ശുദ്ധീകരണശാല നിർമിച്ചില്ല; ചോറോട് ജലനിധി പദ്ധതി പ്രവർത്തനം വൈകുന്നു
വടകര ∙ കുരിക്കിലാട് മലയിൽ 20 ലക്ഷം ലീറ്റർ ശുദ്ധജലം സംഭരിക്കുന്ന ടാങ്ക് ഒരുങ്ങിയെങ്കിലും ശുദ്ധീകരണശാലയുടെ പണി തുടങ്ങാത്തതു കൊണ്ട് ചോറോട് പഞ്ചായത്തിൽ ജലനിധി പദ്ധതി പ്രവർത്തനം വൈകുന്നു. പുതുതായി 7,543 പേർ ഗുണഭോക്താക്കളായുള്ള പദ്ധതിക്കു വേണ്ടി 40 കോടിയോളം രൂപയാണ് ചെലവഴിക്കുന്നത്. ഈ ടാങ്കിൽ നിന്ന്

വടകര ∙ കുരിക്കിലാട് മലയിൽ 20 ലക്ഷം ലീറ്റർ ശുദ്ധജലം സംഭരിക്കുന്ന ടാങ്ക് ഒരുങ്ങിയെങ്കിലും ശുദ്ധീകരണശാലയുടെ പണി തുടങ്ങാത്തതു കൊണ്ട് ചോറോട് പഞ്ചായത്തിൽ ജലനിധി പദ്ധതി പ്രവർത്തനം വൈകുന്നു. പുതുതായി 7,543 പേർ ഗുണഭോക്താക്കളായുള്ള പദ്ധതിക്കു വേണ്ടി 40 കോടിയോളം രൂപയാണ് ചെലവഴിക്കുന്നത്. ഈ ടാങ്കിൽ നിന്ന് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വെള്ളം എത്തിക്കാൻ പൈപ്പ് സ്ഥാപിക്കുന്ന ജോലികൾ നടക്കുന്നുണ്ടെങ്കിലും വേളം പഞ്ചായത്തിലെ ശുദ്ധീകരണ ശാലയിൽനിന്നു വെള്ളം കാപ്പുമല ടാങ്കിൽ എത്തിച്ച് കുരിക്കിലാട് മലയിലേക്കു വിതരണം ചെയ്യുന്ന ജോലികൾ തുടങ്ങിയിട്ടില്ല.ശുദ്ധീകരണശാലയുണ്ടാക്കി റോഡരികിലൂടെ പൈപ്പ് സ്ഥാപിക്കുന്ന ജോലി റോഡ് മുറിക്കുന്നതു സംബന്ധിച്ച തർക്കം മൂലം നീളുകയാണ്. ഇതിനു പരിഹാരം കാണാതെ നിർമാണം തുടങ്ങാൻ കഴിയില്ല.