തൊട്ടിൽപാലം∙ പക്രംതളം ചുരത്തിൽ മാലിന്യം തള്ളിയതിനു വാഹന ഉടമയിൽ നിന്നു കാവിലുംപാറ പഞ്ചായത്ത് അധികൃതർ 15000 രൂപ പിഴ ഈടാക്കി. പിക്കപ് വാഹനത്തിന്റെ ഉടമ കർണാടക സ്വദേശിയായ സയ്യദ് പാഷയിൽ നിന്നാണ് പിഴ ഈടാക്കിയത്. ചുരത്തിൽ മാലിന്യം തള്ളുന്നത് പതിവായതോടെ പഞ്ചായത്തും, ചുരം സംരക്ഷണ സമിതിയും, യുവജന സംഘടനകളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൊട്ടിൽപാലം∙  പക്രംതളം ചുരത്തിൽ മാലിന്യം തള്ളിയതിനു വാഹന ഉടമയിൽ നിന്നു കാവിലുംപാറ പഞ്ചായത്ത് അധികൃതർ 15000 രൂപ പിഴ ഈടാക്കി. പിക്കപ് വാഹനത്തിന്റെ ഉടമ കർണാടക സ്വദേശിയായ സയ്യദ് പാഷയിൽ നിന്നാണ് പിഴ ഈടാക്കിയത്. ചുരത്തിൽ മാലിന്യം തള്ളുന്നത് പതിവായതോടെ പഞ്ചായത്തും, ചുരം സംരക്ഷണ സമിതിയും, യുവജന സംഘടനകളും കർശന നിരീക്ഷണം നടത്തുന്നുണ്ട്.

ഇതിനിടയിലാണ് കഴിഞ്ഞ ദിവസം വൈകുന്നേരം മാലിന്യം തള്ളുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. തുടർന്ന് പഞ്ചായത്ത് അധികൃതരെയും, പൊലീസിനെയും വിവരമറിയിച്ചു.തൊട്ടിൽപാലം പൊലീസ് വാഹനം കസ്റ്റഡിയിൽ എടുത്തു. പഞ്ചായത്ത് പ്രസിഡന്റ് പി.ജി.ജോർജ്, മണലിൽ രമേശൻ, സെക്രട്ടറി എൻ.ഷാമില, ഹെൽത്ത് ഇൻസ്പെക്ടർ വി.എം.നിജേഷ് എന്നിവർ വാഹനവും മാലിന്യവും പരിശോധന നടത്തി പിഴ ചുമത്തി നോട്ടിസ് നൽകി അടപ്പിച്ചു. മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ ശക്തമായ നടപടി തുടരുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.

English Summary:

In a commendable move to curb illegal waste dumping, Kavilumpara Panchayat authorities have levied a ₹15,000 fine on a Karnataka native for dumping waste at the scenic Pakrathalam hairpin curve in Thottilpalam. The incident highlights the growing concern over waste management in the region and the proactive measures taken by local authorities and community groups to combat it.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT