നാടകം നാടകപ്രവർത്തകരുടെ മാത്രം ആവശ്യമായി മാറി: ജോയ് മാത്യു
കോഴിക്കോട് ∙ നാടകം കളിക്കാനും കാണാനും ആളുകൾ കുറഞ്ഞുവെന്നതു യാഥാർഥ്യമാണെന്നും നാടകം നിലനിൽക്കുന്നത് നാടകപ്രവർത്തകരുടെ മാത്രം ആവശ്യമായി മാറുകയാണെന്നും ചലച്ചിത്രതാരവും സംവിധായകനുമായ ജോയ് മാത്യു.മനോരമ കലാസാഹിത്യോത്സവമായ ഹോർത്തൂസിന്റെ മൂന്നാം വേദിയായ ആറ്റുവഞ്ചിയിൽ ‘നാടകം നാട്ടിലുണ്ടോ?’ സംവാദത്തിൽ

കോഴിക്കോട് ∙ നാടകം കളിക്കാനും കാണാനും ആളുകൾ കുറഞ്ഞുവെന്നതു യാഥാർഥ്യമാണെന്നും നാടകം നിലനിൽക്കുന്നത് നാടകപ്രവർത്തകരുടെ മാത്രം ആവശ്യമായി മാറുകയാണെന്നും ചലച്ചിത്രതാരവും സംവിധായകനുമായ ജോയ് മാത്യു. മനോരമ കലാസാഹിത്യോത്സവമായ ഹോർത്തൂസിന്റെ മൂന്നാം വേദിയായ ആറ്റുവഞ്ചിയിൽ ‘നാടകം നാട്ടിലുണ്ടോ?’ സംവാദത്തിൽ സംസാരിക്കുകയായിരുന്നു ജോയ് മാത്യു.നാടകത്തെ സാഹിത്യമായി അംഗീകരിക്കാൻ ഇപ്പോഴും ആരും തയാറാവുന്നില്ല. താനെഴുതിയ നാടകപുസ്തകം ഇപ്പോഴും വിറ്റുതീർന്നിട്ടില്ല. എന്നാൽ സ്വന്തംമുഖം കവറാക്കി പുറത്തിറക്കിയ ദൈവത്തിന്റെ തൊപ്പി എന്ന ഓർമക്കുറിപ്പ് അതിവേഗം വിറ്റുതീർന്നു. നാടകക്കാർ നാടകം മാത്രമേ വായിക്കൂ എന്നതാണ് അവസ്ഥയെന്നും ജോയ് മാത്യു പറഞ്ഞു.
നല്ല കളിക്കളമുണ്ടെങ്കിലേ നല്ല കളിക്കാരുണ്ടാകൂ എന്നതുപോലെ നല്ല തിയറ്ററുകളും ഹാളുകളുമുണ്ടെങ്കിലേ നല്ല നാടകമുണ്ടാകുവെന്ന് പി.പി.രാമചന്ദ്രൻ പറഞ്ഞു. നാടകം മുടിഞ്ഞുപോയിട്ടില്ല. ഇറ്റ്ഫോക് പോലെ മികച്ച നാടകോത്സവങ്ങൾ കേരളത്തിൽ നടക്കുന്നുണ്ട്. എന്നാൽ ഇതിനാവശ്യമായ മികച്ച അടിസ്ഥാനസൗകര്യങ്ങൾ ഇല്ലെന്നും രാമചന്ദ്രൻ പറഞ്ഞു.നാടകരംഗത്തു പ്രവർത്തിക്കുന്നവർ രക്തസാക്ഷികളായിക്കൊണ്ടിരിക്കുകയാണെന്നും ഇതു തുടരുകയാണെന്നും ജെ. ശൈലജ പറഞ്ഞു. നാടകം വാങ്ങാൻ ആളുണ്ടോ എന്നറിയാൻ നാടകത്തെ ഇതുവരെ കമ്പോളത്തിൽ വച്ചിട്ടില്ല. നാടകത്തെ ഭരണകൂടം ഭയക്കുകയാണ്.
കഴിഞ്ഞ ദിവസം തൃശൂരിൽ നാടകപ്രവർത്തകർ യോഗം ചേർന്നപ്പോൾ ഇന്റലിജൻസുകാർ അവിടെയെത്തി. കൊച്ചിൻ കാർണിവലിൽ ഗവർണറും തൊപ്പിയുമെന്ന നാടകം അവതരിപ്പിക്കുമെന്നറിഞ്ഞ എഡിഎം നാടകം നിരോധിച്ചു. പാർലമെന്റിൽ നാടകമെന്ന വാക്ക് ഉപയോഗിക്കരുതെന്നു വിലക്ക് വന്നു. ഭരണകൂടങ്ങളോടുള്ള ചോദ്യമാണു നാടകമെന്നും ചോദ്യം ചോദിക്കാനുള്ള ആർജവം ഒരിക്കലും മരിക്കില്ലെന്നും ജെ.ശൈലജ പറഞ്ഞു. മലയാള മനോരമ അസിസ്റ്റന്റ് എഡിറ്റർ ജയൻ ശിവപുരം മോഡറേറ്ററായിരുന്നു.
നാടകത്തോടുള്ള അവഗണനയ്ക്കെതിരെ പ്രതിഷേധവുമായി സദസ്സ്
കോഴിക്കോട് ∙ നാടകാവതരണത്തിനു സൗകര്യങ്ങൾ ഒരുക്കാൻ ഭരണാധികാരികൾ തയാറാകാത്തതിനെതിരെ ശക്തമായ പ്രതികരണവുമായി നാടകസംവാദ വേദിയിലെ സദസ്സ്. ഭരണകൂടമാണ് നാടകത്തെ ഇല്ലാതാക്കുന്നതെന്നു കേൾവിക്കാരനായെത്തിയ ബൈജു മേരിക്കുന്ന് പറഞ്ഞു. കോഴിക്കോട് നഗരത്തിൽ പഴയ ജൂബിലി ഹാൾ നവീകരിച്ച ശേഷം ദിവസവാടക കുത്തനെകൂട്ടി. ഇതു നാടകപ്രവർത്തകർക്ക് താങ്ങാവുന്നതിനുമപ്പുറമാണ്.സർക്കാരിന്റെ പിന്തുണയില്ലാതെ നാടകത്തിനു രക്ഷയില്ലെന്ന് ജെ.ശൈലജ പറഞ്ഞു. പലർക്കും നാടകമെന്നു കേൾക്കുമ്പോൾ ഭയമാണെന്നും തിരഞ്ഞെടുപ്പു വരുമ്പോൾ നാടകക്കാരുടെ സഹായം തേടി വരുമെന്നും ജോയ് മാത്യുവും പറഞ്ഞു.
കലയും സാഹിത്യവും ആഘോഷമാക്കാൻ മനോരമ ഹോർത്തൂസ് രാജ്യാന്തര സാഹിത്യ, സാംസ്കാരികോത്സവം 2024 നവംബർ 1 മുതൽ 3 വരെ കോഴിക്കോട് ബീച്ചിൽ. സാന്റാമോണിക്ക, ജെയിൻ യൂണിവേഴ്സിറ്റി തുടങ്ങിയവരാണ് പ്രായോജകർ. സന്ദർശിക്കുക