ഹോർത്തൂസിലെ കുട്ടിക്കൂടാരം കടൽത്തീരത്തെ കഥക്കൂടാരം
കോഴിക്കോട് ∙ ഹോർത്തൂസിലെ കുട്ടിക്കൂടാരം ഇന്നലെ കഥയുടെയും കഥ പറച്ചിലിന്റെയും ലോകമായി. ചിൽഡ്രൻസ് പവിലിയനിൽ എഴുത്തുകാർ കഥകളും ചോദ്യങ്ങളും മധുരവും പങ്കുവച്ച് സെഷനുകൾ ആവേശമാക്കി.Will goondi come home എന്ന തന്റെ കഥ രസകരമായി അവതരിപ്പിച്ച് അതിഥി റാവുവാണ് ഹോർത്തൂസിന്റെ അവസാനദിനത്തിൽ കഥയുടെയും ചിന്തയുടെയും

കോഴിക്കോട് ∙ ഹോർത്തൂസിലെ കുട്ടിക്കൂടാരം ഇന്നലെ കഥയുടെയും കഥ പറച്ചിലിന്റെയും ലോകമായി. ചിൽഡ്രൻസ് പവിലിയനിൽ എഴുത്തുകാർ കഥകളും ചോദ്യങ്ങളും മധുരവും പങ്കുവച്ച് സെഷനുകൾ ആവേശമാക്കി. Will goondi come home എന്ന തന്റെ കഥ രസകരമായി അവതരിപ്പിച്ച് അതിഥി റാവുവാണ് ഹോർത്തൂസിന്റെ അവസാനദിനത്തിൽ കഥയുടെയും ചിന്തയുടെയും ലോകത്തേക്കുള്ള യാത്രയ്ക്കു തുടക്കമിട്ടത്.
‘മൈ പൂ ഈസ് കൂളെസ്റ്റ്'’ എന്ന കഥ പരിചയപ്പെടുത്തിയ ടർക്കിഷ് എഴുത്തുകാരി എലിഫ് കൈകാര്യം ചെയ്ത സെഷൻ കൂടാരത്തിൽ ഏറ്റവും കൂളായി. മൃഗങ്ങളുടെ വിസർജ്യത്തിൽ നിന്നുള്ള പല ഉൽപന്നങ്ങളും സാധ്യതകളും കുട്ടികൾക്കു പരിചയപ്പെടുത്തിയാണ് പുസ്തകത്തിന് എന്തുകൊണ്ട് ഇങ്ങനെയൊരു പേരിട്ടത് എന്ന് എലിഫ് വിശദമാക്കിയത്. പ്രകൃതിസ്നേഹം ഉറപ്പിക്കുന്നതായിരുന്നു എഴുത്തുകാരിയായ സയ് വിറ്റാക്കറും വർധിനി അമീനും നയിച്ച സെഷൻ. സയ് വിറ്റാക്കർ എഴുതിയ പക്ഷിനിരീക്ഷകൻ സാലിം അലിയുടെ ജീവചരിത്രവും ചർച്ച ചെയ്തു.
സ്വാതന്ത്ര്യ സമരകാലത്തെ ലക്ഷ്മി പാണ്ഡ എന്ന ചാരവനിതയുടെ ജീവിതം പരിചയപ്പെടുത്തി എഴുത്തുകാരി സവി കർനെൽ കഥയുടെ ലോകത്തിനു ചെറിയൊരു വിരാമമിട്ടു. 'Lakshmi panda - the story of Netaji's youngest spy' എന്ന തന്റെ പുസ്തകത്തെക്കുറിച്ചാണ് അവർ സംസാരിച്ചത്. എഴുത്തുകാർക്ക് എങ്ങനെയാണ് ആശയങ്ങൾ ലഭിക്കുന്നതെന്നു ബാലസാഹിത്യകാരിയായ നന്ദിനി നായർ ചർച്ച ചെയ്തു.
കോഴിക്കോട് കടപ്പുറത്തെ പുസ്തകോത്സവവും ബിനാലെയും ഈ മാസം 10 വരെ തുടരും. സാന്റാമോണിക്ക, ജെയിൻ യൂണിവേഴ്സിറ്റി തുടങ്ങിയവരാണ് പ്രായോജകർ. സന്ദർശിക്കുക: https://manoramahortus.com