അറിയിച്ചു.രാത്രി പല വിധത്തിലുള്ള പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നെന്നാണു പരാതി. ഒരു ഡോക്ടർ മാത്രമാണു രാത്രി ഡ്യൂട്ടിയിൽ ഉണ്ടാകുക. കഴിഞ്ഞ ദിവസം രോഗിയുടെ കൂടെയെത്തിയ ആൾ വനിത ഡോക്ടറുടെ മുറിയുടെ വാതിലിനു മുട്ടി ശല്യം ചെയ്തത് അടക്കമുള്ള കാര്യങ്ങൾ ഡോക്ടർമാർ മെഡിക്കൽ സൂപ്രണ്ടിനെ അറിയിച്ചു.
പൊലീസിൽ പരാതി നൽകിയതാണെങ്കിലും സ്ഥിരമായി മരുന്നു കഴിച്ചു കൊണ്ടിരിക്കുന്ന ആളാണെന്നും മറ്റുമുള്ള പരിഗണനയിലാണ് കേസ് എടുക്കേണ്ടതില്ലെന്നു തീരുമാനിച്ചത്. 4 സുരക്ഷാ ജീവനക്കാർ ആവശ്യമായ ആശുപത്രിയിൽ ഇപ്പോൾ ഒരാൾ മാത്രമാണുള്ളത്.സുരക്ഷാ ജീവനക്കാരായി ഇതു വരെ ജോലി ചെയ്തവരെ തുടർന്നും നിയമിക്കണമെന്നാണ് എൽഡിഎഫിന്റെയും തൂണേരി ബ്ലോക്ക് പഞ്ചായത്തിന്റെയും ആവശ്യം. ഇവർ വിമുക്ത ഭടന്മാരല്ല. എന്നാൽ, വിമുക്ത ഭടന്മാരെ മാത്രമേ സുരക്ഷാ ജീവനക്കാരായി സർക്കാർ ആശുപത്രികളിൽ നിയമിക്കാവൂ എന്ന് ഉത്തരവ് ഇറക്കിയത് സർക്കാരാണെന്നും ഇതിനു വിരുദ്ധമായി പ്രവർത്തിക്കാൻ കഴിയില്ലെന്നുമാണ് കെജിഎംഒഎയുടെയും ഡിഎംഒയുടെയും നിലപാട്.
എച്ച്എംസി യോഗം 2ന്
നാദാപുരം ∙ താലൂക്ക് ആശുപത്രിയിൽ 2 തവണ മുടങ്ങിയ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി (എച്ച്എംസി) യോഗം നവംബർ 2നു ചേരും. ഡിഎംഒയും യോഗത്തിൽ പങ്കെടുക്കും. സുരക്ഷാ ജീവനക്കാരുടെ നിയമനമായിരിക്കും പ്രധാന ചർച്ച.