ചെത്തുകടവ് സ്റ്റേഡിയത്തിന് സംരക്ഷണ വേലിയില്ല; അപകടഭീഷണി ശക്തമായി
ചെത്തുകടവ് ∙ മിനി സ്റ്റേഡിയത്തിന് ചെറുപുഴയുടെ തീരത്ത് സംരക്ഷണ വേലി നിർമിക്കാത്തത് അപകട ഭീഷണി. പുഴയിലേക്കു പന്ത് വീണ് അപകട സാധ്യതയെ തുടർന്നു സ്ഥിരം കളിക്കാൻ എത്തുന്നവരുടെ കൂട്ടായ്മയിൽ പുഴയുടെ ഭാഗത്ത് നേരത്തെ ഉയരത്തിൽ വല കെട്ടിയിരുന്നു. കഴിഞ്ഞ പ്രളയത്തിൽ ഇതി തകർന്നതോടെ കുട്ടികൾ അടക്കമുള്ളവർ പന്ത്

ചെത്തുകടവ് ∙ മിനി സ്റ്റേഡിയത്തിന് ചെറുപുഴയുടെ തീരത്ത് സംരക്ഷണ വേലി നിർമിക്കാത്തത് അപകട ഭീഷണി. പുഴയിലേക്കു പന്ത് വീണ് അപകട സാധ്യതയെ തുടർന്നു സ്ഥിരം കളിക്കാൻ എത്തുന്നവരുടെ കൂട്ടായ്മയിൽ പുഴയുടെ ഭാഗത്ത് നേരത്തെ ഉയരത്തിൽ വല കെട്ടിയിരുന്നു. കഴിഞ്ഞ പ്രളയത്തിൽ ഇതി തകർന്നതോടെ കുട്ടികൾ അടക്കമുള്ളവർ പന്ത് എടുക്കാൻ പുഴയിൽ ഇറങ്ങുകയും ആഴമേറിയ ഭാഗത്തു മുങ്ങുകയും ചെയ്ത സംഭവങ്ങൾ ഉണ്ടായിരുന്നു. നാട്ടുകാരുടെ അവസരോചിതമായ ഇടപെടൽ മൂലമാണു ദുരന്തം ഒഴിവായത്.
പുഴയോരത്ത് വേലി സ്ഥാപിക്കാൻ നേരത്തെ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഇരുമ്പു കാൽ അടക്കം സ്ഥാപിച്ചിരുന്നെങ്കിലും പിന്നീട് തുക മാറ്റിവയ്ക്കുകയും പദ്ധതി ഇല്ലാത്തതും മൂലം സംരക്ഷണ വേലി നിർമാണം പൂർത്തിയായിട്ടില്ല. വിവിധ കായിക കൂട്ടായ്മയുടെ നേതൃത്വത്തിൽ പുഴയോരത്ത് സംരക്ഷണ വേലി സ്ഥാപിക്കണെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത്, എംഎൽഎ തുടങ്ങിയവർക്കു നിവേദനം നൽകിയിട്ടുണ്ട്.