ഹോർത്തൂസ് പുസ്തകശാലയിൽ തിരക്ക് തുടരുന്നു
കോഴിക്കോട്∙ അക്ഷരങ്ങളുടെ ഉത്സവകാലം കൊടിയിറങ്ങിയിട്ടും പുസ്തകശാലയിൽ തിരക്കുകുറയുന്നില്ല. മലയാള മനോരമ ഹോർത്തൂസ് കലാസാഹിത്യോത്സവത്തിന്റെ ഭാഗമായി കോഴിക്കോട് കടപ്പുറത്ത് നടന്നുവരുന്ന പുസ്തകമേളയായ പുസ്തകശാലയിൽ ഇന്നലെയും വൻതിരക്കാണ് അനുഭവപ്പെട്ടത്. ഹോർത്തൂസിന്റെ സമാപന ദിവസം തിരക്കുവർധിച്ചതോടെ പുസ്തകശാലയിൽ

കോഴിക്കോട്∙ അക്ഷരങ്ങളുടെ ഉത്സവകാലം കൊടിയിറങ്ങിയിട്ടും പുസ്തകശാലയിൽ തിരക്കുകുറയുന്നില്ല. മലയാള മനോരമ ഹോർത്തൂസ് കലാസാഹിത്യോത്സവത്തിന്റെ ഭാഗമായി കോഴിക്കോട് കടപ്പുറത്ത് നടന്നുവരുന്ന പുസ്തകമേളയായ പുസ്തകശാലയിൽ ഇന്നലെയും വൻതിരക്കാണ് അനുഭവപ്പെട്ടത്. ഹോർത്തൂസിന്റെ സമാപന ദിവസം തിരക്കുവർധിച്ചതോടെ പുസ്തകശാലയിൽ നിയന്ത്രണം ഏർപ്പെടുത്തേണ്ടിവന്നിരുന്നു. ഹോർത്തൂസ് പൂർത്തിയായെങ്കിലും പുസ്തകശാലയും കൊച്ചി ബിനാലെ ആർട് പവിലിയനും പത്തുവരെ തുടരുന്നുണ്ട്. രാവിലെ പത്തു മുതൽ രാത്രി വരെയാണു പ്രദർശനം.
ഇംഗ്ലിഷ്, ഹിന്ദി, മലയാളം ഭാഷകളിലുള്ള വിവിധ പുസ്തകങ്ങൾ തേടിയാണു പുസ്തകപ്രേമികളുടെ ഒഴുക്ക് തുടരുന്നത്. ഹോർത്തൂസ് പരിപാടിയുടെ ദിവസങ്ങളിൽ വൻ തോതിൽ ആളുകൾ പുസ്തകങ്ങൾ വാങ്ങാനെത്തിയിരുന്നു. പല പുസ്തകങ്ങളും സ്റ്റോക് തീർന്നതോടെ വീണ്ടും എത്തിക്കുകയും ചെയ്തു.
കലയും സാഹിത്യവും ആഘോഷമാക്കി മനോരമ ഹോർത്തൂസ് രാജ്യാന്തര സാഹിത്യ, സാംസ്കാരികോത്സവം 2024. സാന്റാമോണിക്ക, ജെയിൻ യൂണിവേഴ്സിറ്റി തുടങ്ങിയവരാണ് പ്രായോജകർ. സന്ദർശിക്കുക: https://manoramahortus.com/