You have {{content}} articles remaining
Please Sign In for unlimited access,
New to Manorama Online? Create Account
കോഴിക്കോട് ∙‘കവിതയും സംഗീതവും’ വേദിയിൽ ഗാനരചയിതാക്കളായ റഫീക്ക് അഹമ്മദ്, ബി.കെ. ഹരിനാരായണൻ, സംഗീത സംവിധായകൻ ബിജിബാൽ എന്നിവരുടെ സംസാരം സദസ്സിനു കാവ്യാത്മകമായതു വാക്കുകളിലെ നൈർമല്യം കൊണ്ടായിരുന്നു. എഴുത്തുകാരി സി.എസ്.മീനാക്ഷി മോഡറേറ്ററായി.
Sign in to continue reading
കോഴിക്കോട് ∙‘കവിതയും സംഗീതവും’ വേദിയിൽ ഗാനരചയിതാക്കളായ റഫീക്ക് അഹമ്മദ്, ബി.കെ. ഹരിനാരായണൻ, സംഗീത സംവിധായകൻ ബിജിബാൽ എന്നിവരുടെ സംസാരം സദസ്സിനു കാവ്യാത്മകമായതു വാക്കുകളിലെ നൈർമല്യം കൊണ്ടായിരുന്നു. എഴുത്തുകാരി സി.എസ്.മീനാക്ഷി മോഡറേറ്ററായി.
Want to gain
access to all premium stories?
Activate your premium subscription today

Already a subscriber? Sign in
കോഴിക്കോട് ∙‘കവിതയും സംഗീതവും’ വേദിയിൽ ഗാനരചയിതാക്കളായ റഫീക്ക് അഹമ്മദ്, ബി.കെ. ഹരിനാരായണൻ, സംഗീത സംവിധായകൻ ബിജിബാൽ എന്നിവരുടെ സംസാരം സദസ്സിനു കാവ്യാത്മകമായതു വാക്കുകളിലെ നൈർമല്യം കൊണ്ടായിരുന്നു. എഴുത്തുകാരി സി.എസ്.മീനാക്ഷി മോഡറേറ്ററായി.
"ഒരാൾക്കു മാത്രമായി ഒന്നും ചെയ്യാൻ കഴിയില്ല. സംഗീതസംവിധായകനും ഗായകനും ഗായികയ്ക്കും മറ്റുള്ളവർക്കുമെല്ലാം പങ്കുണ്ട്. എല്ലാം കൂടിച്ചേർന്നുള്ള സവിശേഷമായ കലാനുഭൂതിയാണ് പാട്ട്. എന്നാൽ, പാട്ട് കുറെ കാലത്തിനുശേഷവും ആളുകൾ ഓർക്കണമെങ്കിൽ അതിൽ കവിത വേണം. "
"പുതിയൊരു വാക്കുവച്ചു തുടങ്ങാനാണ് ഗാനം ആവശ്യപ്പെടുന്നവർ പറയുക. ഉത്സവപ്പറമ്പിലെ ചില്ലലമാരകളിൽ കാണുന്ന മധുരമിഠായി പോലെയാണു വാക്കുകൾ. അത് അവിടെ കാണാൻ നല്ല ചേലാണ്. അതുപോലെയാണു വാക്കുകളും. ഒരു വാക്ക് ഒരു സ്ഥലത്തു ചേർക്കുമ്പോൾ അർഥം മാത്രം ശരിയായാൽ പോരാ. ആ സന്ദർഭത്തിൽ വരുമ്പോൾ പുതിയൊരു ഭാവുകത്വം അനുഭവപ്പെടണം. ‘ലൈലാകമേ’ എന്നു തുടങ്ങുന്ന ഗാനത്തിൽ ആദ്യം ഉപയോഗിച്ചിരുന്നതു ‘ദീവാനിയ’ എന്ന ഹിന്ദി വാക്കായിരുന്നു. ആ പാട്ടിന്റെ തുടക്കത്തിൽ ദീവാനിയ ചേരില്ലായിരുന്നു. ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കവിത ചൊല്ലുമ്പോഴാണ് ലൈലാകം എന്ന വാക്കു മനസ്സിലേക്കു വന്നത്. "
"മാണിക്യച്ചിറകുള്ള മാറത്ത് കുറിയുള്ള വായാടി പക്ഷിക്കൂട്ടം വന്നുപോയി... എന്ന ഗാനം ‘ഇടുക്കി ഗോൾഡ്’ എന്ന സിനിമയിൽ ചെയ്യുമ്പോൾ പുതിയ തലമുറയ്ക്ക് ഇഷ്ടപ്പെടുമോയെന്നു പലർക്കും സംശയമുണ്ടായിരുന്നു. എഴുപതുകളിലെ ഗാനങ്ങളുടെ ഒരു രീതിയായിരുന്നു അതിന്. എന്നാൽ, പാട്ട് വൻ ഹിറ്റായി. വേണ്ട രീതിയിൽ വേണ്ട താലത്തിൽ വിളമ്പിക്കൊടുത്താൽ കുട്ടികൾ അത് ആഘോഷിക്കും. പുതിയ തലമുറയുടെ വൈബിനോടു കണക്ട് ചെയ്യാൻ സാധിക്കണം. "
കലയും സാഹിത്യവും ആഘോഷമാക്കാൻ മനോരമ ഹോർത്തൂസ് രാജ്യാന്തര സാഹിത്യ, സാംസ്കാരികോത്സവം 2024 നവംബർ 1 മുതൽ 3 വരെ കോഴിക്കോട് ബീച്ചിൽ. സാന്റാമോണിക്ക, ജെയിൻ യൂണിവേഴ്സിറ്റി തുടങ്ങിയവരാണ് പ്രായോജകർ. സന്ദർശിക്കുക: https://manoramahortus.com/
English Summary:
The "Poetry and Music" platform in Kozhikode hosted a captivating dialogue between acclaimed lyricists Rafeeq Ahammed, BK Harinarayanan, and music director Bijibal, moderated by writer C.S. Meenakshi. The event offered a unique blend of lyrical beauty and musical insights, captivating the audience.