റോഡിൽ വാഹനക്കുരുക്ക്; ഗതാഗതം നിയന്ത്രിച്ച യുവാക്കൾ കുരുക്ക് മുറുക്കി
വടകര ∙ വാഹനക്കുരുക്കിൽ വീർപ്പുമുട്ടുന്ന ജില്ലാ ആശുപത്രി റോഡിൽ 4 യുവാക്കളുടെ വക ‘ട്രാഫിക് നിയന്ത്രണം’. നാൽവർ സംഘം നടത്തിയ ‘കേളികൾ’ കാരണം നാലു റോഡിലും നീണ്ട വാഹന നിരയായി.നാട്ടുകാർ വിവരം നൽകിയതിനെ തുടർന്ന് പൊലീസ് എത്തിയപ്പോൾ വന്ന കാറിൽ എല്ലാവരും മുങ്ങി.ഇന്നലെ വൈകിട്ട് ആശുപത്രി റോഡും മോഡൽ പോളി റോഡും

വടകര ∙ വാഹനക്കുരുക്കിൽ വീർപ്പുമുട്ടുന്ന ജില്ലാ ആശുപത്രി റോഡിൽ 4 യുവാക്കളുടെ വക ‘ട്രാഫിക് നിയന്ത്രണം’. നാൽവർ സംഘം നടത്തിയ ‘കേളികൾ’ കാരണം നാലു റോഡിലും നീണ്ട വാഹന നിരയായി.നാട്ടുകാർ വിവരം നൽകിയതിനെ തുടർന്ന് പൊലീസ് എത്തിയപ്പോൾ വന്ന കാറിൽ എല്ലാവരും മുങ്ങി.ഇന്നലെ വൈകിട്ട് ആശുപത്രി റോഡും മോഡൽ പോളി റോഡും ചേരുന്ന ഭാഗത്തായിരുന്നു ഇവരുടെ ഗതാഗത നിയന്ത്രണം. കവലയിൽ നാലു ഭാഗത്തു നിന്നും വരുന്ന വാഹനങ്ങളെ പലപ്പോഴും പിടിച്ചു വച്ചു.അര മണിക്കൂർ പിന്നിടുമ്പോഴേക്കും നാലു റോഡിലും വാഹനക്കുരുക്കായി. പൊലീസ് എത്തി ഗതാഗതം നേരെയാക്കി. ഇവരുടെ കാറിന്റെ നമ്പർ നാട്ടുകാർ പൊലീസിന് നൽകിയിട്ടുണ്ട്. ഉടമയെ കണ്ടെത്തി നടപടിയെടുക്കണമെന്ന ആവശ്യമുയർന്നു.