ലിയാൻഡർ പേയ്സും അഭിലാഷ് ടോമിയും ഫൈസൽ കൊട്ടിക്കോളനും പറയുന്നു: ‘ഇതാണ് ഞങ്ങളുടെ വിജയമന്ത്രം’
കോഴിക്കോട്∙ ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ എത്രമാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നതാണ് തന്റെ വിജയമന്ത്രമെന്നു ടെന്നിസ് താരം ലിയാൻഡർ പേയ്സ് പറഞ്ഞു.മലയാള മനോരമ ഹോർത്തൂസ് കലാസാഹിത്യോത്സവത്തിന്റെ ഭാഗമായി തുല ക്ലിനിക്കൽ വെൽനസിൽ നടത്തിയ ‘വെൽനസ് ആൻഡ് ദ് വെബ് ഓഫ് ലൈഫ്’ സംവാദത്തിൽ സംസാരിക്കുകയായിരുന്നു

കോഴിക്കോട്∙ ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ എത്രമാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നതാണ് തന്റെ വിജയമന്ത്രമെന്നു ടെന്നിസ് താരം ലിയാൻഡർ പേയ്സ് പറഞ്ഞു. മലയാള മനോരമ ഹോർത്തൂസ് കലാസാഹിത്യോത്സവത്തിന്റെ ഭാഗമായി തുല ക്ലിനിക്കൽ വെൽനസിൽ നടത്തിയ ‘വെൽനസ് ആൻഡ് ദ് വെബ് ഓഫ് ലൈഫ്’ സംവാദത്തിൽ സംസാരിക്കുകയായിരുന്നു പേയ്സ്. മാർട്ടിന നവരത്തലോവയ്ക്കൊപ്പം 2003ൽ ഓസ്ട്രേലിയൻ ഡബിൾസ് ഫൈനൽ കളിക്കാനിറങ്ങിയത് കടുത്ത തലവേദനയുമായാണ്. തൊട്ടടുത്ത ദിവസം രാവിലെ എഴുന്നേറ്റപ്പോൾ കാഴ്ചശക്തി കുറയുന്നതായി തോന്നിയതോടെയാണ് ചികിത്സ തേടിയത്. അവിടത്തെ ആശുപത്രിയിൽ മുപ്പതോളം എംആർഐകളും ബയോപ്സിയും എടുത്തു. ഇന്ത്യയിൽനിന്നെത്തിയ രണ്ടു ഡോക്ടർമാരാണ് തനിക്ക് കാൻസറല്ലെന്നും പാരസൈറ്റ് ഇൻഫെക്‌ഷൻ ബാധിച്ചതാണെന്നും കണ്ടെത്തിയത്. ജീവിതത്തിലേക്ക് തിരിച്ചുവന്നെങ്കിലും ശരീരപ്രകൃതി മാറി. തടി കൂടി. ഇനി കളിക്കാനാവില്ലെന്നു പലരും കരുതി. പക്ഷേ, ഞാൻ കളിക്കളത്തിലേക്കു തിരിച്ചുവന്നു. ചികിത്സയ്ക്കുശേഷം വീട്ടിലെത്തുമ്പോൾ തലയിൽ മുടിയുണ്ടായിരുന്നില്ല. ശേഷം കളിക്കളത്തിലേക്ക് വാശിയോടെ തിരിച്ചുവരികയായിരുന്നുവെന്നു ലിയാൻഡർ പേയ്സ് പറഞ്ഞു.
നടുക്കടലിൽ ബോട്ട് അപകടത്തിൽപ്പെട്ടു നട്ടെല്ലിനു പരുക്കേറ്റു കിടപ്പിലായ ഞാൻ 6 മാസം കൊണ്ട് ജീവിതത്തിലേക്ക് തിരികെവരാൻ കാരണം ആരും എന്റെ വീഴ്ചയെ ഒരു പരാജയമായി കാണാതിരുന്നതാണെന്നു നാവികൻ അഭിലാഷ് ടോമി പറഞ്ഞു. അടുത്ത യാത്ര എന്നാണെന്നാണ് എല്ലാവരും ചോദിച്ചത്. ഇതായിരുന്നു എന്റെ തിരിച്ചുവരവിന്റെ വിജയമന്ത്രമെന്നും അഭിലാഷ് ടോമി പറഞ്ഞു.
