സ്ലാബ് ഇല്ല: കടിയങ്ങാട് അങ്ങാടിയിൽ അപകടം തൊട്ടരികെ
കടിയങ്ങാട് ∙ ഓവുചാലുകൾക്ക് മുകളിൽ സ്ലാബ് ഇല്ല കടിയങ്ങാട് അങ്ങാടിയിൽ അപകടം പതിയിരിക്കുന്നു. കടിയങ്ങാട് –പെരുവണ്ണാമൂഴി റോഡ് ജംക്‌ഷനിൽ കുറ്റ്യാടി –പേരാമ്പ്ര റോഡിൽ പേരാമ്പ്ര ഭാഗത്തേക്കുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം ഓവുചാലിന് പല സ്ഥലങ്ങളിലും സ്ലാബ് ഇല്ലാതെ കാട് നിറഞ്ഞ് കിടക്കുകയാണ്.കാട്

കടിയങ്ങാട് ∙ ഓവുചാലുകൾക്ക് മുകളിൽ സ്ലാബ് ഇല്ല കടിയങ്ങാട് അങ്ങാടിയിൽ അപകടം പതിയിരിക്കുന്നു. കടിയങ്ങാട് –പെരുവണ്ണാമൂഴി റോഡ് ജംക്‌ഷനിൽ കുറ്റ്യാടി –പേരാമ്പ്ര റോഡിൽ പേരാമ്പ്ര ഭാഗത്തേക്കുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം ഓവുചാലിന് പല സ്ഥലങ്ങളിലും സ്ലാബ് ഇല്ലാതെ കാട് നിറഞ്ഞ് കിടക്കുകയാണ്. കാട് പിടിച്ച് കിടക്കുന്നത് കാരണം ഓവുചാൽ ഉണ്ടെന്നറിയാതെ യാത്രക്കാർ പലപ്പോഴും ഓവുചാലിൽ വീണ് അപകടത്തിൽ പെടുകയാണ്. സ്ലാബ് ഇല്ലാത്തതിനാൽ പ്രായമായവരും കുട്ടികളും ഓവുചാൽ മറികടക്കാൻ പ്രയാസപ്പെടുകയാണ്.
ഈ ഭാഗത്ത് തെരുവ് വിളക്കുകൾ പൂർണമായും നിലച്ചതോടെ രാത്രി ഇവിടെയെത്തുന്ന യാത്രക്കാർ ഓവുചാൽ ഉണ്ടെന്നറിയാതെ വീണ് പലപ്പോഴും അപകടത്തിൽ പെടുകയാണ്. കഴിഞ്ഞ ദിവസം രാത്രി ടൗണിൽ എത്തിയ യാത്രക്കാരന് ഓവുചാലിൽ വീണു പരുക്കേറ്റിരുന്നു. പല സമയങ്ങളിലും ഇത്തരത്തിൽ അപകടത്തിൽ പെടുന്നവരെ ആശുപത്രിയിൽ എത്തിക്കേണ്ടി വന്നിട്ടുണ്ടെന്ന് ടൗണിലെ ഓട്ടോ ഡ്രൈവർമാരാർ പറയുന്നു. എത്രയും പെട്ടെന്ന് കാടുകൾ വെട്ടി നീക്കി ഓവുചാലുകൾ പൂർണമായും സ്ലാബിട്ട് മൂടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.