യുഡിഎഫിൽ ചേർന്ന വനിതാ കൗൺസിലറുടെ വീടിനു നേരെ അർധരാത്രി ആക്രമണം
ഫറോക്ക്∙ എൽഡിഎഫ് വിട്ടു യുഡിഎഫിൽ ചേർന്ന ഫറോക്ക് നഗരസഭയിലെ വനിതാ കൗൺസിലറുടെ വീടിനുനേരെ അർധരാത്രി ആക്രമണം. കുന്നത്തുമോട്ട 14ാം വാർഡ് കൗൺസിലർ ഷനൂബിയ നിയാസിന്റെ വീടിനു നേരെയാണ് അജ്ഞാതർ കല്ലെറിഞ്ഞത്. മുൻവശത്തെയും അടുക്കളയുടെയും 4 ജനലുകളുടെ ചില്ലുകൾ തകർന്നു.കഴിഞ്ഞ ദിവസം രാത്രി 1.15ന് വലിയ ശബ്ദംകേട്ടു

ഫറോക്ക്∙ എൽഡിഎഫ് വിട്ടു യുഡിഎഫിൽ ചേർന്ന ഫറോക്ക് നഗരസഭയിലെ വനിതാ കൗൺസിലറുടെ വീടിനുനേരെ അർധരാത്രി ആക്രമണം. കുന്നത്തുമോട്ട 14ാം വാർഡ് കൗൺസിലർ ഷനൂബിയ നിയാസിന്റെ വീടിനു നേരെയാണ് അജ്ഞാതർ കല്ലെറിഞ്ഞത്. മുൻവശത്തെയും അടുക്കളയുടെയും 4 ജനലുകളുടെ ചില്ലുകൾ തകർന്നു. കഴിഞ്ഞ ദിവസം രാത്രി 1.15ന് വലിയ ശബ്ദംകേട്ടു കുടുംബം ഉണർന്നു നോക്കിയപ്പോൾ അടുക്കളയിലും ഡൈനിങ് ഹാളിലും ജനൽ ചില്ലുകൾ ചിതറിക്കിടക്കുന്നതാണ് കണ്ടത്. കല്ലുകൊണ്ടു അടുക്കളയിലെ കാബിനും തകർന്നിട്ടുണ്ട്. പുറത്തേക്കു നോക്കിയപ്പോൾ 3 പേർ ഓടി മറയുന്നതു കണ്ടതായി ഷനൂബിയ നിയാസ് പറഞ്ഞു.
ഇൻസ്പെക്ടർ ടി.എസ്.ശ്രീജിത്തിന്റെ നേതൃത്വത്തിൽ പൊലീസെത്തി പരിശോധന നടത്തി. എറിയാൻ ഉപയോഗിച്ച കരിങ്കൽ ചീളുകൾ വീട്ടിനകത്തു നിന്നു കണ്ടെടുത്തു. ആർജെഡി അംഗമായിരുന്ന കൗൺസിലർ ഷനൂബിയ നിയാസ് കഴിഞ്ഞ 26ന് മുസ്‌ലിം ലീഗിൽ ചേർന്നിരുന്നു. തനിക്കും കുടുംബത്തിനും എൽഡിഎഫ് പ്രവർത്തകരുടെ ഭീഷണി ഉണ്ടായിരുന്നതായി കൗൺസിലർ പറഞ്ഞു.എം.കെ.രാഘവൻ എംപി, ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എം.സി.മായിൻ ഹാജി, ഉമ്മർ പാണ്ടികശാല, മുനിസിപ്പൽ ലീഗ് പ്രസിഡന്റ് കെ.എം.ഹനീഫ, സെക്രട്ടറി എം.മൊയ്തീൻ കോയ, നഗരസഭാധ്യക്ഷൻ എൻ.സി.അബ്ദുൽ റസാഖ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.തസ്‌വീർ ഹസ്സൻ, മണ്ഡലം പ്രസിഡന്റ് ഷാജി പറശ്ശേരി എന്നിവർ സന്ദർശിച്ചു.