ചികിത്സയിലൂടെ രോഗം ഭേദമാവുകയെന്നതല്ല, പഴയ അവസ്ഥയിലേക്കു തിരികെ എത്തിക്കുകയെന്നതാണ് വേണ്ടതെന്നു സ്വന്തം അനുഭവത്തിൽനിന്നു തിരിച്ചറിഞ്ഞതാണ് ക്ലിനിക്കൽ വെൽനസ് എന്ന ആശയത്തിനു പിന്നിലെന്ന് ഫൈസൽ കൊട്ടിക്കോളൻ പറഞ്ഞു. പൊതുവിദ്യാലയങ്ങളെ വിജയകരമായി രാജ്യാന്തരതലത്തിലേക്ക് ഉയർത്തുകയെന്ന അനുഭവവും മേയ്ത്ര ആശുപത്രിയിലൂടെ ആധുനിക ആരോഗ്യശാസ്ത്രത്തിലുണ്ടായ അനുഭവവുമാണ് തുല എന്ന ആശയത്തിനു പിറകിലെന്നും അദ്ദേഹം പറഞ്ഞു. സംവാദത്തിൽ നമ്രത സക്കറിയ മോഡറേറ്ററായിരുന്നു.
റോഷൻ മാത്യുവിന് കൂട്ട് സിനിമകളും പുസ്തകങ്ങളും
കോഴിക്കോട്∙ കലയുമായി ഓരോ വ്യക്തിക്കുമുള്ളത് സുഹൃദ്ബന്ധമാണെന്നും ലോക്ഡൗൺ കാലത്ത് താൻ ഒറ്റപ്പെട്ടുപോയപ്പോൾ കൂട്ടായിനിന്നത് സിനിമകളും പുസ്തകങ്ങളുമായിരുന്നുവെന്നും നടൻ റോഷൻ മാത്യു . മലയാള മനോരമ ഹോർത്തൂസ് കലാസാഹിത്യോത്സവത്തിന്റെ ഭാഗമായി തുല ക്ലിനിക്കൽ വെൽനസിൽ നടത്തിയ ‘ദ് ആർട് ഓഫ് ബാലൻസ്’ സംവാദത്തിൽ സംസാരിക്കുകയായിരുന്നു റോഷൻ മാത്യു.
ശരീരം മെലിയാനായി അശാസ്ത്രീയമായി പലതും ചെയ്യുന്ന കൗമാരക്കാർക്ക് തൈറോയ്ഡ് അടക്കമുള്ള ആരോഗ്യപ്രശ്നങ്ങൾ കണ്ടുവന്നിരുന്നതായി വെൽനസ് കോച്ച് ഡെന്നി പാണ്ഡേ പറഞ്ഞു. മിസ് ഇന്ത്യയെ പരിശീലിപ്പിക്കുമ്പോൾ അവരുടെ ശാരീരിക പ്രത്യേകത അനുസരിച്ചാണ് ഭക്ഷണക്രമവും പരിശീലനവും നിശ്ചയിക്കുക. സൈസ് സീറോ എന്ന കാഴ്ചപ്പാട് ഒരിക്കലും അംഗീകരിക്കാനാവില്ല. യോഗയും നൃത്തവുമടക്കം ഓരോരുത്തർക്കും അനുയോജ്യമായ കാര്യങ്ങൾ ചെയ്ത് ശരീരത്തെ വരുതിയിലാക്കാനാണ് താൻ നിർദേശിക്കാറുള്ളതെന്നും അവർ പറഞ്ഞു. സംവാദത്തിൽ നമ്രത സക്കറിയ മോഡറേറ്ററായിരുന്നു.
കലയും സാഹിത്യവും ആഘോഷമാക്കാൻ മനോരമ ഹോർത്തൂസ് രാജ്യാന്തര സാഹിത്യ, സാംസ്കാരികോത്സവം 2024 നവംബർ 1 മുതൽ 3 വരെ കോഴിക്കോട് ബീച്ചിൽ. സാന്റാമോണിക്ക, ജെയിൻ യൂണിവേഴ്സിറ്റി തുടങ്ങിയവരാണ് പ്രായോജകർ. സന്ദർശിക്കുക: https://manoramahortus.com/