കോഴിക്കോട്∙ യുനെസ്കോ സാംസ്കാരിക പദവി നിലനിർത്താൻ ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്ന് ഓരോ കോഴിക്കോട്ടുകാരനും പ്രതിജ്ഞ ചെയ്യുമെന്ന ആഹ്വാനമുയർത്തി സാഹിത്യനഗരിക്കായൊരു സാംസ്കാരികഹർജി എന്ന ചർച്ച. ഭരണനേതൃത്വം ചെയ്യേണ്ട കാര്യങ്ങളിൽ മുൻഗണന രൂപപ്പെടുത്തിയ മാസ്റ്റർ പ്ലാൻ സദസ്സിന്റെ ജനകീയ വിലയിരുത്തലിനും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ യുനെസ്കോ സാംസ്കാരിക പദവി നിലനിർത്താൻ ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്ന് ഓരോ കോഴിക്കോട്ടുകാരനും പ്രതിജ്ഞ ചെയ്യുമെന്ന ആഹ്വാനമുയർത്തി സാഹിത്യനഗരിക്കായൊരു സാംസ്കാരികഹർജി എന്ന ചർച്ച. ഭരണനേതൃത്വം ചെയ്യേണ്ട കാര്യങ്ങളിൽ മുൻഗണന രൂപപ്പെടുത്തിയ മാസ്റ്റർ പ്ലാൻ സദസ്സിന്റെ ജനകീയ വിലയിരുത്തലിനും വിധേയമായി. 

മുൻ എംഎൽഎ എ. പ്രദീപ്കുമാർ മോഡറേറ്ററായ ചർച്ചയിൽ എം.കെ. രാഘവൻ എംപി, തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ, മേയർ ബീനാ ഫിലിപ്പ് എന്നിവർ കോഴിക്കോടിന്റെ സാംസ്കാരിക പാരമ്പര്യത്തെയും കോഴിക്കോട്ടുകാരുടെ സാഹിത്യാസ്വാദന നിലവാരത്തെയും വാനോളം പുകഴ്ത്തി. സാഹിത്യവും ഉയർന്ന സാംസ്കാരിക നിലവാരവും കോഴിക്കോടിന്റെ സാമൂഹിക ജീവിതത്തിൽ അന്തർലീനമായതാണ്– എ. പ്രദീപ്കുമാറിന്റെ ആമുഖത്തോടെ ചർച്ച തുടങ്ങി. സാഹിത്യപദവി നിലനിർത്താൻ എന്തൊക്കെ ചെയ്യാനാകണമെന്ന് അതിഥികൾ അക്കമിട്ടു പറഞ്ഞു.

ADVERTISEMENT

എം.കെ.രാഘവൻ എംപി
1498ൽ വാസ്കോഡ ഗാമ കോഴിക്കോട്ടെത്തിയത് ഇന്ത്യയുടെ ചരിത്രം തന്നെ മാറ്റിമറിച്ചു. അതുപോലെ കോഴിക്കോടിന്റെ ചരിത്രത്തിൽ‍ ഒരു നാഴികക്കല്ലാണ് സാഹിത്യപദവി പ്രഖ്യാപനം. സാഹിത്യപൈതൃക സംരക്ഷണം, ചെറുപ്പക്കാരായ എഴുത്തുകാർക്കു പ്രോത്സാഹനം എന്നിവയ്ക്കു മുൻഗണന നൽകുന്നത് സാഹിത്യപദവി നിലനിർത്താൻ അത്യന്താപേക്ഷിതമാണ്. സാംസ്കാരിക വിനിമയ പരിപാടി, പുസ്തകോത്സവങ്ങൾ എന്നിവ സംഘടിപ്പിക്കണം. ഭാഷാസംരക്ഷണം, ഡിജിറ്റൽ ആർക്കൈവിങ് എന്നിവയും സാഹിത്യസംബന്ധിയായ വിവർത്തനശാലകൾ, പ്രസാധനശാലകൾ തുടങ്ങിയ സംരംഭങ്ങളും ആരംഭിക്കണം. കോഴിക്കോടിന് ഒരു സ്ഥിരംനാടകവേദി എന്ന ആശയം പ്രാവർത്തികമാക്കണം. എല്ലാവർഷവും ഫിലിം ഫെസ്റ്റിവൽ കോഴിക്കോട്ട് നടത്താനാകണം. പ്രാദേശിക സർക്കാരുകളുടെ പങ്കാളിത്തത്തോടെ കൂടുതൽ സാഹിത്യോത്സവങ്ങൾ വരണം.

തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ
സാഹിത്യപദവി നിലനിർത്തേണ്ടതു ഭരണാധികാരികളുടെ മാത്രം ഉത്തരവാദിത്തമാണെന്ന ധാരണ മാറണം. ജനകീയ ഇടപെടൽ അത്യാവശ്യമാണ്. മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതു സാഹിത്യപദവി നിലനിർത്താൻ സഹായിക്കും. ടഗോർ ഹാൾ മാസങ്ങളായി അടഞ്ഞുകിടക്കുകയാണ്. ഇത്തരം സൗകര്യങ്ങൾ ചുരുങ്ങിയ ചെലവിൽ സാംസ്കാരിക പരിപാടികൾ നടത്താൻ ഏറെ സഹായകരമായിരുന്നു. നമുക്ക് ഒരു കൺവൻഷൻ സെന്റർ അത്യാവശ്യമാണ്. സാധാരണക്കാരായ കലാകാരന്മാരെയും പാട്ടുകാരെയും കണ്ടെത്തി പ്രോത്സാഹിപ്പിക്കാനും വേദികൾ വേണം.

ADVERTISEMENT

മേയർ ബീന ഫിലിപ്പ്
ജനങ്ങൾ ഒരുമിച്ചുകൂടി സന്തോഷിച്ചു കഴിയുന്നിടത്താണു സമാധാനവും സാഹോദര്യവും സമത്വവും ഉണ്ടാകൂ. അതിനുള്ള അവസരമാണ് സാഹിത്യപദവി പ്രഖ്യാപനം ഒരുക്കിത്തന്നത്. സഞ്ചരിക്കുന്ന ലൈബ്രറി കോർപറേഷൻ നേരിട്ടു ചെയ്യും. വിദേശ എഴുത്തുകാർ നമ്മുടെ നാട്ടിലെത്തി അവരുടെ കൃതികൾ വിവർത്തനം ചെയ്യുകയും നമ്മുടെ കൃതികൾ അവരുടെ ഭാഷയിലേക്കു വിവർത്തനം ചെയ്യുകയും ചെയ്യുന്ന പദ്ധതിക്കു മുൻകൈയെടുക്കണം. സാഹിത്യചർച്ചകളുടെ നഷ്ടമായിക്കൊണ്ടിരിക്കുന്ന കോലായ സംസ്കാരം തിരിച്ചുപിടിക്കണം. സാംസ്കാരിക കേന്ദ്രമായി ടഗോർ ഹാളിനെ മാറ്റും. ലിറ്റററി സർക്യൂട്ട് യാഥാർഥ്യമാക്കും.കുട്ടികൾക്കായി ഡിസംബറിൽ കോഴിക്കോട്ട് പുസ്തകോത്സവം നടത്തും. അങ്ങനെ മറ്റു ലഹരികളിൽ നിന്നു മാറി സാഹിത്യ ലഹരിയിലേക്കു നമ്മുടെ യുവത്വം കടക്കും.

കലയും സാഹിത്യവും ആഘോഷമാക്കാൻ മനോരമ ഹോർത്തൂസ് രാജ്യാന്തര സാഹിത്യ, സാംസ്കാരികോത്സവം 2024 നവംബർ 1 മുതൽ 3 വരെ കോഴിക്കോട് ബീച്ചിൽ. സാന്റാമോണിക്ക, ജെയിൻ യൂണിവേഴ്സിറ്റി തുടങ്ങിയവരാണ് പ്രായോജകർ. സന്ദർശിക്കുക

English Summary:

Kozhikode held a public discussion on preserving its UNESCO City of Literature title. Officials and residents discussed preserving literary heritage, promoting young writers, organizing cultural programs, and improving infrastructure. Key proposals included reviving literary discussions, establishing a literary circuit, and transforming Tagore Hall into a cultural hub.