‘ആറ്റുവഞ്ചി’യിൽ ആവേശത്തിരയിളക്കി കനി കുസൃതി, ദിവ്യപ്രഭ, പായൽ കപാഡിയ, ബീന പോൾ എന്നിവർ ഹോർത്തൂസ് വേദിയിൽ
∙‘ആറ്റുവഞ്ചി’ വേദിയിൽ രാവിലെ മുതൽ തിരക്കായിരുന്നു. ആളുകൾ അക്ഷമയോടെ കാത്തിരിക്കുന്നു. പറഞ്ഞും കേട്ടുമൊക്കെ പലരും മൂന്നാം വേദിയിലേക്ക് ഒഴുകിയെത്തിക്കൊണ്ടിരുന്നു. കാത്തിരിപ്പിനൊടുവിൽ അവർ വന്നെത്തി; കനി കുസൃതി, ദിവ്യപ്രഭ, ബീന പോൾ, പിന്നെ സംവിധായിക പായൽ കപാഡിയയും. അതുവരെ രാഷ്ട്രീയം ചർച്ച ചെയ്ത വേദിയായ

‘ആറ്റുവഞ്ചി’ വേദിയിൽ രാവിലെ മുതൽ തിരക്കായിരുന്നു. ആളുകൾ അക്ഷമയോടെ കാത്തിരിക്കുന്നു. പറഞ്ഞും കേട്ടുമൊക്കെ പലരും മൂന്നാം വേദിയിലേക്ക് ഒഴുകിയെത്തിക്കൊണ്ടിരുന്നു. കാത്തിരിപ്പിനൊടുവിൽ അവർ വന്നെത്തി; കനി കുസൃതി, ദിവ്യപ്രഭ, ബീന പോൾ, പിന്നെ സംവിധായിക പായൽ കപാഡിയയും. അതുവരെ രാഷ്ട്രീയം ചർച്ച ചെയ്ത വേദിയായ ആറ്റുവഞ്ചി പിന്നീടങ്ങോട്ട് ആവേശത്തിരയിൽ ഓളംതുള്ളിയുള്ള യാത്രയിലായിരുന്നു.
കാൻ ഫിലിം ഫെസ്റ്റിവലിൽ ഗ്രാൻ പ്രി പുരസ്കാരം നേടിയ ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ സിനിമയുടെ പിന്നണിക്കാർ എത്തുന്നതും കാത്ത് ഒട്ടേറെ പേരാണ് വേദിയിലെത്തിയിരുന്നത്. കസേരകൾ നിറഞ്ഞു. ബദാംമരച്ചുവട്ടിലും വെയിലത്തുമൊക്കെ ആളുകൾ കൂട്ടംകൂടി നിന്നു. അവർക്കിടയിലൂടെയാണു സംഘം നിറഞ്ഞ ചിരിയുമായി വേദിയിലേക്കു കടന്നുവന്നത്. മൂന്നാം വേദിയിലേക്ക് ആദ്യം കടന്നുവന്നത് എഡിറ്റർ ബീനാ പോൾ ആയിരുന്നു. പുറകെ പായലും കനിയും ദിവ്യയും രണബീർ ദാസും. കനിയുടെ അമ്മ ഡോ.ജയശ്രീയും ഉണ്ടായിരുന്നു. അവർ മുൻനിരയിൽ ഇരുന്നു.
പർപ്പിൾ നിറമുള്ള സാരിയുടുത്ത് ദിവ്യ. ചീകിയൊതുക്കിയ മുടിയിൽ വെള്ളനിറത്തിലുള്ള റോസാപ്പൂ ചൂടിയാണു കനി എത്തിയത്. ഒരു ചെറുപുഞ്ചിരിയുമായി ഛായാഗ്രാഹകൻ രണബീർ ദാസുമെത്തി. സിനിമയെപ്പറ്റിയും കഥാപാത്രങ്ങളെപ്പറ്റിയുമുള്ള ചർച്ചകൾക്കു ചൂടുപിടിച്ചു. ഇംഗ്ലിഷിൽ സംവാദം കത്തിക്കയറിയപ്പോൾ മലയാളത്തിൽ സംസാരിച്ചുകൂടേ എന്നു ബീന പോൾ ദിവ്യയോട് ആവശ്യപ്പെട്ടു. പിന്നീടങ്ങോട്ടു തമാശ പറഞ്ഞും ചിരിച്ചും ആവേശത്തോടെ സിനിമയെക്കുറിച്ചു വാതോരാതെ സംസാരം.
കോഴിക്കോട് കടപ്പുറത്തെ പുസ്തകോത്സവവും ബിനാലെയും ഈ മാസം 10 വരെ തുടരും. സാന്റാമോണിക്ക, ജെയിൻ യൂണിവേഴ്സിറ്റി തുടങ്ങിയവരാണ് പ്രായോജകർ. സന്ദർശിക്കുക: https://manoramahortus.com