‘വിജയിച്ച സിനിമകൾക്കു പിന്നിൽ യഥാർഥ സംഭവങ്ങൾ’
കോഴിക്കോട് ∙ തന്റെ വിജയിച്ച എല്ലാ സിനിമകൾക്കും പിന്നിലും യഥാർഥ സംഭവങ്ങളോ വ്യക്തികളോ ഉണ്ടെന്നു സംവിധായകനും തിരക്കഥാകൃത്തുമായ മിഥുൻ മാനുവൽ തോമസ്. ‘ഓംശാന്തി ഓശാന’, ‘ആൻമരിയ കലിപ്പിലാണ്’, ‘അഞ്ചാംപാതിര’, ‘ടർബോ’ തുടങ്ങിയ സിനിമകൾക്കു പിന്നിൽ നടന്ന സംഭവങ്ങളുണ്ട്. ‘ആട്’ എന്ന സിനിമയിലെ ‘ഷാജി പാപ്പൻ’ എന്ന

കോഴിക്കോട് ∙ തന്റെ വിജയിച്ച എല്ലാ സിനിമകൾക്കും പിന്നിലും യഥാർഥ സംഭവങ്ങളോ വ്യക്തികളോ ഉണ്ടെന്നു സംവിധായകനും തിരക്കഥാകൃത്തുമായ മിഥുൻ മാനുവൽ തോമസ്. ‘ഓംശാന്തി ഓശാന’, ‘ആൻമരിയ കലിപ്പിലാണ്’, ‘അഞ്ചാംപാതിര’, ‘ടർബോ’ തുടങ്ങിയ സിനിമകൾക്കു പിന്നിൽ നടന്ന സംഭവങ്ങളുണ്ട്. ‘ആട്’ എന്ന സിനിമയിലെ ‘ഷാജി പാപ്പൻ’ എന്ന കഥാപാത്രവും നിത്യജീവിതത്തിൽ നിന്നു കണ്ടെത്തിയ ആളാണ്. ഹോർത്തൂസിൽ ‘വേട്ട, കഞ്ചാവ്, ചന്ദനം, ആന’ എന്ന സെഷനിൽ തിരക്കഥാകൃത്ത് ജി.ആർ.ഇന്ദുഗോപനൊപ്പം സംസാരിക്കുകയായിരുന്നു മിഥുൻ മാനുവൽ തോമസ്.
‘ആട് 1’ തകർന്നു തരിപ്പണമായ സിനിമയാണ്. പിന്നീട് ടൊറന്റിലും സമൂഹമാധ്യമങ്ങളിലും പ്രചാരം കിട്ടുകയായിരുന്നു. അങ്ങനെയാണ് ‘ആട് 2’ എടുക്കാൻ ആലോചിച്ചത്. വിജയം നേടാത്ത ഒരു സിനിമയുടെ രണ്ടാം ഭാഗം വരുന്നതു മലയാളത്തിൽ ആദ്യത്തെ സംഭവമായിരുന്നു.’ സിനിമയ്ക്കു വേണ്ടി മാത്രമായി സാഹിത്യകൃതി എഴുതാനാവില്ലെന്ന് ഇന്ദുഗോപൻ പറഞ്ഞു. ‘സാഹിത്യം സിനിമയ്ക്ക് അവശ്യം വേണ്ട ഒന്നല്ല. സമൂഹത്തിൽ ജീവിക്കുന്ന സാധാരണക്കാർക്കു സാഹിത്യത്തിന്റെ ആവശ്യം ഒട്ടുമില്ല. മധ്യവർഗസമൂഹമാണ് അതു കൊണ്ടുനടക്കുന്നത്.
നിത്യജീവിതം നയിക്കാൻ പാടുപെടുന്നവർ സാഹിത്യത്തിൽ ഒരു താൽപര്യവും കാണിക്കുന്നില്ല എന്നതാണ് അനുഭവം.’‘ജീവിതത്തിൽ ചില എടുത്തുചാട്ടങ്ങൾ നടത്തി, സിനിമ എപ്പോഴും റിസ്ക് ആണ്. ദൂഷ്യവശങ്ങളുമുണ്ട്, സംഘർഷമുണ്ട്. സിനിമ പാഷനായി കൊണ്ടുനടക്കുന്ന ചെറുപ്പക്കാരോട് നന്നായി ആലോചിക്കണമെന്ന ചിന്തയാണ് പങ്കുവയ്ക്കുന്നത്. അനുഭവത്തിന്റെ വെളിച്ചത്തിലാണ് പറയുന്നതെന്നും മിഥുൻ വ്യക്തമാക്കി.‘ആട് 3’ വ്യത്യസ്തമായ ജോണറിൽ വൈകാതെ പ്രേക്ഷകർക്കു മുന്നിലെത്തുമെന്നും പുതുതായി ഒരുക്കുന്ന വെബ് സീരീസിന്റെ ചിത്രീകരണം പൂർത്തിയായതായും മിഥുൻ അറിയിച്ചു. മലയാള മനോരമ ചീഫ് ന്യൂസ് എഡിറ്റർ സണ്ണി ജോസഫ് മോഡറേറ്ററായി.
കലയും സാഹിത്യവും ആഘോഷമാക്കാൻ മനോരമ ഹോർത്തൂസ് രാജ്യാന്തര സാഹിത്യ, സാംസ്കാരികോത്സവം 2024 നവംബർ 1 മുതൽ 3 വരെ കോഴിക്കോട് ബീച്ചിൽ. സാന്റാമോണിക്ക, ജെയിൻ യൂണിവേഴ്സിറ്റി തുടങ്ങിയവരാണ് പ്രായോജകർ. സന്ദർശിക്കുക: https://manoramahortus.com/