താമരശേരിയിൽ വൻ മയക്കുമരുന്ന് വേട്ട; എംഡിഎംഎയുമായി പിടിയിൽ
കോഴിക്കോട് ജില്ലയിലെ കുപ്രസിദ്ധ മയക്കുമരുന്ന് വിൽപനക്കാരനായ താമരശ്ശേരി,കോരങ്ങാട് കേളന്മാർകണ്ടി വീട്ടിൽ മാമു എന്ന മുഹമ്മദ് ഷബീർ(35) നെയാണ് 97 ഗ്രാം MDMA യുമായി കോഴിക്കോട് റൂറൽ എസ്.പി , പി.നിധിൻ രാജ് ഐ.പി.എസ് ൻ്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്..ഇന്ന് കാലത്ത്..8.മണിയോടെ ആണ് പ്രതിയുടെ വീട്ടിലെ ബെഡ്

കോഴിക്കോട്∙ മയക്കുമരുന്ന് വിൽപനക്കാരനായ താമരശേരി, കോരങ്ങാട് കേളന്മാർകണ്ടി വീട്ടിൽ മാമു എന്ന മുഹമ്മദ് ഷബീറിനെ 97 ഗ്രാം എംഡിഎംഎയുമായി പിടികൂടി. പ്രതിയുടെ വീട്ടിലെ ബെഡ് റൂമിൽ കട്ടിലിനു അടിയിൽ സൂക്ഷിച്ച നിലയിൽ ആയിരുന്നു മയക്ക് മരുന്ന്.വർഷങ്ങളായി കോഴിക്കോട് ,വയനാട് ജില്ലകളിൽ മയക്ക് മരുന്ന് വിൽപന നടത്തുന്ന ഇയാൾ ആദ്യമായാണ് പിടിയിൽ ആവുന്നത്. ബെംഗലൂരുവിൽ നിന്നും ഡൽഹിയിൽ നിന്നും കാരിയർമാർ മുഖേന എത്തിക്കുന്ന മയക്ക് മരുന്ന് വിൽപന നടത്തുന്നതിന് ചെറുപ്പക്കാരുടെ ഒരു സംഘം തന്നെ ഇയാളുടെ കൂടെയുണ്ട്.
മയക്ക് മരുന്ന് വിൽപന നടത്തി കിട്ടുന്ന പണം ഉപയോഗിച്ച് ആർഭാട ജീവിതം നയിക്കുന്നത് ആണ് ഇയാളുടെ രീതി. അടുത്തിടെ താമരശേരിയിൽ തുടങ്ങിയ കാർ വാഷിങ് സെന്ററിന് വേണ്ടി ഇത്തരത്തിൽ സ്വരൂപിച്ച പണം ഉപയോഗിച്ചതായി ഇയാൾ പൊലീസിനോട് പറഞ്ഞു. പിടികൂടിയ മയക്ക് മരുന്നിനു വിപണിയിൽ 3 ലക്ഷത്തോളം വില വരും.